നക്ഷത്രഫലം: ബുധനാഴ്ച, 2026 മെയ് 20

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് മികച്ച വിജയങ്ങളും ഉന്നത പദവികളും നിങ്ങളെ തേടിയെത്തും. സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹം പിടിച്ചുപറ്റാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും മനസ്സിന് സന്തോഷവും അനുഭവപ്പെടുന്ന ശുഭദിനമാണിത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തൊഴിൽപരമായ ചില സമ്മർദ്ദങ്ങളോ താൽക്കാലിക തടസ്സങ്ങളോ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജലദോഷമോ ശാരീരിക അസ്വസ്ഥതകളോ വരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളിലേക്ക് കടക്കുമ്പോൾ ക്ഷമയോടെയുള്ള സമീപനം ആവശ്യമാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരാൻ അവസരമുണ്ടാകുന്ന സന്തോഷകരമായ ദിവസമാണിത്. തൊഴിൽ രംഗത്ത് വിചാരിച്ചതിനേക്കാൾ മികച്ച വിജയവും സാമ്പത്തിക ലാഭവും കൈവരും. ദീർഘകാലമായി കാണാതിരുന്ന പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് വലിയ ഉന്മേഷം നൽകും. ദാമ്പത്യം ഊഷ്മളമായിരിക്കും

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ജോലിസ്ഥലത്ത് അധ്വാനഭാരവും അല്പം വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. നാഡീസംബന്ധമായോ ശിരോസംബന്ധമായോ ഉള്ള ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വിശ്രമം എടുക്കുക. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ അതീവ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്ന ശുഭദിനമാണിത്. വ്യാപാര-ബിസിനസ്സ് രംഗത്ത് വലിയ പുരോഗതിയും ധനലാഭവും ഉണ്ടാകും. ശത്രുക്കളുടെ ശല്യം ഒഴിഞ്ഞുമാറുകയും തൊഴിൽ വിജയവും ദാമ്പത്യ സൗഖ്യവും നിങ്ങളെ തേടിയെത്തുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ഭാഗ്യാനുഭവങ്ങൾ കടന്നുവരികയും ചെയ്യും. പുതിയ നല്ല സൗഹൃദങ്ങൾ ലഭിക്കാനും വ്യാപാരപരമായ കാര്യങ്ങളിൽ മികച്ച വിജയം കൊയ്യാനും സാധിക്കും. വിശിഷ്ട ഭോജനത്തിന് അവസരമുണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സാമ്പത്തിക രേഖകളിലോ ചെക്കുകളിലോ ഒപ്പുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; കൃത്യമായി വായിച്ചുനോക്കിയതിന് ശേഷം മാത്രം തീരുമാനമെടുക്കുക. സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിവേകം കാണിക്കുക, അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനോ അപവാദങ്ങൾക്കോ കാരണമായേക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നിയമപരമായ കാര്യങ്ങളിലും ഔദ്യോഗികമായ രേഖകളിലും കൃത്യത പുലർത്തുക. കുടുംബാംഗങ്ങളുമായി സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ തർക്കങ്ങളിലേക്ക് നീങ്ങാതെ പക്വതയോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയും കാര്യങ്ങളെ സമീപിക്കാൻ ശ്രദ്ധിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

തൊഴിൽ മേഖലയിൽ നിർണ്ണായകമായ പല നല്ല വഴിത്തിരിവുകളും പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. പുതിയ മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ അനുകൂലമായ സ്ഥലംമാറ്റത്തിനോ ഉള്ള സാഹചര്യങ്ങൾ ഒരുങ്ങും

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഇന്ന് ഐശ്വര്യവും സന്തോഷവും നിറഞ്ഞ അനുകൂലമായ ദിനമായിരിക്കും. ഭാവിയിലേക്ക് ഗുണം ചെയ്യുന്ന ചില ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ മാറി ആരോഗ്യം മെച്ചപ്പെടുകയും രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അനാവശ്യമായ സാഹസികതകളിലോ കാര്യങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കുക; അപകടസാധ്യതകളെ മുൻകൂട്ടി കണ്ട് പിന്മാറുന്നത് നന്നായിരിക്കും. പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങളോ അലച്ചിലോ അനുഭവപ്പെടാൻ ഇടയുള്ളതിനാൽ മനഃസംയമനം പാലിക്കുക. ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഉദരസംബന്ധമായോ പനി സംബന്ധമായോ ഉള്ള അസ്വസ്ഥതകൾ വരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണശുചിത്വത്തിലും ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുക. വ്യക്തിബന്ധങ്ങളിൽ വിവേകപൂർണ്ണമായ സമീപനം സ്വീകരിക്കുന്നത് അപവാദങ്ങളിൽ നിന്നും സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212