മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ശത്രുക്കളിൽ നിന്നുള്ള ശല്യം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. കോടതി സംബന്ധമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിട്ടേക്കാം. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ കൂടാനും സഹപ്രവർത്തകരുടെ ജോലി കൂടി ഏറ്റെടുക്കേണ്ടി വരാനും ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ലഭിക്കുന്ന പുതിയ അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യോഗമുണ്ട്. ഈശ്വരവിശ്വാസവും ആചാരങ്ങളിൽ താല്പര്യവും വർദ്ധിക്കും. നിയമപരമായ തർക്കങ്ങളിൽ വിജയിക്കും. വിദേശയാത്രയ്ക്കോ വിദേശത്ത് സ്ഥിരതാമസത്തിനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. കുടുംബത്തിൽ നിങ്ങളുടെ പദവി ഉയരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
തർക്കങ്ങളിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ലാഭകരമായി ഭവിക്കും. പൂർവ്വിക സ്വത്തുക്കൾ രേഖാപരമായി നിങ്ങളുടെ കൈവശം വന്നുചേരും. എങ്കിലും സാമ്പത്തിക ഇടപാടുകളിൽ, പ്രത്യേകിച്ച് ജാമ്യം നിൽക്കുന്നതിലും കടം കൊടുക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അപ്രതീക്ഷിതമായി ചില ആരോഗ്യ പ്രശ്നങ്ങളോ ആപത്തുകളോ നേരിടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി സമയം മാറ്റിവെക്കേണ്ടി വരും. വാഹനം ഉപയോഗിക്കുമ്പോഴും അഗ്നി കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ വഴി പല ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുള്ള ശുഭദിനമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഭൂമി സംബന്ധമായ ഇടപാടുകളിൽ ജാഗ്രത പാലിക്കുക; നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ലഹരി വസ്തുക്കളോടുള്ള താല്പര്യം ഒഴിവാക്കണം. യാത്രകളിൽ അതീവ ശ്രദ്ധ വേണം. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സംയമനം പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബാംഗങ്ങളോടൊപ്പം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിയും. ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും അനുകൂലമായ സമയമാണ്. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക മാന്ദ്യം മാറി പുരോഗതി പ്രകടമാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സംസാരത്തിൽ മിതത്വം പാലിക്കുക; നാവുപിഴ മൂലം പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ജോലിയിൽ പലവിധ പ്രയാസങ്ങൾ നേരിടേണ്ടി വരും. കുടുംബത്തിൽ ദാമ്പത്യ സുഖക്കുറവിനും മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങൾക്കും സാധ്യതയുണ്ട്. കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ദീർഘകാലമായി തിരികെ ലഭിക്കാതിരുന്ന കടങ്ങൾ ഇന്ന് ലഭിക്കാൻ സാധ്യതയുണ്ട്. തീർത്ഥയാത്രകൾക്കോ ഉല്ലാസയാത്രകൾക്കോ അവസരം ലഭിക്കും. തൊഴിൽ രംഗത്തും ബിസിനസ്സിലും മികച്ച പുരോഗതി ദൃശ്യമാകും. വിദേശ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഗുണകരമായ ദിനം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദാമ്പത്യ ജീവിതത്തിൽ ഐക്യം വർദ്ധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കത്തക്ക രീതിയിലുള്ള ജോലി മാറ്റങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കൃഷിയിൽ നിന്ന് ലാഭം ലഭിക്കും. അന്യരിൽ നിന്ന് ആദരവും അംഗീകാരവും ലഭിക്കുന്നതാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പ്രവർത്തനങ്ങളിൽ അല്പം മന്ദത അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാത സംബന്ധമായോ വൃക്ക സംബന്ധമായോ ഉള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കുക. ഈശ്വരാധീനം കുറഞ്ഞതായി തോന്നിയേക്കാം; ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.