നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ജൂലൈ 09

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് സ്ഥാനക്കയറ്റവും അനുകൂലമായ സ്ഥാനചലനവും സിദ്ധിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാലാഭത്തിനും ബുദ്ധിവികാസത്തിനും യോഗം. വൈദേശിക യാത്രകൾക്കും ഉപരിപഠനത്തിനും അനുകൂലമായ ഗ്രഹസ്ഥിതിയാണ്. ദീർഘകാലമായി അകന്നുനിന്ന ബന്ധുജനങ്ങളെ സന്ധിക്കാൻ അവസരമുണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആഡംബര വസ്തുക്കൾക്കായുള്ള അമിത വ്യയം സാമ്പത്തിക ക്ലേശങ്ങൾക്ക് വഴിയൊരുക്കും. ധാർമ്മികതയ്ക്ക് നിരക്കാത്ത അന്യബന്ധങ്ങളും ദുഷ്പ്രവൃത്തികളും മാനഹാനിക്കും ധനനഷ്ടത്തിനും കാരണമാകാം. ബന്ധുജനങ്ങളുമായുള്ള വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വൈദേശിക വാസത്തിനും ഉദ്യോഗത്തിനും യത്നിക്കുന്നവർക്ക് ഗ്രഹാനുകൂല്യം പൂർണ്ണമായും ലഭ്യമാകും. പുണ്യതീർത്ഥാടനങ്ങൾക്കും ദേവാലയ ദർശനത്തിനും യോഗം കാണുന്നു. സുഹൃദ് സമാഗമം മനസ്സിന് വലിയ സന്തോഷം നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഔദ്യോഗിക രംഗത്ത്, പ്രത്യേകിച്ചും സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് അനുകൂല സാഹചര്യമുണ്ട്. ശാരീരിക ക്ലേശങ്ങളിൽ നിന്ന് മോചനവും നവോന്മേഷവും കൈവരും. പ്രതിസന്ധികളിൽ പൂർണ്ണമായ ഈശ്വരാധീനം രക്ഷയേകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സർവ്വകാര്യങ്ങളിലും അപ്രതീക്ഷിത വിഘ്‌നങ്ങൾ നേരിടാനിടയുണ്ട്. അപമാനം, ധനനഷ്ടം, ശാരീരിക വ്യാധികൾ എന്നിവ അലട്ടാൻ സാധ്യത കാണുന്നു. മൃഗങ്ങളിൽ നിന്നും പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ തികഞ്ഞ സൂക്ഷ്മത അനിവാര്യമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വ്യാഴദോഷം മൂലം പ്രമേഹ-നേത്ര രോഗികൾ ആഹാരകാര്യങ്ങളിൽ പഥ്യം പാലിക്കേണ്ടതാണ്. ഉറ്റവരുടെ വിയോഗം മാനസിക വ്യഥയ്ക്ക് കാരണമാകും. വാത-ജ്വര സംബന്ധമായ അസുഖങ്ങൾ പിടിപെടാതെ ആരോഗ്യപരിപാലനത്തിൽ ജാഗ്രത വേണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

തീർത്ഥാടനങ്ങൾക്കും വിനോദയാത്രകൾക്കും അവസരമൊരുങ്ങും. സർവ്വകാര്യ വിജയവും ഗൃഹസൗഖ്യവും ഫലം. ബാല്യകാല സഖാക്കളുമായുള്ള സമാഗമം മനസ്സിന് കുളിർമയേകും. ഗൃഹത്തിൽ പൂർണ്ണമായ സമാധാനവും ഐക്യവും നിലനിൽക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ശത്രുസംഹാരവും അർത്ഥലാഭവും വ്യവഹാര വിജയവും പൂർണ്ണമായി സിദ്ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ വൻലാഭവും നൂതന ഗൃഹനിർമ്മാണത്തിന് അനുകൂല യോഗവും കാണുന്നു. കർമ്മരംഗത്ത് അത്യുജ്ജ്വല വിജയം സ്വന്തമാക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പിതൃസ്ഥാനീയരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കുറയാനിടയുണ്ട്. ദുശ്ശീലങ്ങളോടും ലഹരിയോടുമുള്ള ആഭിമുഖ്യം വലിയ മാനഹാനിക്കും സാമ്പത്തിക തകർച്ചയ്ക്കും വഴിവെക്കും; അതിനാൽ തികഞ്ഞ ധാർമ്മികത പുലർത്തുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പിതാവിനോ ജീവിതപങ്കാളിക്കോ രോഗാദി ദുരിതങ്ങളും വൈദ്യസഹായവും വേണ്ടിവരും. ദുർജ്ജന സംസർഗ്ഗം അപകീർത്തിക്ക് കാരണമാകുമെന്നതിനാൽ അനാവശ്യ സൗഹൃദങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സ്വർണ്ണാഭരണങ്ങളും നൂതന വസ്ത്രാദികളും സ്വന്തമാക്കാൻ സാധിക്കും. വൈദേശിക ഉദ്യോഗലബ്ധിക്കും മികച്ച സാമ്പത്തിക അഭിവൃദ്ധിക്കും യോഗമുള്ളതിനാൽ യാത്രാ സംബന്ധമായ കാര്യങ്ങൾ വേഗത്തിലാക്കുക. ജീവിത സൗകര്യങ്ങൾ വർദ്ധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വിദേശയാത്രകൾക്കും ഉദ്യോഗത്തിനും വ്യാഴാനുഗ്രഹം പൂർണ്ണമായി ലഭിക്കും. എങ്കിലും ശത്രുക്കളിൽ നിന്നുള്ള ഉപദ്രവവും വ്യവഹാരങ്ങളിൽ കുരുങ്ങാനും സാധ്യതയുള്ളതിനാൽ നിയമകാര്യങ്ങളിൽ തികഞ്ഞ സൂക്ഷ്മത പാലിക്കേണ്ടതാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.