നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ഏപ്രിൽ 23

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

നിയമപരമായ തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലും നിങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാവുന്ന ദിനമാണിത്. കുടുംബത്തിൽ സന്തോഷം നിറയുന്ന മംഗളകരമായ ചടങ്ങുകൾക്ക് സാധ്യതയുണ്ട്. ഔദ്യോഗിക രംഗത്ത് വിജയവും ബിസിനസ്സിൽ മികച്ച സാമ്പത്തിക ലാഭവും കൈവരിക്കാൻ സാധിക്കും

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ബന്ധുജനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തേണ്ടി വന്നേക്കാം. സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക; മോശം കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനും മാനഹാനിക്കും വഴിതെളിച്ചേക്കാം. നിയമപരമായ കാര്യങ്ങളിൽ വീഴ്ച വരുത്താതെ നോക്കണം, അല്ലാത്തപക്ഷം വലിയ കുരുക്കുകളിൽ അകപ്പെട്ടേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ആഭരണങ്ങളോ വിശിഷ്ടമായ സമ്മാനങ്ങളോ ലഭിക്കാൻ യോഗമുള്ള ദിവസമാണിത്. രാഷ്ട്രീയക്കാർക്ക് ജനസമ്മതി വർദ്ധിക്കുകയും കലാകാരന്മാർക്ക് പ്രശസ്തി ലഭിക്കുകയും ചെയ്യും. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ഭൂമി സംബന്ധമായ നേട്ടങ്ങൾ കൈവരിക്കാനും വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകാനും സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ശാരീരികമായ അസ്വസ്ഥതകൾ, പ്രത്യേകിച്ച് നീർദോഷം പോലുള്ള ബുദ്ധിമുട്ടുകൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ച് ബാങ്ക് ലോണുകളോ കടബാധ്യതകളോ ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. തിരിച്ചടവുകളിൽ മുടക്കം വരുന്നത് നിയമപരമായ നടപടികളിലേക്ക് നയിച്ചേക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ജോലിസ്ഥലത്ത് മേലധികാരികളിൽ നിന്ന് വലിയ പ്രശംസയും അംഗീകാരവും നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക നില ഭദ്രമാവുകയും രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. ശത്രുക്കളുടെ ശല്യം ഒഴിഞ്ഞുമാറും. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും സന്തോഷവും അനുഭവപ്പെടും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം കൊയ്യാൻ സാധിക്കുന്ന സുപ്രധാന ദിനമാണിത്. സാമ്പത്തിക ലാഭത്തോടൊപ്പം മനസ്സിന് വലിയ സംതൃപ്തിയും കീർത്തിയും ലഭിക്കും. ശാരീരിക സുഖവും ആത്മവിശ്വാസവും വർദ്ധിക്കും. വിവാഹ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അധർമ്മമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടായേക്കാം, അവയിൽ വീഴാതെ സൂക്ഷിക്കുക. വ്യക്തിബന്ധങ്ങളിൽ വിവേകം പാലിച്ചില്ലെങ്കിൽ അപവാദങ്ങൾ കേൾക്കാനും സാമ്പത്തിക നഷ്ടം സംഭവിക്കാനും ഇടയുണ്ട്. ഓരോ ചുവടും ആലോചിച്ചു മാത്രം വെക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഇന്ന് വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. നിസ്സാരമായ സംസാരം പോലും കുടുംബാംഗങ്ങളുമായി വലിയ കലഹങ്ങൾക്ക് കാരണമായേക്കാം. അനാവശ്യമായ ആരോപണങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണാൻ സാധിക്കും. ബിസിനസ്സിലും വ്യാപാരത്തിലും ഉണർവ് അനുഭവപ്പെടുകയും ധനലാഭം ഉണ്ടാവുകയും ചെയ്യും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. മനസ്സിന് സന്തോഷം നൽകുന്ന യാത്രകൾക്ക് അവസരം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

തൊഴിൽ മേഖലയിൽ മികച്ച പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. സങ്കീർണ്ണമായ വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നത് വഴി നേട്ടങ്ങൾ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വ്യക്തിബന്ധങ്ങളിൽ പക്വതയാർന്ന സമീപനം ആവശ്യമായ ദിവസമാണിത്. കുടുംബാംഗങ്ങളുമായോ സഹോദരങ്ങളുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിലും വിട്ടുവീഴ്ചകൾ വേണ്ടി വരും. ക്ഷമയോടെ കാര്യങ്ങളെ നേരിടുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഗ്രഹനില അനുകൂലമായവർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാകില്ല. എങ്കിലും, സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ ആശങ്കകളോ കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങളോ വരാൻ ഇടയുണ്ട്. അവിവേകമായ പ്രവർത്തികളിൽ ഏർപ്പെടാതെ സൂക്ഷിക്കണം. മാനസികമായ കരുത്ത് നിലനിർത്താൻ ശ്രമിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212