നക്ഷത്രഫലം: ബുധനാഴ്ച, 2026 ഏപ്രിൽ 29

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കുന്ന ശുഭദിനമാണിത്. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കാനും വിശ്വസ്തരായ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതിയും എഴുത്തുകാർക്ക് പ്രശസ്തിയും കൈവരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം; എങ്കിലും ഭാഗ്യത്താൽ വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

പങ്കാളിയുമായോ മക്കളുമായോ ഉള്ള ആശയവിനിമയത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. തൊഴിൽപരമായ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ആസൂത്രണത്തോടെ നീങ്ങുക. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുകയും അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുകയും ചെയ്യുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടും. ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാഹചര്യമൊരുങ്ങും. ശത്രുക്കളുടെ ശല്യം കുറയുന്നതോടൊപ്പം സാമ്പത്തികമായി മികച്ച ഉന്നതി കൈവരിക്കാനും സാധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാതെ പക്വതയോടെ പെരുമാറുക. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിച്ചില്ലെങ്കിൽ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ശിരോസംബന്ധമായ അസ്വസ്ഥതകൾ വരാൻ ഇടയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേക കരുതൽ വേണം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

എഴുത്തുകാർക്കും സർഗ്ഗാത്മകമായി പ്രവർത്തിക്കുന്നവർക്കും തങ്ങളുടെ സൃഷ്ടികൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്ന സമയമാണിത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ നിന്ന് ധനലാഭം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് ഉന്നത പദവികൾ അലങ്കരിക്കാനും വിജയം കൊയ്യാനും യോഗമുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഉള്ള ഇടപാടുകളിൽ പക്വത കാണിക്കുക; അല്ലാത്തപക്ഷം ചില മാനസിക വിഷമങ്ങൾ നേരിട്ടേക്കാം. രക്തസമ്മർദ്ദമോ ചർമ്മരോഗങ്ങളോ ഉള്ളവർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. വരുമാനത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടേക്കാമെന്നതിനാൽ ചെലവുകൾ നിയന്ത്രിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈശ്വരാധീനം വർദ്ധിക്കുന്നതിനാൽ ചെയ്യുന്ന കാര്യങ്ങൾ വിജയത്തിലെത്തും. നിങ്ങളുടെ വാക്കുകൾക്ക് സമൂഹത്തിൽ മതിപ്പും ശക്തിയും ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പദവിയിൽ ഉയർച്ചയും എതിരാളികളുടെ മേൽ വിജയവും നേടാൻ സാധിക്കുന്ന ദിനമാണിത്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും സ്ഥാനക്കയറ്റവും ജനപ്രീതിയും ലഭിക്കും. പുതിയ വീട് വാങ്ങാനോ ഗൃഹനിർമ്മാണം പൂർത്തിയാക്കാനോ അനുകൂലമായ സമയമാണ്. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ വഴി മനഃസന്തോഷം കൈവരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പങ്കാളിയുടെയോ അടുത്ത ബന്ധുക്കളുടെയോ ആരോഗ്യകാര്യത്തിൽ അല്പം ആശങ്കകൾ നേരിട്ടേക്കാം. അനാവശ്യമായ കോപവും വാശിയും നിയന്ത്രിച്ചില്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ തർക്കങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കാനും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ ക്ഷമയോടെയിരിക്കാൻ ശ്രമിക്കുക. അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുന്നത് മനഃസമാധാനം നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിക്കുന്ന ദിവസമാണിത്. പുതിയ വീട്ടുപകരണങ്ങളോ വാഹനമോ വാങ്ങാൻ യോഗമുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിന് സമൂഹത്തിൽ വലിയ അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്ന വാർത്തകൾ തേടിയെത്തും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212