നക്ഷത്രഫലം: ഞായറാഴ്ച, 2026 ഏപ്രിൽ 26

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

നിയമപരമായ കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ അല്പം മനോവിഷമം നേരിട്ടേക്കാം. ജലവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ ഇന്ന് അതീവ ജാഗ്രത പുലർത്തണം. കാര്യതടസ്സങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുള്ളതിനാൽ ക്ഷമയോടെ നീങ്ങുന്നത് ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശുചിത്വത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങളിൽ വിവേകം പാലിക്കുക; അല്ലാത്തപക്ഷം അനാവശ്യമായ അപവാദങ്ങൾക്കോ മാനസിക വിഷമങ്ങൾക്കോ ഇടയാകാൻ സാധ്യതയുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

തൊഴിൽപരമായ പുരോഗതിയും അംഗീകാരവും തേടിയെത്തുന്ന സുപ്രധാന ദിനമാണിത്. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാൻ സാധിക്കും. അവരോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ തീർത്ഥയാത്രകൾ നടത്താനോ ഉള്ള അവസരം മനസ്സിന് സമാധാനം നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ശാരീരികമായും മാനസികമായും അല്പം അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കുക; വിശ്വസ്തരിൽ നിന്ന് പോലും തിരിച്ചടികൾ ഉണ്ടാകാതെ നോക്കണം. സന്താനങ്ങളുടെ ആരോഗ്യത്തിലോ വിദ്യാഭ്യാസത്തിലോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണിത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ സാധിക്കും. മുൻപ് ശത്രുതയിൽ കഴിഞ്ഞിരുന്നവർ സൗഹൃദത്തിന് മുൻകൈ എടുക്കുന്നത് ആശ്വാസമാകും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പിണക്കങ്ങൾ മാറി സ്നേഹവും പരസ്പര വിശ്വാസവും വർദ്ധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുള്ളതിനാൽ ശാരീരികമായ കരുതൽ ആവശ്യമാണ്. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക. കുടുംബത്തിൽ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കാനും നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്താനും ശ്രമിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സർക്കാരിൽ നിന്നോ സമൂഹത്തിലെ ഉന്നത വ്യക്തികളിൽ നിന്നോ ഗുണകരമായ സഹായങ്ങൾ ലഭിക്കും. തൊഴിൽ വിജയവും സാമ്പത്തിക ലാഭവും ഈ രാശിക്കാരെ തേടിയെത്തും. കുടുംബത്തിൽ ഐശ്വര്യം നിറയുന്നതോടൊപ്പം ഈശ്വരാനുഗ്രഹം വഴി ഭാഗ്യവർദ്ധനവും ഗുരുജനപ്രീതിയും അനുഭവപ്പെടും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബത്തിൽ സമാധാനവും സന്തോഷവും തിരികെ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ദീർഘകാല രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കുകയും സമൂഹത്തിൽ കീർത്തി വർദ്ധിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമായ ദിനമാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദഹനസംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണകാര്യത്തിൽ കടുത്ത നിയന്ത്രണം പാലിക്കണം. വ്യക്തിബന്ധങ്ങളിൽ ജാഗ്രത പുലർത്തുക; അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിനോ അപമാനത്തിനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ആരോഗ്യകാര്യത്തിൽ ഇന്ന് ഒട്ടും അശ്രദ്ധ കാണിക്കരുത്. ദഹനവ്യവസ്ഥയിലെ താളംതെറ്റലുകൾ കാരണം വയറുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായേക്കാം. കൃത്യമായ വിശ്രമവും ലളിതമായ ഭക്ഷണരീതിയും പിന്തുടരുന്നത് രോഗാവസ്ഥകൾ ഒഴിവാക്കാൻ സഹായിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

നല്ല സുഹൃത്തുക്കളുടെ പിന്തുണ വഴി പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും സന്തോഷം നൽകും. ബന്ധുജനങ്ങളുമായുള്ള ഒത്തുചേരലിനും വിശിഷ്ട ഭോജനത്തിനും അവസരം ലഭിക്കുന്ന ശുഭദിനമാണിത്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാഹചര്യമൊരുങ്ങും. ഔദ്യോഗിക രംഗത്ത് ഉന്നത പദവികൾ ലഭിക്കാനും തൊഴിൽ വിജയം കൈവരിക്കാനും സാധിക്കും. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സമൂഹത്തിൽ മാന്യതയും അംഗീകാരവും വർദ്ധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212