നക്ഷത്രഫലം: 2026 ഏപ്രിൽ 25, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തൊഴിൽ രംഗത്ത് ചില തടസ്സങ്ങളോ അപ്രതീക്ഷിത ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം. അത്യാവശ്യ യാത്രകൾക്ക് അവസരമുണ്ടാകുമെങ്കിലും ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ ശ്രദ്ധ വേണം. ജലവുമായി ബന്ധപ്പെട്ട വിനോദങ്ങളിലും ജോലികളിലും ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പുതിയ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും തേടിയെത്താൻ സാധ്യതയുള്ള ശുഭദിനമാണിത്. ശാരീരികക്ഷമത വർദ്ധിക്കുകയും ഇഷ്ടഭക്ഷണം ആസ്വദിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ജീവിതപങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബന്ധുക്കളുമായുള്ള ഇടപഴകലുകളിൽ സംയമനം പാലിക്കുക; അഭിപ്രായവ്യത്യാസങ്ങൾ അകൽച്ചയ്ക്ക് കാരണമായേക്കാം. ശാരീരികമായ ക്ഷീണമോ മാനസികമായ അസ്വസ്ഥതകളോ പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ദിവസമാണിത്. ഔദ്യോഗിക രംഗത്ത് ഉന്നത പദവികൾ ലഭിക്കാനും സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. കുടുംബത്തിലെ വിശേഷപ്പെട്ട ചടങ്ങുകളിൽ നേതൃപരമായ പങ്ക് വഹിക്കാൻ അവസരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; അല്ലാത്തപക്ഷം അനാവശ്യമായ കുഴപ്പങ്ങളിൽ ചെന്നുചാടാൻ സാധ്യതയുണ്ട്. രോഗാരിഷ്ടതകൾ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിലും തൊഴിലിലും ജാഗ്രത പുലർത്തിയില്ലെങ്കിൽ പരാജയമോ ക്ലേശമോ നേരിടേണ്ടി വന്നേക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം മാനസികമായ ഉന്മേഷവും കൈവരും. ശത്രുക്കളുടെ ശല്യം കുറയുന്നതും കുടുംബജീവിതത്തിൽ സമാധാനം ലഭിക്കുന്നതും വലിയ ആശ്വാസമാകും. തൊഴിൽ വിജയവും സാമ്പത്തികമായ ഉന്നതിയും ഈ രാശിക്കാരെ തേടിയെത്തും. ബന്ധുക്കളിൽ നിന്ന് അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്ത് മികച്ച വിജയങ്ങളും സാമ്പത്തിക ലാഭവും കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും പുതിയ ബന്ധങ്ങൾ വഴി ഭാവിയിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കാർഷിക മേഖലയിലോ അനുബന്ധ ബിസിനസ്സുകളിലോ ഉള്ളവർ നഷ്ടം വരാതിരിക്കാൻ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. ഉദരസംബന്ധമായ അസുഖങ്ങളുള്ളവർ കൃത്യസമയത്ത് മരുന്നുകൾ കഴിക്കാനും ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കാനും ശ്രദ്ധിക്കണം; അല്ലാത്തപക്ഷം രോഗം മൂർച്ഛിക്കാൻ ഇടയുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബാംഗങ്ങളുമായി തർക്കങ്ങളോ കലഹങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കുക. ശാരീരികമായ അവശതകളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുമായുള്ള ഇടപഴകലുകളിൽ വിവേകവും ജാഗ്രതയും പുലർത്തുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

അർഹിക്കുന്ന അംഗീകാരങ്ങളും ഉന്നത പദവികളും നിങ്ങളെ തേടിയെത്തുന്ന സുപ്രധാന ദിനമാണിത്. ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും സാമ്പത്തിക ലാഭവും കൈവരും. എല്ലാ കാര്യങ്ങളിലും വിജയം നേടാനും ശാരീരികമായ സുഖം അനുഭവിക്കാനും സാധിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമോ മികച്ച ആനുകൂല്യങ്ങളോ പ്രതീക്ഷിക്കാം. വാഹന ഭാഗ്യവും കുടുംബപരമായ സന്തോഷവും ഈ രാശിക്കാരെ തേടിയെത്തും; വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയോടും മക്കളോടും സംസാരിക്കുമ്പോൾ സംയമനം പാലിക്കുക; അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കാൻ ക്ഷമ അത്യാവശ്യമാണ്. തൊഴിൽ തടസ്സങ്ങൾക്കോ സാമ്പത്തിക ക്ലേശങ്ങൾക്കോ സാധ്യതയുള്ളതിനാൽ ആസൂത്രണത്തോടെ നീങ്ങുക. ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ വേണം.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212