മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കാർഷിക മേഖലയിലോ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലോ ഉള്ളവർക്ക് പക്ഷിമൃഗാദികൾ മൂലം ചെറിയ നഷ്ടങ്ങൾ വരാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ കബളിപ്പിക്കപ്പെടാതെ ജാഗ്രത പുലർത്തുക. നേത്രസംബന്ധമായ രോഗങ്ങളോ അന്യജനങ്ങളിൽ നിന്നുള്ള വെല്ലുവിളികളോ വരാതെ നോക്കണം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വിദേശയാത്രയ്ക്കോ വിദേശത്തു ജോലി ലഭിക്കാനോ ഉള്ള ശ്രമങ്ങൾ വിജയത്തിലെത്തും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും ധനഭാഗ്യം വന്നുചേരാനും യോഗമുണ്ട്. മുൻകാല രോഗങ്ങൾ മാറി ശാരീരിക ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കാൻ സാധിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ സംബന്ധമായി വലിയ പുരോഗതി ദൃശ്യമാകും. സർക്കാർ മേഖലയിൽ നിന്നും അർഹമായ ഗുണാനുഭവങ്ങൾ ഉണ്ടാകും. മുൻപ് ചെറിയ പിണക്കങ്ങളിലായിരുന്ന ഭാര്യയും ഭർത്താവും വീണ്ടും ഒന്നിക്കാനും ഒത്തുതീർപ്പ് ചർച്ചകൾ നടത്താനും അനുകൂലമായ തീരുമാനമുണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഉദ്യോഗത്തിൽ ചെറിയ സ്ഥാനചലനങ്ങളോ പുതിയ പദവികളോ ഉണ്ടാകാനും അതിലൂടെ പുതിയ അവസരങ്ങൾ ലഭിക്കാനും സാഹചര്യമുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ കുറയുമെങ്കിലും പാഴ്ച്ചെലവുകൾ വരാതെ അമിത ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഔദ്യോഗിക ആവശ്യങ്ങൾക്കായി താൽക്കാലികമായി കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. സഞ്ചാര ശീലം കൂടുന്നതോ യാത്രകൾ ആവശ്യമായി വരുന്നതോ ആയ വിഭാഗത്തിലേക്ക് ജോലിമാറ്റത്തിന് സാധ്യത കാണുന്നു. ഉദരസംബന്ധമായ അസ്വസ്ഥതകൾ വരാതെ ഭക്ഷണത്തിൽ ശ്രദ്ധിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സമൂഹത്തിലെ ഉന്നതരും ശ്രേഷ്ഠരുമായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി ആകർഷകമായ സമ്മാനങ്ങൾ തേടിയെത്തുന്ന ദിവസമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
യാത്രാ സാധ്യതകൾ വർദ്ധിക്കുന്ന ഒരു മാറ്റം തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാം. തുടക്കത്തിൽ ചില ആരോഗ്യപരമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെങ്കിലും ആത്മീയമായ ചിന്തകൾ വർദ്ധിക്കുകയും ശാരീരികമായ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
നല്ല കാര്യങ്ങൾ ചെയ്യാനും സമൂഹത്തിൽ സൽപ്പേര് നേടാനുമുള്ള അവസരങ്ങൾ ഉണ്ടാകും. ലോട്ടറി വഴിയോ മറ്റ് ഭാഗ്യപരീക്ഷണങ്ങളിലൂടെയോ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഉദര സംബന്ധമായ പ്രശ്നങ്ങളും അലർജികളും ഉണ്ടാകുവാൻ ഇടയുണ്ട്. യാത്രാക്ലേശം ഉണ്ടാകാനും യാത്രകളിൽ അശ്രദ്ധ മൂലം ബുദ്ധിമുട്ടുകൾ വരാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ശത്രുദോഷം, വ്യവഹാര പരാജയം, മനഃശാന്തിക്കുറവ് എന്നിവ അനുഭവപ്പെടാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സാമ്പത്തികമായ ഉന്നതിയും തൊഴിൽ രംഗത്ത് മികച്ച വിജയങ്ങളും പ്രതീക്ഷിക്കാം. അർഹമായ സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. വളരെക്കാലമായി അലട്ടിയിരുന്ന അസുഖങ്ങൾക്ക് ശമനം ലഭിക്കുകയും പുതിയ ആഭരണങ്ങൾ സ്വന്തമാക്കാൻ യോഗമുണ്ടാകുകയും ചെയ്യും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബിസിനസ് രംഗത്ത് വ്യക്തമായ പുരോഗതി ദൃശ്യമാകും. ആകർഷകമായ അവതരണ ശൈലിയിലൂടെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. അപവാദ പ്രചാരണങ്ങൾ നിഷ്ഫലമായിത്തീരും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷവും സന്തോഷവും നിലനിൽക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നാം. വസ്തു തർക്കങ്ങൾ രൂക്ഷമാകുവാൻ ഇടയുണ്ട്. അപമാനത്തിനോ സാമ്പത്തിക നഷ്ടത്തിനോ ഇടയുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ജാഗ്രത വേണം. മൃഗങ്ങളുമായി ഇടപഴകുമ്പോൾ ശ്രദ്ധ പുലർത്തുന്നത് നന്നാകും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.