മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പിതാവിനോ പിതൃതുല്യരായ ബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ വിയോഗമോ നേരിടാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. ശത്രുക്കളുടെ നീക്കങ്ങൾ ജാഗ്രതയോടെ വീക്ഷിക്കുക. നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾക്ക് സാധ്യതയുള്ളതിനാൽ വിവേകം പാലിക്കുക. ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ജോലിസ്ഥലത്തോ കുടുംബത്തിലോ അനാവശ്യമായ അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. പ്രതിസന്ധികളെ ശാന്തതയോടെയും ബുദ്ധിപൂർവ്വവും നേരിടുന്നത് സൽപ്പേര് നിലനിർത്താൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിലും ആരോഗ്യകാര്യങ്ങളിലും ഇന്ന് പ്രത്യേക ജാഗ്രത ആവശ്യമാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്. ശത്രുക്കളുടെ ശല്യം കുറയുകയും സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കുകയും ചെയ്യും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ സൗഖ്യവും വിശിഷ്ട ഭോജനത്തിനുള്ള അവസരവും ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ജാതകത്തിൽ ശുക്രന്റെ സ്വാധീനം അനുകൂലമായവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. അല്ലാത്തപക്ഷം, അനാവശ്യമായ ആരോപണങ്ങളോ വിവാദങ്ങളോ നേരിടേണ്ടി വന്നേക്കാം. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കുക; കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളോ കലഹങ്ങളോ ഉണ്ടാകാതെ നോക്കണം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ഉല്ലാസയാത്രകൾ നടത്താനോ ഉള്ള അവസരം വന്നുചേരും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടുന്നത് മനസ്സിന് സന്തോഷം നൽകും. തൊഴിൽ രംഗത്ത് വിജയവും ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും ഈ രാശിക്കാരെ തേടിയെത്തും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്കോ വിദേശത്ത് കഴിയുന്നവർക്കോ അനുകൂലമായ സമയമാണിത്. എങ്കിലും, ശത്രുക്കളുടെ നീക്കങ്ങളെയും നിയമപരമായ കുരുക്കുകളെയും കരുതിയിരിക്കണം. ഉഷ്ണസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരങ്ങളും പ്രശസ്തിയും ലഭിക്കുന്ന ദിനമാണിത്. നിങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രശംസിക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിയും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ ഐശ്വര്യം നിറയുന്ന മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. വിവാഹാലോചനകളിൽ തീരുമാനമാകാനോ, പുതിയ അതിഥിയുടെ വരവിനോ, ഗൃഹപ്രവേശനം പോലുള്ള ശുഭകർമ്മങ്ങൾക്കോ ഈ ദിവസം സാക്ഷ്യം വഹിച്ചേക്കാം. സന്തോഷകരമായ ഒരു കുടുംബ അന്തരീക്ഷം നിലനിൽക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി അപമാനത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. തൊഴിൽപരമായ ക്ലേശങ്ങളും അമിതമായ ചെലവുകളും സാമ്പത്തിക സമ്മർദ്ദമുണ്ടാക്കിയേക്കാം. ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ വരാൻ സാധ്യതയുള്ളതിനാൽ ശാരീരികമായ കരുതൽ ആവശ്യമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും മികച്ച പുരോഗതിയുണ്ടാകും. ഔദ്യോഗിക രംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. അപരിചിതരുടെ ഇടപെടലുകൾ വഴി ദോഷഫലങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേക മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഭാഗ്യദേവത തുണയ്ക്കുന്ന ദിവസമാണിത്; ലോട്ടറിയിലോ നറുക്കെടുപ്പുകളിലോ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ബാല്യകാല സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും. തൊഴിൽ വിജയവും സ്ഥാനക്കയറ്റവും ഒപ്പം സമാധാനപരമായ ഉറക്കവും ഈ രാശിക്കാരെ തേടിയെത്തും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കർമ്മരംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. സർക്കാർ ജോലിക്ക് അപേക്ഷിച്ചവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാനും അർഹമായ തൊഴിൽ നേട്ടം കൈവരിക്കാനും സാഹചര്യമൊരുങ്ങും. നിങ്ങളുടെ കഠിനാധ്വാനം ലക്ഷ്യത്തിലെത്തും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212