നക്ഷത്രഫലം: 2026 മാർച്ച് 14, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കുന്ന ദിവസമാണ്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കാനും പുതിയ മികച്ച അവസരങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ചിട്ടയായ ഭക്ഷണരീതിയും ആവശ്യത്തിന് വിശ്രമവും ശീലിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളിയോട് സത്യസന്ധത പുലർത്തുന്നത് ഗുണകരമാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ജോലിസ്ഥലത്ത് മേലധികാരിയുമായോ സഹപ്രവർത്തകരുമായോ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക, ഇത് നിങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കാം. ബിസിനസ്സിലെ ചെറിയ ലാഭനഷ്ടങ്ങൾ മനസ്സിനെ അല്പം അസ്വസ്ഥനാക്കിയേക്കാം; ക്ഷമയോടെയിരിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൊഴിൽ രംഗത്ത് ഇന്ന് വളരെ ലാഭകരമായ ദിനമാണ്. എല്ലാവരോടും വിനയപൂർവ്വം പെരുമാറുന്നത് വഴി സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ബിസിനസ്സിൽ മികച്ച മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ സാധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിലും പരീക്ഷകളിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ആരോഗ്യസ്ഥിതി അല്പം മോശമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ഇത് മനസ്സിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എതിരാളികൾ നിങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചേക്കാമെന്നതിനാൽ സംയമനം പാലിക്കുക. അമിതമായ ദേഷ്യം കാര്യങ്ങൾ വഷളാക്കാൻ മാത്രമേ സഹായിക്കൂ.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കുക. അനാവശ്യ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നത് നന്നായിരിക്കും. പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നിറഞ്ഞ ദിനമായിരിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി മികച്ച ലാഭം കൊയ്യാൻ കഴിയും. അധികമുള്ള സമ്പാദ്യം സുരക്ഷിതമായ ഇടങ്ങളിൽ നിക്ഷേപിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പ്രമുഖ കമ്പനികളിൽ നിന്ന് മികച്ച തൊഴിൽ വാഗ്ദാനങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. എങ്കിലും കുടുംബപരമായ പ്രശ്നങ്ങളും ആരോഗ്യപരമായ ആശങ്കകളും നിങ്ങളെ അല്പം സമ്മർദ്ദത്തിലാക്കിയേക്കാം. സ്വത്ത് തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പ്രണയബന്ധങ്ങളിൽ സന്തോഷവും ഭാഗ്യവും അനുഭവപ്പെടും. ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ വലിയ ഗുണം ചെയ്യും. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ ലാഭകരമാകും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ സംസാരത്തിൽ മിതത്വം പാലിക്കുക. മേലുദ്യോഗസ്ഥരിൽ നിന്ന് അവഗണന നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബലഹീനതകൾ മറ്റുള്ളവർ ചൂഷണം ചെയ്യാതിരിക്കാൻ ജാഗ്രത പുലർത്തുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിനമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. കഠിനാധ്വാനത്തിലൂടെ മേലധികാരികളുടെ പ്രീതി സമ്പാദിക്കാൻ സാധിക്കും. ബിസിനസ്സ് പ്ലാനുകൾ വിചാരിച്ചതിലും മികച്ച ലാഭം നൽകും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212