നക്ഷത്രഫലം: 2026 ജൂലൈ 10, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും സർവ്വമാന്യതയും ഫലം. ശുക്രന്റെ അനുകൂലാവസ്ഥ ധനാഗമനത്തിനും കീർത്തിക്കും നൂതന സുവർണ്ണാഭരണ ലബ്ധിക്കും വഴിയൊരുക്കും. മംഗല്യയോഗവും കളത്രസൗഖ്യവും സർക്കാർ ഉദ്യോഗപ്രാപ്തിയും പൂർണ്ണമായി സിദ്ധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വായ്പാ സംബന്ധമായ വ്യവഹാരങ്ങളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത അനിവാര്യമാണ്. വിഷബാധയോ ഉദരവ്യാധികളോ അലട്ടാൻ സാധ്യതയുള്ളതിനാൽ ബാഹ്യഭക്ഷണങ്ങൾ പൂർണ്ണമായും വർജ്ജിക്കേണ്ടതാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

നാൾവഴികളിലെ മാനസിക ക്ലേശങ്ങളിൽ നിന്നും പൂർണ്ണമായ ശമനം ലഭ്യമാകും. ബന്ധുജനങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സാമ്പത്തിക-ധാർമ്മിക പിന്തുണ സിദ്ധിക്കും. ഗൃഹത്തിൽ സന്തോഷം നിറയ്ക്കുന്ന സുവാർത്തകൾ ശ്രവിക്കാൻ യോഗം കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദീർഘകാല സഖാക്കളെയും ഉറ്റവരെയും സന്ധിക്കാൻ അവസരമൊരുങ്ങും. കർമ്മരംഗത്തെ പുരോഗതിയും വാണിജ്യ മേഖലയിലെ ധനലാഭവും പുതിയ ഊർജ്ജം പകരും. മനസ്സിന് കുളിർമയേകുന്ന കാര്യങ്ങൾ നിരന്തരം അനുഭവത്തിൽ വരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ആഡംബര വസ്തുക്കൾക്കായുള്ള അമിത വ്യയം സാമ്പത്തിക അടിത്തറയെ ഇളക്കും; ആയതിനാൽ വ്യയനിയന്ത്രണം അനിവാര്യം. വസ്തു തർക്കങ്ങളിലും വ്യവഹാരങ്ങളിലും പ്രയാസങ്ങൾ നേരിടാം. വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് സർവ്വനാശത്തിന് കാരണമാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

രോഗാദി ദുരിതങ്ങളും ധനക്ഷയവും കർമ്മപരാജയവും അലട്ടും. ശത്രുക്ഷോഭത്തിനും വ്യവഹാര പരാജയത്തിനും യോഗമുള്ളതിനാൽ പ്രകോപനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മൗനം ഭജിക്കുക. ഗൃഹഛിദ്രം ഒഴിവാക്കാൻ നയതന്ത്രം ശീലിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കർമ്മവിജയം, അർത്ഥലാഭം, ബന്ധുസമാഗമം എന്നിവ ഫലം. വാണിജ്യ രംഗത്ത് നൂതന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. ദാമ്പത്യത്തിൽ തികഞ്ഞ ഐക്യവും വിശ്വാസവും പ്രകടമാകും; ജീവിതം അതിയായ സന്തോഷകരമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സമൂഹത്തിൽ ശ്രേഷ്ഠതയും യശസ്സും വർദ്ധിക്കും. ഉദ്യോഗത്തിൽ ഉന്നത പദവികൾ അലങ്കരിക്കാൻ യോഗം കാണുന്നു. പത്നിയിൽ നിന്നും സന്താനങ്ങളിൽ നിന്നും ലഭിക്കുന്ന നിർലോഭമായ സ്നേഹം ഗൃഹസൗഖ്യം വർദ്ധിപ്പിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കർമ്മരംഗത്തെ വിഘ്‌നങ്ങൾ പദവി നഷ്ടത്തിന് കാരണമായേക്കാം. എന്നാൽ വൈദേശിക ഉദ്യോഗത്തിനും വാസത്തിനും ഗ്രഹങ്ങൾ പൂർണ്ണമായും അനുകൂലമാണ്. സർവ്വകാര്യങ്ങളിലുമുള്ള മന്ദതയും അലസതയും ഉപേക്ഷിക്കേണ്ടതാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വിദ്യാർത്ഥികളിൽ ശ്രദ്ധക്കുറവും നിദ്രാഭംഗവും അലട്ടും. ഉറക്കത്തിന് മുൻപുള്ള വിനോദങ്ങൾ ഒഴിവാക്കി ഏകാഗ്രത ശീലിക്കുക. ധനാഗമനത്തേക്കാൾ വ്യയം വർദ്ധിക്കുന്ന സാഹചര്യമുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കണം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ആകസ്മികമായ ഭാഗ്യാനുഭവങ്ങളും ഉപഹാരങ്ങളും തേടിയെത്തും. ശുക്രപ്രഭാവത്താൽ കീർത്തിയും മാനസിക സംതൃപ്തിയും പൂർണ്ണമായി സിദ്ധിക്കും. സന്താനശ്രേയസ്സ് വഴി ഗൃഹത്തിൽ ആനന്ദം കളിയാടും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ പ്രകടമാകും. അടുത്ത ബന്ധുക്കളിൽ നിന്നും മിത്രങ്ങളിൽ നിന്നും വഞ്ചനയും അപ്രതീക്ഷിത വിഘ്‌നങ്ങളും നേരിടേണ്ടി വരുമെന്നതിനാൽ സ്വകാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.