നക്ഷത്രഫലം: വ്യാഴാഴ്ച, 2026 മാർച്ച് 19

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക; മോശമായ സാഹചര്യങ്ങളിൽ പെടാൻ സാധ്യതയുണ്ട്. ധനനഷ്ടത്തിനോ മാനഹാനിക്കോ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ അനുകൂലമായ ദിവസമാണ്. തൊഴിൽ രംഗത്ത് വിജയം കൈവരിക്കും. സമൂഹത്തിൽ പ്രശസ്തിയും അംഗീകാരവും വർദ്ധിക്കും. സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും പ്രതീക്ഷിക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്ക് പഠനത്തിൽ മികച്ച പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിലനിൽക്കും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും. കുടുംബത്തിൽ ഐശ്വര്യം നിറയും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

നിയമപരമായ പ്രശ്നങ്ങളോ തർക്കങ്ങളോ അലട്ടിയേക്കാം; കോടതി വ്യവഹാരങ്ങളിൽ ജാഗ്രത പാലിക്കുക. അനാവശ്യമായ അലച്ചിലും കാര്യതടസ്സവും നേരിടാൻ സാധ്യതയുണ്ട്. അനാവശ്യ ബന്ധങ്ങളിൽ നിന്നും അഗ്നി സംബന്ധമായ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ജോലിയിൽ ചില പ്രയാസങ്ങൾ നേരിടേണ്ടി വരും. മാനസിക സമ്മർദ്ദവും ശാരീരികമായ അസ്വസ്ഥതകളും അലട്ടിയേക്കാം. നേത്രസംബന്ധമായ അസുഖങ്ങൾ ശ്രദ്ധിക്കുക. പങ്കാളിയുമായോ കുടുംബാംഗങ്ങളുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

മനസ്സമാധാനവും സുഖനിദ്രയും ലഭിക്കുന്ന ദിനമാണ്. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യത പുലർത്തുന്നതുവഴി അംഗീകാരങ്ങളും സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണസുഖം അനുഭവപ്പെടും. എങ്കിലും ചെറിയ തോതിലുള്ള അപവാദങ്ങളെ കരുതിയിരിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കൃഷിയിൽ നിന്നും ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. മുതിർന്നവരുടെയോ ഗുരുജനങ്ങളുടെയോ അനുഗ്രഹം ലഭിക്കും. മക്കളുടെ കാര്യത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക ലാഭത്തിനും എല്ലാ കാര്യങ്ങളിലും വിജയത്തിനും സാധ്യതയുള്ള ശുഭദിനമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ബന്ധുക്കളുമായി തർക്കങ്ങൾക്കോ കലഹങ്ങൾക്കോ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. തലവേദനയോ ശാരീരികമായ തളർച്ചയോ അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായേക്കാം. ചർമ്മരോഗങ്ങളോ കാര്യതടസ്സമോ അലട്ടിയേക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ചില ആപത്തുകൾക്കോ കേസുകൾക്കോ സാധ്യതയുള്ളതിനാൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. ചെലവുകൾ വർദ്ധിക്കാൻ ഇടയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് ഉന്നത പദവികൾ ലഭിക്കാനും സമൂഹത്തിൽ ബഹുമാനം വർദ്ധിക്കാനും യോഗമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോഗങ്ങളിൽ നിന്ന് മുക്തി നേടി ആരോഗ്യം പുനഃസ്ഥാപിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പുലർത്തുക; തെറ്റായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുന്നത് അപകടമുണ്ടാക്കും. അനാവശ്യ പ്രവൃത്തികൾ മൂലം മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സന്ദർശനം സന്തോഷം നൽകും. ശത്രുക്കളുടെ ശല്യം ഒഴിയും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ അപ്രതീക്ഷിതമായി നടപ്പിലാകും. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212