മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ശാരീരിക അസ്വസ്ഥതകൾ പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുള്ളതിനാൽ വിശ്രമം ആവശ്യമാണ്. കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയോടും മക്കളോടും സംസാരിക്കുമ്പോൾ സംയമനം പാലിക്കുക; അഭിപ്രായവ്യത്യാസങ്ങൾ കലഹങ്ങളിലേക്ക് നീങ്ങാതെ ശ്രദ്ധിക്കണം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സഹോദരങ്ങളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പൂർണ്ണമായ പിന്തുണയും സ്നേഹവും ലഭിക്കുന്ന ദിനമാണിത്. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. പുതിയ വീട് വാങ്ങാനോ വാഹനം സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങൾ തെളിഞ്ഞുവരും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും അപവാദങ്ങൾക്കും കാരണമായേക്കാം. സാമ്പത്തിക ഇടപാടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നഷ്ടം വരാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. ശാരീരികമായ ചെറിയ അസ്വസ്ഥതകൾ അവഗണിക്കരുത്
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മികച്ച അംഗീകാരവും പിന്തുണയും ലഭിക്കും. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട ഒരു ദിവസമായിരിക്കും ഇന്ന്. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സമ്മാനമായി ലഭിക്കാനോ സ്വന്തമാക്കാനോ ഉള്ള അവസരങ്ങൾ വന്നുചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽ രംഗത്ത് ചില തടസ്സങ്ങളും മന്ദതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കണ്ണിനോ ശിരസ്സിനോ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. കുടുംബത്തിൽ പങ്കാളിയുമായോ മക്കളുമായോ ഉള്ള ആശയവിനിമയത്തിൽ വിള്ളലുകൾ വീഴാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സർക്കാർ ജോലിക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് ഇന്ന് ശുഭവാർത്തകൾ പ്രതീക്ഷിക്കാം. ഔദ്യോഗിക ആനുകൂല്യങ്ങൾ ലഭിക്കാനും ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനും സാധിക്കും. നിയമപരമായ തർക്കങ്ങളിൽ വിജയം നേടാനും ഈ രാശിക്കാർക്ക് ഇന്ന് സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കർമ്മരംഗത്ത് മികച്ച വിജയങ്ങൾ കൊയ്യാൻ സാധിക്കുന്ന സുപ്രധാന ദിനമാണിത്. ആത്മവിശ്വാസവും ഈശ്വരവിശ്വാസവും വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ആത്മീയ കാര്യങ്ങളിൽ ഏർപ്പെടാനും അവസരം ലഭിക്കും. ശുഭാപ്തിവിശ്വാസത്തോടെയുള്ള നിങ്ങളുടെ നീക്കങ്ങൾ ലക്ഷ്യത്തിലെത്തും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ശാരീരികമായ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. വ്യക്തിബന്ധങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അപരിചിതരുമായുള്ള ഇടപാടുകളിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ ആരോഗ്യക്കുറവോ മക്കളെക്കുറിച്ചുള്ള ആശങ്കകളോ അലട്ടിയേക്കാം. അനാവശ്യ ബന്ധങ്ങൾ വഴി ധനനഷ്ടത്തിനോ സാമൂഹികമായ അപമാനത്തിനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം അർഹമായ പുരസ്കാരങ്ങൾ നിങ്ങളെ തേടിയെത്തും. വാഹന ഭാഗ്യവും വിശിഷ്ട ഭോജനത്തിനുള്ള അവസരവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കും. കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക നേട്ടം എന്നിവ ഈ രാശിക്കാരെ തേടിയെത്തും. മനസ്സിന് സംതൃപ്തി നൽകുന്ന വാർത്തകൾ കേൾക്കാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും സാധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ വിവേകത്തോടെ പെരുമാറുക. ജലവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. തടസ്സങ്ങൾ നീക്കാൻ ക്ഷമയോടെയുള്ള സമീപനം ആവശ്യമാണ്; മാനസികാരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212