നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ജൂലൈ 07

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വൈദേശിക യാത്രകൾക്കായി യത്നിക്കുന്നവർക്ക് ഗ്രഹാനുകൂല്യം പൂർണ്ണമായും സിദ്ധിക്കും. കർമ്മരംഗത്ത് നൂതന അവസരങ്ങൾ ഉദയം ചെയ്യും. ശാരീരിക ക്ലേശങ്ങളിൽ നിന്നും മോചനവും സമ്പൂർണ്ണ ആരോഗ്യദൃഢതയും കൈവരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

മനസ്സിന് കുളിർമ നൽകുന്ന സുവാർത്തകൾ ശ്രവിക്കാൻ യോഗം കാണുന്നു. ഗൃഹാന്തരീക്ഷത്തിൽ തികഞ്ഞ ദാമ്പത്യസൗഖ്യവും ഐക്യവും പ്രകടമാകും. ജനസമ്മതി വർദ്ധിക്കാനും ഉത്തമ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സർവ്വകാര്യ വിജയവും കുജന്റെ അനുകൂലാവസ്ഥയും ഭരണകൂട തലത്തിലുള്ള കാര്യങ്ങളിൽ അതിവേഗ പുരോഗതി സമ്മാനിക്കും. രാഷ്ട്രീയരംഗത്ത് ശോഭിക്കുന്നവർക്ക് അർത്ഥലാഭവും വ്യാപാരരംഗത്ത് വിപുലീകരണവും സാധ്യമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമ്മരംഗത്തെ വാഗ്വാദങ്ങൾ വ്യവഹാരങ്ങളിലേക്കും നിയമനടപടികളിലേക്കും നയിക്കാനിടയുള്ളതിനാൽ നയതന്ത്രം ശീലിക്കുക. ദമ്പതികൾക്ക് ശാരീരിക വ്യാധികൾക്കും പീഡകൾക്കും സാധ്യതയുള്ളതിനാൽ ആരോഗ്യപരിപാലനത്തിൽ ജാഗ്രത അനിവാര്യമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മവിഘ്‌നങ്ങൾ രൂക്ഷമാകാനും സർക്കാർ തലത്തിലുള്ള ആവശ്യങ്ങളിൽ കാലതാമസം നേരിടാനും സാധ്യതയുള്ളതിനാൽ പുതിയ അപേക്ഷകൾ ഒഴിവാക്കുക. വ്യക്തിബന്ധങ്ങളിൽ ഉലച്ചിലിനും ഉദരവ്യാധികൾക്കും യോഗം കാണുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

നൂതന പദവികളും ആരോഗ്യലബ്ധിയും ഉത്തമ ഫലങ്ങളാണ്. മിഷ്ടാന്ന ഭോജനത്തിനും ഭാഗ്യാനുഭവങ്ങൾക്കും യോഗമുണ്ട്. ജീവിതപങ്കാളിയിൽ നിന്നുള്ള വാത്സല്യവും മിത്രങ്ങളുടെ പിന്തുണയും മാനസിക ബലം വർദ്ധിപ്പിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആരോഗ്യനിലയിൽ അത്യുത്തമമായ പുരോഗതി ദൃശ്യമാകും. ശത്രുക്ഷയം, ഗൃഹസൗഖ്യം എന്നിവ ഫലം. കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും സാമ്പത്തിക അഭിവൃദ്ധിയും ബന്ധുജനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങളും സിദ്ധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കാരണരഹിതമായ ഭീതിയും ഉത്കണ്ഠയും മാനസിക നിലയെ അസ്വസ്ഥമാക്കും. വാഹന ഉപയോഗത്തിലും യാത്രകളിലും അപായസാധ്യതകൾ നിലനിൽക്കുന്നതിനാൽ വേഗനിയന്ത്രണവും അതീവ സൂക്ഷ്മതയും പാലിക്കേണ്ടതാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മംഗല്യ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉദയം ചെയ്യുമെങ്കിലും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. യാത്രാദികൾ മറ്റുള്ളവരെ ഏൽപ്പിച്ച് പൂർണ്ണമായി വിശ്രമിക്കുകയും കർമ്മരംഗത്തെ തടസ്സങ്ങളെ വിവേകപൂർവ്വം നേരിടുകയും ചെയ്യുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഗൃഹത്തിലെ മംഗളകർമ്മങ്ങളിൽ പങ്കുചേരാൻ സാധിക്കും. ദമ്പതികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഔദ്യോഗിക സ്ഥാനചലനം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങളും ആകസ്മികമായ ഭാഗ്യാനുഭവങ്ങളും ലഭ്യമാകുന്ന ഗ്രഹസ്ഥിതിയാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഭൂമികാരകനായ കുജന്റെ സ്വാധീനം കാർഷിക-വ്യാപാര മേഖലകളിൽ അത്യധികമായ ധനലാഭം നൽകും. ഗൃഹനിർമ്മാണം, വാഹനയോഗം എന്നിവ സിദ്ധിക്കും. സന്താനലബ്ധി ഉൾപ്പെടെയുള്ള ശ്രേയസ്സ് ഗൃഹത്തിൽ സന്തോഷം നിറയ്ക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വ്യാപാരമേഖലയിൽ നവീനമായ ആശയങ്ങൾ നടപ്പിലാക്കുന്നത് വഴി വലിയ ജനസമ്മതിയും പ്രശംസയും നേടിയെടുക്കും. അപവാദങ്ങളിൽ നിന്നും മുക്തിയും ഗൃഹാന്തരീക്ഷത്തിൽ പരിപൂർണ്ണ സമാധാനവും ഐക്യവും കൈവരും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.