മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സമൂഹത്തിൽ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനും ബഹുമാനം ലഭിക്കാനും സാധ്യതയുള്ള ദിനമാണ്. പുതിയ വാഹനം സ്വന്തമാക്കാൻ യോഗമുണ്ട്. തൊഴിൽ രംഗത്ത് മികച്ച വിജയം കൈവരിക്കാനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സാധിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശനിയുടെ അനുകൂലാവസ്ഥ ഗുണകരമാണെങ്കിലും സാമ്പത്തിക ഇടപാടുകളിൽ, പ്രത്യേകിച്ച് മറ്റൊരാൾക്ക് വേണ്ടി ജാമ്യം നിൽക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വ്യാഴം അനുകൂലമല്ലാത്തവർക്ക് ശത്രുക്കളിൽ നിന്നുള്ള ശല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. വാതസംബന്ധമായ അസുഖമുള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ജോലിയിൽ അല്പം പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടും. സ്വത്ത് സംബന്ധമായ കേസുകളിൽ നിങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാം. പങ്കാളിയുടെ ഉപദേശങ്ങൾ പല കാര്യങ്ങളിലും വിജയം സുനിശ്ചിതമാക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ആഗ്രഹിച്ച പ്രകാരം ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കത്തക്ക രീതിയിലുള്ള തൊഴിൽ മാറ്റങ്ങൾ ലഭിക്കും. മനഃസുഖവും ശത്രുക്കളുടെ പരാജയവും പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ചെറിയ തോതിലുള്ള ഏകാഗ്രതക്കുറവോ ഓർമ്മക്കുറവോ അനുഭവപ്പെട്ടേക്കാം. സാമ്പത്തികമായി വരവിനേക്കാൾ ചെലവ് കൂടാൻ സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുമ്പോൾ നിയന്ത്രണം പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബാംഗങ്ങൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ജോലി സംബന്ധമായ യാത്രകൾ വർദ്ധിക്കാനും സ്ഥാനമാറ്റങ്ങൾക്കും യോഗമുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ബന്ധുക്കളുടെ സന്ദർശനം മൂലം കുടുംബത്തിൽ സന്തോഷമുണ്ടാകും. ഇഷ്ടഭക്ഷണം ആസ്വദിക്കാനും സാമ്പത്തിക നേട്ടങ്ങൾക്കും അവസരം ലഭിക്കും. പ്രണയിക്കുന്നവർക്ക് വിവാഹ കാര്യത്തിൽ വീട്ടുകാരുടെ പൂർണ്ണ സമ്മതം ലഭിക്കാൻ അനുകൂലമായ ദിനമാണ്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. തൊഴിൽപരമായ പുരോഗതിയും സാമ്പത്തിക ലാഭവും ഉണ്ടാകും. വ്യാപാരികൾക്ക് മന്ദഗതിയിലായിരുന്ന ബിസിനസ്സിൽ ഉണർവ് അനുഭവപ്പെടും. സന്താനഭാഗ്യത്തിനും വിവാഹഭാഗ്യത്തിനും സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
യൂണിഫോം തസ്തികകളിൽ (പോലീസ്, പട്ടാളം) ജോലി ചെയ്യുന്നവർക്കും സാഹസിക കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും അംഗീകാരങ്ങളും പ്രശംസാപത്രങ്ങളും ലഭിക്കും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ചൊവ്വയുടെ അനുകൂലാവസ്ഥയുള്ളവർക്ക് ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭമുണ്ടാകും. മോശമായ കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് മനഃസമാധാനം നൽകും. ഉദരസംബന്ധമായ അസുഖമുള്ളവർ ഭക്ഷണക്രമത്തിൽ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യം വർദ്ധിക്കും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. വിലപിടിപ്പുള്ള അലങ്കാര വസ്തുക്കൾ കൈവശം വന്നുചേരും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.