മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
തൊഴിൽരംഗത്ത് ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങളും പ്രതിസന്ധികളും വിജയകരമായി മറികടക്കാൻ ഇന്ന് സാധിക്കും. ബിസിനസ്സ് മേഖല വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത ബന്ധുക്കളിൽ നിന്ന് സാമ്പത്തികമായോ അല്ലാതെയോ ഉള്ള വലിയ പിന്തുണ ലഭിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പ്രതീക്ഷിച്ച പല അവസരങ്ങളും ഭാഗ്യക്കുറവ് മൂലം കൈവിട്ടുപോകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ ഇടയുള്ളതിനാൽ പുതിയ നീക്കങ്ങൾ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. ശാരീരികമായ മടിയും അനാവശ്യമായ അലച്ചിലും പ്രവർത്തനങ്ങളെ ബാധിച്ചേക്കാം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കാം. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ബന്ധുക്കളുമായുള്ള അകൽച്ചയ്ക്ക് കാരണമായേക്കാമെന്നതിനാൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കുന്ന സന്തോഷകരമായ ദിനമാണിത്. നഷ്ടപ്പെട്ടു എന്ന് കരുതിയ വിലപിടിപ്പുള്ള വസ്തുക്കൾ അപ്രതീക്ഷിതമായി തിരികെ ലഭിക്കാൻ യോഗമുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം ചേർന്ന് ഇഷ്ടഭക്ഷണം ആസ്വദിക്കാനും സമയം ചെലവഴിക്കാനും സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുന്ന അനുഭവങ്ങൾ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തുന്നതിനൊപ്പം മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാനും സാധിക്കും. രോഗങ്ങളിൽ നിന്ന് മുക്തി നേടാനും സാമ്പത്തിക നില മെച്ചപ്പെടാനും അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഔദ്യോഗിക രംഗത്ത് കൂടുതൽ യാത്രകൾ ആവശ്യമായി വരുന്ന വിഭാഗത്തിലേക്ക് മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സഞ്ചാരശീലം വർദ്ധിക്കുന്നത് ശാരീരികമായി അല്പം ക്ഷീണമുണ്ടാക്കിയേക്കാം. മാനസികമായ പിരിമുറുക്കം ഒഴിവാക്കാൻ ധ്യാനമോ വിശ്രമമോ ശീലിക്കുന്നത് ഉചിതമായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ജീവിതപങ്കാളിയുമായോ അടുത്ത ബന്ധുക്കളുമായോ ഉള്ള ആശയവിനിമയത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ജലസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുന്നതും അനാവശ്യ സംശയങ്ങൾ ഒഴിവാക്കുന്നതും മനഃസമാധാനം നൽകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സ്ത്രീജനങ്ങൾ വഴി ഗുണകരമായ അനുഭവങ്ങളോ സഹായങ്ങളോ പ്രതീക്ഷിക്കാം. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെയും പൂർണ്ണമനസ്സോടെയും ഇറങ്ങിപ്പുറപ്പെടാൻ സാധിക്കും. ചിന്താശേഷിയും കാര്യപ്രാപ്തിയും വർദ്ധിക്കുന്നത് വഴി സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ഈ ദിവസം സഹായിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഔദ്യോഗിക രംഗത്ത് അപ്രതീക്ഷിതമായ സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റത്തിനും സാധ്യത കാണുന്നു. ബന്ധുക്കളിൽ നിന്ന് ഗുണകരമായ സഹായങ്ങൾ ലഭിക്കും. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും വിശിഷ്ട ഭോജനം ആസ്വദിക്കാനും സാധിക്കുന്ന സന്തോഷകരമായ ദിനമാണിത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മനസ്സിന് സന്തോഷം നൽകുന്ന മനോഹരമായ സമ്മാനങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തിയേക്കാം. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ കുറയുന്നത് ആശ്വാസം നൽകും. വ്യക്തിബന്ധങ്ങളിൽ നിലനിന്നിരുന്ന അകൽച്ച മാറി കൂടുതൽ അടുപ്പവും സ്നേഹവും അനുഭവിക്കാൻ സാധിക്കുന്ന അനുകൂല ദിനമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ശാരീരികമായ ക്ഷീണമോ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. ഏറ്റവും വിശ്വസിക്കുന്നവരിൽ നിന്ന് പോലും ചെറിയ തോതിലുള്ള മനോവിഷമം നേരിടാൻ സാധ്യതയുണ്ട്. ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാൻ അല്പം കാലതാമസം നേരിട്ടേക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സന്താനങ്ങളുടെ കാര്യത്തിൽ നിലനിന്നിരുന്ന ആശങ്കകൾ ഒഴിഞ്ഞുമാറുകയും അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ദീർഘകാലമായി വിദേശത്തായിരുന്ന ബന്ധുക്കളെ സന്ദർശിക്കാനും അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും സാധിക്കുന്ന സുപ്രധാന ദിനമാണിത്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.