നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ജൂൺ 29

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

മക്കൾക്കോ മാതാപിതാക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കൂടാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. എങ്കിലും, ചുരുക്കം ചിലർക്ക് അനുകൂലമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കാം

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

അനാവശ്യ വിഷയങ്ങളിൽ പേരുദോഷം കേൾക്കാനും ധനപരമായ നഷ്ടങ്ങൾ നേരിടാനും സാധ്യതയുള്ളതിനാൽ സാമൂഹിക ഇടപെടലുകളിൽ ശ്രദ്ധിക്കുക. വരവിനേക്കാൾ ചെലവ് വർദ്ധിക്കാനും അനാവശ്യമായ ചെലവുകൾ മൂലം സാമ്പത്തിക മന്ദത വന്നുചേരാനും ഇടയുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കലാസംബന്ധമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല പേരും പ്രശസ്തിയും വന്നുചേരുന്ന സമയമാണ്. കഴിവിനനുസരിച്ചുള്ള അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. പുതിയ വാഹന ഭാഗ്യത്തിന് സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കലാരംഗത്ത് ഉള്ളവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കാൻ അനുകൂല സാഹചര്യമുണ്ട്. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. കുടുംബജീവിതത്തിൽ സമാധാനവും പങ്കാളിയുമായി നല്ല ഐക്യവും നിലനിൽക്കും. യാത്രാ ഭാഗ്യവും വാഹന സംബന്ധമായ നേട്ടങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

മാനസികമായി ചില വെല്ലുവിളികളും അസ്വസ്ഥതകളും നേരിട്ടേക്കാം. കുടുംബാംഗങ്ങളുമായി ഭൂമി അല്ലെങ്കിൽ സ്വത്ത് സംബന്ധമായി വാക്കുതർക്കങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങളോ തീരുമാനങ്ങളിൽ ആശയക്കുഴപ്പങ്ങളോ അനുഭവപ്പെടാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പുതിയ വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; അശ്രദ്ധ മൂലം അപമാനകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. തൊഴിൽപരമായ ക്ലേശങ്ങൾ നേരിടേണ്ടി വരാം. അമിതമായ ആഡംബര ചെലവുകൾ ഒഴിവാക്കുക. ആരോഗ്യകാര്യങ്ങളിൽ ചെറിയ കരുതൽ ആവശ്യമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഗവൺമെന്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉദ്യോഗത്തിൽ അർഹമായ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രൊജക്റ്റുകൾ കൈവരും. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ സ്വന്തമാക്കാൻ യോഗമുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വിദ്യാഭ്യാസ കാര്യങ്ങളിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാകും. എന്നാൽ ആരോഗ്യപരമായി അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. തൊഴിൽപരമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. അന്യരുടെ അനാവശ്യ ഇടപെടലുകൾ വഴി ബുദ്ധിമുട്ടുകൾ വരാതെ സൂക്ഷിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ദീർഘകാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. ഔദ്യോഗിക പദവികൾ, തൊഴിൽ വിജയം, സുഖകരമായ ഉറക്കം എന്നിവ കൈവരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഉദര സംബന്ധമായ അസ്വസ്ഥതകൾക്കോ ഉറക്കക്കുറവ് മൂലമുള്ള ദഹനപ്രശ്നങ്ങൾക്കോ സാധ്യത കാണുന്നു. വയറുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ ഭക്ഷണക്രമത്തിലും ശുചിത്വത്തിലും അതീവ ജാഗ്രത പാലിക്കുക. ആരോഗ്യത്തിൽ പ്രത്യേക കരുതൽ വേണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഭവനത്തിൽ വിവാഹാദി മംഗളകരമായ കർമ്മങ്ങൾ നടക്കാൻ അനുകൂല സാഹചര്യമൊരുങ്ങും. ഉയർന്ന പദവികൾ ലഭിക്കാനും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും യോഗമുണ്ട്. കർമ്മരംഗത്ത് മികച്ച വിജയവും എല്ലാ ഇടങ്ങളിലും മാന്യതയും അംഗീകാരവും ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കർമ്മ സംബന്ധമായും ബിസിനസ്സ് പരമായും ഈ ദിവസം ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗവൺമെന്റ് ജോലിക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് അർഹമായ തൊഴിൽ നേട്ടങ്ങളും അനുകൂല ഉത്തരവുകളും ലഭിക്കുന്ന സമയമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.