മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ആചാരാനുഷ്ഠാനങ്ങളോടുള്ള ആഭിമുഖ്യം വർദ്ധിക്കുകയും ഈശ്വരാധീനം അനുഭവപ്പെടുകയും ചെയ്യും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ വന്നുചേരും. കർമ്മരംഗത്ത് സ്ഥാനക്കയറ്റത്തിനും ഗൃഹത്തിൽ അലങ്കാര വസ്തുക്കൾ എത്തിച്ചേരാനും യോഗം കാണുന്നു. കുടുംബസൗഖ്യവും സമാധാനവും പൂർണ്ണമായി നിലനിൽക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
മാനസികമായ അസ്ഥിരതയും വൈകാരികമായ ക്ലേശങ്ങളും അനുഭവപ്പെടാൻ ഇടയുള്ള സമയമാണ്. ബന്ധുജനങ്ങളുടെ വിയോഗ വാർത്തയോ മറ്റ് ദുഃഖകരമായ സംഭവങ്ങളോ മനസ്സിനെ അസ്വസ്ഥമാക്കാം. പങ്കാളിയുമായോ ഉറ്റവരുമായോ വാഗ്വാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കർമ്മരംഗത്ത് അലസതയും മന്ദതയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത അനിവാര്യമാണ്. അനാവശ്യ ചിന്തകൾ ഏകാഗ്രത നഷ്ടപ്പെടുത്തും. ഭൗതിക സുഖങ്ങൾക്കായുള്ള അമിത വ്യയം സാമ്പത്തിക അടിത്തറയെ ബാധിച്ചേക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വിദ്യാർത്ഥികൾക്ക് വിദേശത്ത് തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് അനുകൂലമായ ഗ്രഹസ്ഥിതിയാണ്. കുടുംബത്തിൽ നടക്കുന്ന വിവാഹാദി മംഗളകർമ്മങ്ങൾക്ക് നേതൃസ്ഥാനം വഹിക്കാനുള്ള നിയോഗം വന്നുചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വ്യവഹാരങ്ങളിൽ ഒത്തുതീർപ്പിലൂടെ അനുകൂല വിധി സമ്പാദിക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലാഭവും സർക്കാർ തലത്തിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കാൻ യോഗം കാണുന്നു. കർമ്മങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കാരണരഹിതമായ ഭയവും മാനസിക ഉത്കണ്ഠയും പ്രവർത്തനങ്ങളെ ബാധിക്കാം. സാമ്പത്തിക സ്രോതസ്സുകളിൽ തടസ്സങ്ങളോ കർമ്മരംഗത്ത് അപ്രതീക്ഷിത തിരിച്ചടികളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധനവിനിയോഗത്തിൽ അതീവ ജാഗ്രത പുലർത്തുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പ്രിയപ്പെട്ടവരുടെ വിയോഗമോ അവരുടെ അനാരോഗ്യവസ്ഥയോ മാനസിക ക്ലേശത്തിന് കാരണമാകും. സർവ്വകാര്യങ്ങളിലും അമിതമായ ഉത്കണ്ഠ അനുഭവപ്പെടാം. രോഗാദി ദുരിതങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ആരോഗ്യസ്ഥിതിയിൽ തികഞ്ഞ പുരോഗതി ദൃശ്യമാകും. ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരുന്ന ശാരീരിക ദുരിതങ്ങളിൽ നിന്നും പൂർണ്ണമായ ശമനം ലഭിക്കും. നവോന്മേഷത്തോടെ കർമ്മരംഗത്ത് സജീവമാകാൻ സാധിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾക്കും അവസരങ്ങൾക്കും യോഗമുണ്ടെങ്കിലും സാമ്പത്തിക വരവിൽ അസ്ഥിരത അനുഭവപ്പെടാം. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഏകാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സന്താനങ്ങളുടെ ശ്രേയസ്സും നേട്ടങ്ങളും മാതാപിതാക്കൾക്ക് ചാരിതാർത്ഥ്യം നൽകും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും കീർത്തിയും അർത്ഥലാഭവും കൈവരും. നവീന സുഹൃദ്‌ബന്ധങ്ങൾ ജീവിതത്തിൽ സന്തോഷം നിറയ്ക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബന്ധുജനങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അപ്രതീക്ഷിതമായ എതിർപ്പുകൾ നേരിടേണ്ടി വരും. പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങൾക്കായി സമയം നീക്കിവെക്കേണ്ടതായി വരും. ശ്വാസകോശ സംബന്ധമായ വ്യാധികൾ ഉള്ളവർ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വിദ്യാർത്ഥികൾക്ക് വിദ്യാലാഭത്തിനും ഉന്നത വിദ്യാഭ്യാസത്തിനും അനുകൂലമായ സമയമാണ്. നൂതന വ്യാപാര സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ഗ്രഹസ്ഥിതിയായതിനാൽ കർമ്മപദ്ധതികൾ വേഗത്തിലാക്കുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.