നക്ഷത്രഫലം: 2026 മാർച്ച് 21, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇന്ന് സാധിക്കും. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ദൃശ്യമാകും. അപ്രതീക്ഷിതമായി ചില സമ്മാനങ്ങൾ ലഭിക്കാനും മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആകുലതകൾ നീങ്ങി മാനസിക സമാധാനം കൈവരിക്കാനും ഈ ദിവസം അവസരമൊരുക്കും

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബാംഗങ്ങളുമായി വസ്തു സംബന്ധമായ തർക്കങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുന്നത് ഉചിതമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. എടുത്തുചാട്ടം ഒഴിവാക്കി സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഗുണകരമാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കത്തക്ക രീതിയിലുള്ള തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കും. ദൈവികമായ അനുഗ്രഹം എല്ലാ പ്രവർത്തനങ്ങളിലും തുണയാകുന്നത് വഴി കാര്യവിജയം സുനിശ്ചിതമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

മാനസികമായ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആത്മസംതൃപ്തി അനുഭവപ്പെടുകയും ചെയ്യും. പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും ഉല്ലാസയാത്രകളിൽ ഏർപ്പെടാനും അവസരം ലഭിക്കും. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അവാർഡുകളോ സമ്മാനങ്ങളോ തേടിയെത്തിയേക്കാം

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ബന്ധങ്ങളിൽ സുതാര്യത പുലർത്തേണ്ടത് അത്യാവശ്യമാണ്. അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിനോ അപവാദങ്ങൾക്കോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ പ്രയാസങ്ങളോ കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങളോ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്; അല്ലാത്തപക്ഷം വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ ഇടയുണ്ട്. അനാവശ്യമായ ധനനഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണ്. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കാനും ബന്ധുസമാഗമത്തിനും യോഗമുണ്ട്. ആരോഗ്യവും മനഃസന്തോഷവും വർദ്ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിലും തൊഴിൽ രംഗത്തും മികച്ച വിജയങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഭാഗ്യാനുഭവങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. സമൂഹത്തിൽ പ്രശസ്തിയും ഉന്നത പദവികളും ലഭിക്കാനും നിയമപരമായ തർക്കങ്ങളിൽ വിജയിക്കാനും സാധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പങ്കാളിയുമായി നിസ്സാര കാര്യങ്ങളെച്ചൊല്ലി കലഹങ്ങൾ ഉണ്ടാകാതെ നോക്കണം. കോടതി സംബന്ധമായ കാര്യങ്ങളിൽ തിരിച്ചടികൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്; ദഹന സംബന്ധമായ അസ്വസ്ഥതകൾ അലട്ടിയേക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിൽ വിവേകം പുലർത്തുക; അല്ലാത്തപക്ഷം വാക്കുതർക്കങ്ങൾ മനഃസമാധാനം കെടുത്തിയേക്കാം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ശാരീരികമായ ആയാസങ്ങൾ കുറയ്ക്കുകയും ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുകയും വേണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

രോഗങ്ങളിൽ നിന്ന് മുക്തി നേടി ആരോഗ്യം പുനഃസ്ഥാപിക്കാൻ സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താനും കുടുംബ ജീവിതത്തിൽ സമാധാനം നിലനിർത്താനും സാധിക്കും. തൊഴിൽ രംഗത്തെ വിജയം സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ബന്ധങ്ങൾ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായേക്കാം. ഉഷ്ണരോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ മുൻകരുതലുകൾ എടുക്കുന്നത് ഉചിതമായിരിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212