മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പോലീസ്, പട്ടാളം തുടങ്ങിയ സാഹസിക തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക രംഗത്ത് പ്രശംസയും അർഹമായ അംഗീകാരങ്ങളും ലഭിക്കും. ദീർഘനാളായി കാണാതിരുന്ന പഴയ സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത് മനസ്സിന് വലിയ ഉന്മേഷം നൽകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
മനസ്സിൽ അകാരണമായ ഭയമോ താൽക്കാലികമായ ഉത്കണ്ഠയോ ഉണ്ടാകാൻ ഇടയുണ്ട്. സുപ്രധാനമായ ഔദ്യോഗിക രേഖകളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും ശാരീരിക ക്ഷീണത്തിനും സാധ്യത കാണുന്നു..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സംസാരത്തിൽ പൂർണ്ണമായ മിതത്വം പാലിക്കുന്നത് ശത്രുദോഷങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൃത്യമായ ധാരണയില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് പലപ്പോഴും വിനയാകാൻ ഇടയുള്ളതിനാൽ ഒഴിഞ്ഞുമാറുക. കോടതി കേസുകളിലോ നിയമപരമായ തർക്കങ്ങളിലോ ചെറിയ തിരിച്ചടികൾക്ക് സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മാർക്കറ്റിംഗ്, വാഹന മേഖലകളിൽ ബിസിനസ്സ് നടത്തുന്നവർക്ക് വിറ്റുവരവും സാമ്പത്തിക ലാഭവും വർദ്ധിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്നുവരാൻ സാധ്യതയുള്ള മംഗളകരമായ ചടങ്ങുകൾ നടക്കും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
എതിരാളികളെയും ശത്രുക്കളുടെ നീക്കങ്ങളെയും വിജയകരമായി പരാജയപ്പെടുത്താൻ സാധിക്കുന്ന ദിവസമാണിത്. അവരുടെ ദുഷ്പ്രവണതകളെ ബുദ്ധിപൂർവ്വം മറികടക്കാൻ കരുത്ത് ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ സ്ത്രീകളിൽ നിന്നുള്ള പൂർണ്ണമായ പിന്തുണയും സഹായവും ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അപമാനത്തിനോ സാമൂഹിക പദവിക്ക് ക്ഷമമേൽക്കുന്ന സാഹചര്യങ്ങൾക്കോ സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുക്കാം. ആഡംബരങ്ങൾക്കായി അമിതമായി പണം ചെലവാക്കുന്നത് സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിച്ചേക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വ്യക്തിബന്ധങ്ങളിൽ ചെറിയ വിള്ളലുകൾ വീഴാൻ സാധ്യതയുള്ള ദിവസമാണ്. ദീർഘകാല സുഹൃത്തുക്കളുമായി താൽക്കാലിക അകൽച്ചയോ തർക്കങ്ങളോ ഉണ്ടായേക്കാം. അടുത്ത ബന്ധുക്കളുമായി കലഹങ്ങളിൽ ഏർപ്പെടാതെ സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ദീർഘകാലമായി നിലനിന്നിരുന്ന ശത്രുതയും തർക്കങ്ങളും സമാധാനപരമായി അവസാനിക്കുന്ന ദിവസമാണിത്. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ സുഹൃദ്‌ബന്ധങ്ങൾ രൂപപ്പെടാനും അവർ വഴി ഭാവിയിൽ നല്ല കാര്യങ്ങൾ സംഭവിക്കാനും യോഗമുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിതമായ ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും, അമിതാഡംബരങ്ങൾ ഒഴിവാക്കി ചെലവുകൾ കൃത്യമായി നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. പങ്കാളിയുമായോ മക്കളുമായോ നിസ്സാര കാര്യങ്ങൾക്ക് ചെറിയ കലഹങ്ങൾക്ക് സാധ്യത കാണുന്നു.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കപ്പെടുന്ന സമയമാണിത്. സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമന ഉത്തരവുകൾ ലഭിക്കും. സാമ്പത്തിക ക്ലേശങ്ങൾ മാറി ഐശ്വര്യവും സന്തോഷവും ഭവനത്തിൽ നിലനിൽക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക ഇടപാടുകളിലും പണമിടപാടുകളിലും അതീവ ജാഗ്രത പുലർത്തുക. ഔദ്യോഗിക തലത്തിലുള്ള അന്വേഷണങ്ങളോ സാമ്പത്തികമായ നൂലാമാലകളോ നേരിടേണ്ടി വന്നേക്കാം. ഭൂമി അല്ലെങ്കിൽ സ്വത്തുക്കൾ സംബന്ധിച്ച കാര്യങ്ങളിൽ ചെറിയ പ്രതിസന്ധികൾ വരാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സുരക്ഷാ സേനകളിലോ കായിക മേഖലയിലോ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന പദവികളും സ്ഥാനമാനങ്ങളും ലഭിക്കും. ഭൂമി സംബന്ധമായി നിലനിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. കുടുംബത്തിൽ സമാധാനവും പൂർണ്ണമായ ഐക്യവും നിലനിൽക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.