മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പരിശ്രമങ്ങൾക്കൊത്ത പ്രതിഫലം ലഭിക്കാൻ അല്പം ബുദ്ധിമുട്ട് നേരിടുന്ന ദിവസമാണിത്. കാര്യതടസ്സങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ജലദോഷം, വാതപിത്ത സംബന്ധമായ അസ്വസ്ഥതകൾ എന്നിവ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ശരീരപുഷ്ടിക്കായുള്ള ഭക്ഷണക്രമം പാലിക്കുന്നത് ഉചിതമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
തൊഴിൽ രംഗത്ത് വിജയകരമായ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കും. എങ്കിലും, വരവിനേക്കാൾ കൂടുതൽ ചെലവ് വരാനുള്ള സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്. അനാവശ്യമായ ആഡംബര മോഹങ്ങൾ ധനനഷ്ടത്തിന് കാരണമായേക്കാം. പണമിടപാടുകളിൽ മിതത്വം പാലിക്കുന്നത് ഭാവി ഗുണകരമാക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന അനുകൂല ദിനമാണിത്. അധ്യാപകർക്കും പ്രഭാഷകർക്കും വാക്ചാതുര്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സ്ഥാനക്കയറ്റമോ മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളോ ലഭിക്കാൻ യോഗമുണ്ട്. അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളത്തോടും ആനുകൂല്യങ്ങളോടും കൂടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളുമായി അനുരഞ്ജനത്തിലെത്താനും കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും കഴിയും. ആരോഗ്യപരമായ സംതൃപ്തിയും വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനങ്ങളും ഈ രാശിക്കാരെ തേടിയെത്തും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അടുത്ത ബന്ധുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അപ്രതീക്ഷിതമായ അവഹേളനങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഇത്തരം പ്രതിസന്ധികളെ മനക്കരുത്തോടെ അതിജീവിച്ച് മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ വന്നുചേരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
പ്രിയപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങൾ മനസ്സിനെ അല്പം അസ്വസ്ഥമാക്കിയേക്കാം. ശാരീരികമായ ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്രമം ആവശ്യമാണ്. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ലളിതമായ ആഹാരരീതി പിന്തുടരുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായ നേട്ടങ്ങൾ കൈവരുന്നതിനൊപ്പം മനഃസമാധാനവും തൊഴിൽ വിജയവും ഉണ്ടാകും. കുടുംബത്തിലെ മംഗളകരമായ ചടങ്ങുകളിൽ നേതൃപരമായ പങ്ക് വഹിക്കാൻ അവസരം ലഭിക്കുന്നത് അഭിമാനകരമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾക്കോ കലഹങ്ങൾക്കോ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വ്യക്തിബന്ധങ്ങളിൽ ജാഗ്രത പുലർത്തുക; അല്ലാത്തപക്ഷം ധനനഷ്ടത്തിനോ മാനഹാനിക്കോ ഇടയാകാൻ സാധ്യതയുണ്ട്. ഓരോ നീക്കത്തിലും കരുതൽ ആവശ്യമായ ദിവസമാണിത്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ മാറി സമാധാനവും സന്തോഷവും കൈവരും. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. പ്രശസ്തിയും അംഗീകാരവും തേടിയെത്തുന്ന സുപ്രധാന ദിനമാണിത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങളും ഉറക്കക്കുറവും അനുഭവപ്പെട്ടേക്കാം. രക്തസമ്മർദ്ദമോ ഉദരസംബന്ധമായ അസുഖങ്ങളോ ഉള്ളവർ മരുന്നുകൾ കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിലെ അശ്രദ്ധ രോഗം മൂർച്ഛിക്കാൻ കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത വേണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശസ്തിയും വർദ്ധിക്കാൻ അനുകൂല സാഹചര്യമുണ്ട്. കർമ്മരംഗത്ത് അപ്രതീക്ഷിതമായ പുരോഗതിയും വളർച്ചയും ദൃശ്യമാകും. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കുന്ന ശുഭദിനമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
തൊഴിൽ രംഗത്ത് ഉന്നത പദവികൾ അലങ്കരിക്കാൻ യോഗമുണ്ട്. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനും സമൂഹത്തിൽ കീർത്തി നേടാനും സാധിക്കും. കുടുംബത്തിലെ വിശേഷപ്പെട്ട ചടങ്ങുകളിൽ സജീവമായി പങ്കെടുക്കാനും ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാനും അവസരം ലഭിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212