മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ബന്ധുക്കളുമായോ കുടുംബാംഗങ്ങളുമായോ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറി ഒത്തൊരുമയോടെ കഴിയാൻ സാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടവരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. കുടുംബത്തിലെ വിശേഷപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ നിങ്ങൾക്ക് സാധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ ഉത്തരവാദിത്തങ്ങളിൽ വർദ്ധനവോ പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അലട്ടിയേക്കാം. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പ്രതീക്ഷിക്കാത്ത പ്രതികൂല അനുഭവങ്ങൾ ഉണ്ടായേക്കാം. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമായ ദിനമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുക; ദഹനസംബന്ധമായ പ്രശ്നങ്ങൾക്കോ ഭക്ഷ്യവിഷബാധയ്ക്കോ സാധ്യതയുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം പാലിക്കുക. അഹങ്കാരം കലർന്ന സമീപനം അനാവശ്യ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽ രംഗത്തെ തടസ്സങ്ങൾ നീങ്ങി മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഉന്നത ഉദ്യോഗങ്ങളിൽ പ്രവേശിക്കാൻ സാധിക്കും. അപ്രതീക്ഷിതമായി ബന്ധുക്കളുടെ സഹായം ലഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ യോഗമുണ്ട്. പ്രണയകാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ്സിൽ മികച്ച പുരോഗതിയും സാമ്പത്തിക ലാഭവും ഉണ്ടാകും. വിദേശവാസത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമാണ്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
നിയമപരമായ തടസ്സങ്ങളോ വ്യവഹാര പരാജയമോ നേരിടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അയൽക്കാരുമായോ ബന്ധുക്കളുമായോ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ ശ്രദ്ധ വേണം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തൊഴിൽ രംഗത്ത് വിജയം കൈവരിക്കുമെങ്കിലും കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യമായ അലച്ചിലോ മനോവിഷമമോ അനുഭവപ്പെട്ടേക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും ബന്ധങ്ങളിൽ വിള്ളലുകൾ വീഴാതെ നോക്കണം..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയും. ബന്ധുക്കളിൽ നിന്ന് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ സ്വന്തമാക്കാൻ സാധിക്കും. ദാമ്പത്യ സുഖവും ഇഷ്ടഭക്ഷണവും ലഭിക്കുന്ന ശുഭദിനമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കാര്യതടസ്സവും സാമ്പത്തിക നഷ്ടവും നേരിടാൻ സാധ്യതയുള്ളതിനാൽ ഓരോ ചുവടും സൂക്ഷിച്ചു വെക്കുക. ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് നേത്രരോഗങ്ങൾ അലട്ടിയേക്കാം. പങ്കാളിയുമായോ ബന്ധുക്കളുമായോ അകൽച്ചയുണ്ടാകാതെ ശ്രദ്ധിക്കണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ രംഗത്ത് ഉന്നത പദവികൾ ലഭിക്കാൻ അനുകൂലമായ സമയമാണ്. രോഗങ്ങളിൽ നിന്ന് മുക്തി നേടി ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സാധിക്കും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സാമ്പത്തിക ഇടപാടുകളിലും ഭൂമി സംബന്ധമായ കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം; നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ലഹരി വസ്തുക്കളോടുള്ള താല്പര്യം ഒഴിവാക്കുക. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകാതെ നോക്കണം. ഭക്ഷണ കാര്യങ്ങളിലും യാത്രകളിലും ജാഗ്രത പാലിക്കുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.