നക്ഷത്രഫലം: ഞായറാഴ്ച, 2026 മാർച്ച് 15

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തൊഴിൽ രംഗത്ത് നിങ്ങളുടെ പ്രയത്നങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. പുതിയ അവസരങ്ങൾ തുറന്നു കിട്ടാൻ സാധ്യതയുള്ള ദിനമാണിത്. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം; ദീർഘകാലമായുള്ള പരിശ്രമങ്ങൾ ഫലം കാണും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യം ഇന്ന് ഉണ്ടായേക്കാം. ശാരീരികമായ തളർച്ച അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അവധിയെടുത്ത് വിശ്രമിക്കേണ്ടി വരും. ബാങ്ക് ലോണുകൾ എടുത്തവർ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥ വന്നേക്കാം; സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളെ ഇന്ന് നേരിടേണ്ടി വരും. കുടുംബ കാര്യങ്ങളിൽ മനഃസ്വസ്ഥത കുറയുന്നതായി അനുഭവപ്പെട്ടേക്കാം. ബിസിനസ്സ് രംഗത്തെ സ്ഥിതി അല്പം മന്ദഗതിയിലായിരിക്കും. സുരക്ഷ കണക്കിലെടുത്ത് രാത്രികാലങ്ങളിലെ യാത്രയിൽ അതീവ ജാഗ്രത പാലിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് അനുകൂലമായ സമയമാണ്. യുവാക്കൾക്ക് സ്ഥിരമായ ഒരു ജോലി കണ്ടെത്താൻ ഇന്ന് സാധിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ ലഭിക്കാനുള്ള വഴി തെളിയും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

പണമിടപാടുകൾക്ക് ഇന്ന് സവിശേഷമായ പ്രാധാന്യമുള്ള ദിവസമാണ്. പഴയ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. മനസ്സിൽ സന്തോഷം നിറയുന്ന അനുഭവങ്ങൾ ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമായിരിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

നിങ്ങളുടെ ആശയങ്ങൾ പ്രിയപ്പെട്ടവരോട് പറഞ്ഞ് മനസ്സിലാക്കാൻ ഇന്ന് അല്പം പ്രയാസപ്പെട്ടേക്കാം. സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം അനുഭവപ്പെടാൻ ഇടയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

മനസ്സിൽ ചെറിയ ആശങ്കകളോ ഭയമോ അനുഭവപ്പെട്ടേക്കാം. കച്ചവടക്കാർ നിയമപരമായ രേഖകളും കാര്യങ്ങളും കൃത്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. വിഷഭയത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നിങ്ങളുടെ മുൻകാല അനുഭവങ്ങൾ പല കാര്യങ്ങളിലും തുണയാകും. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കുകയും പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഏൽപ്പിക്കുകയും ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വ്യാപാരികൾക്ക് ബിസിനസ്സ് വിപുലീകരിക്കാനായി ബാങ്ക് ലോണുകൾക്ക് അപേക്ഷിക്കാൻ അനുയോജ്യമായ സമയമാണ്. പുതിയ സ്വത്തുക്കളോ പ്രോപ്പർട്ടിയോ വാങ്ങുന്നതിന് മുൻപായി പണമിടപാടുകളിലെ നിയമവശങ്ങൾ കൃത്യമായി ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഇന്ന് വളരെ സന്തോഷകരമായ ദിവസമാണ്. കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നതിലൂടെ ലക്ഷ്യത്തിലെത്താൻ സാധിക്കും. തൊഴിൽരഹിതർക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കാൻ സാധ്യതയുണ്ട്. എതിരാളികളുടെ നീക്കങ്ങൾ ഇന്ന് ഫലിക്കില്ല.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പല കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരും. ആശയക്കുഴപ്പങ്ങൾ കാരണം ജോലികൾ സമയത്തിന് പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. സാമ്പത്തിക സ്ഥിതി പൊതുവെ നന്നായിരിക്കുമെങ്കിലും അപ്രതീക്ഷിതമായി വരുന്ന വലിയ ചെലവുകൾ ശ്രദ്ധിക്കണം

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാൻ സാധിക്കും. ഭാഗ്യം പൂർണ്ണമായും നിങ്ങളെ തുണയ്ക്കും. ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ഇന്ന് സാമ്പത്തികമായും മാനസികമായും അനുഭവപ്പെടും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212