മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഉപരിപഠനത്തിനും വിദേശവാസത്തിനും യത്നിക്കുന്നവർക്ക് ഗ്രഹാനുകൂല്യം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും വഴി പഠനതടസ്സങ്ങൾ നീങ്ങാൻ യോഗം കാണുന്നു.
ഉപരിപഠനത്തിനും വിദേശവാസത്തിനും യത്നിക്കുന്നവർക്ക് ഗ്രഹാനുകൂല്യം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും വഴി പഠനതടസ്സങ്ങൾ നീങ്ങാൻ യോഗം കാണുന്നു.
ഔദ്യോഗിക രംഗത്ത്, പ്രത്യേകിച്ചും സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനുള്ള അനുകൂല സാഹചര്യമുണ്ട്. യുക്തിപൂർവ്വമായ ഇടപെടലുകളിലൂടെ കാര്യവിഘ്‌നങ്ങൾ മാറ്റാം. വാഹനയോഗവും ഇഷ്ടഭക്ഷണ ലബ്ധിയും മാനസിക സന്തുഷ്ടി നൽകും..
ധനവിനിയോഗത്തിലും വ്യവഹാരങ്ങളിലും തികഞ്ഞ സുതാര്യത അനിവാര്യമാണ്; അല്ലാത്തപക്ഷം വ്യവഹാരക്കുരുക്കുകളിൽ പെടാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായുള്ള വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് ഗുണകരമാകും.
ആഡംബര വസ്തുക്കൾക്കായുള്ള അമിത വ്യയം സാമ്പത്തിക ക്ലേശങ്ങൾക്ക് വഴിയൊരുക്കും. ശ്വാസകോശ സംബന്ധമായ വ്യാധികളും ജ്വരവും അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ തികഞ്ഞ ജാഗ്രത ആവശ്യമാണ്.
സമൂഹത്തിലെ ഉന്നതരുമായി വേദി പങ്കിടാനും ബന്ധം സ്ഥാപിക്കാനും അവസരം ലഭിക്കും. വിലമതിക്കാനാവാത്ത ഉപഹാരങ്ങളും കീർത്തിയും തേടിയെത്തും. ധനലാഭത്തിനും ആഭരണ ലബ്ധിക്കും രാജകീയ പദവികൾക്കും യോഗമുണ്ട്.
ദീർഘകാലമായി അലട്ടിയിരുന്ന രോഗാദി ദുരിതങ്ങളിൽ നിന്ന് ശമനം ലഭിക്കും. സൽപ്രവൃത്തികളിലൂടെ ജനസമ്മതിയും സമൂഹത്തിൽ മാന്യതയും നേടിയെടുക്കാൻ സാധിക്കും.
മാനസിക അസ്ഥിരത അനുഭവപ്പെടുന്നവർ ശാരീരിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തണം. സാമ്പത്തിക-നിയമ കാര്യങ്ങളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അപരിചിതരുമായുള്ള ഇടപാടുകളിൽ സൂക്ഷ്മത വേണം.
വാഹന ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ്. അനാവശ്യ ചിന്തകൾ ഏകാഗ്രത നഷ്ടപ്പെടുത്തും. സ്ത്രീകളുമായുള്ള സമ്പർക്കങ്ങളിൽ ധനനഷ്ടത്തിനോ അപകീർത്തിക്കോ സാധ്യത കാണുന്നു..
ശത്രുസംഹാരവും അപ്രതീക്ഷിത ധനാഗമനവും ഫലം. സൈനിക-പോലീസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് അനുകൂല സമയമാണ്. ഉന്നതരുമായുള്ള സമ്പർക്കം ഗുണം ചെയ്യും.
പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണ്. ദൂരദേശത്ത് ജോലി ചെയ്യുന്ന ജീവിതപങ്കാളിയോടൊപ്പം വസിക്കുന്നതിനായി തൊഴിലിടത്തിൽ മാറ്റങ്ങൾ സാധ്യമാകും.
സാമ്പത്തിക ദുരിതങ്ങൾ നീങ്ങി ഐശ്വര്യം കൈവരും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. ദാമ്പത്യ ഐക്യം വർദ്ധിക്കുകയും സന്താനങ്ങളുടെ ശ്രേയസ്സിൽ മാതാപിതാക്കൾക്ക് അഭിമാനിക്കാൻ സാധിക്കുകയും ചെയ്യും.
കുടുംബത്തിൽ പങ്കാളിയുമായോ സന്താനങ്ങളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. തൊഴിൽ രംഗത്ത് നൂതന അവസരങ്ങൾ വന്നുചേരുമെങ്കിലും ധനാഗമനത്തിൽ അസ്ഥിരത പ്രകടമാകും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.