മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സർവ്വകാര്യങ്ങളിലും കാര്യവിഘ്‌നങ്ങൾക്ക് സാധ്യതയുണ്ട്. രാജകോപത്തിനും ഭരണകൂട നടപടികൾക്കും യോഗമുള്ളതിനാൽ ഉദ്യോഗസ്ഥ സമ്പർക്കം ഒഴിവാക്കുക. ആദിത്യന്റെ പ്രതികൂലാവസ്ഥ ജഠരാഗ്നിയെ ബാധിക്കുമെന്നതിനാൽ മിഷ്ടാന്ന ഭോജനം വർജ്ജിച്ച് പഥ്യം പാലിക്കണം. ഗൃഹത്തിൽ കലഹങ്ങൾക്ക് സാധ്യത.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബത്തിൽ ഐശ്വര്യവും ദാമ്പത്യസൗഖ്യവും വർദ്ധിക്കും. സജ്ജനങ്ങളിൽ നിന്നും പൂർണ്ണമായ ഗുണാനുഭവങ്ങൾ സിദ്ധിക്കും. സുവർണ്ണാഭരണങ്ങളും ഗൃഹാലങ്കാര വസ്തുക്കളും അധീനതയിൽ വന്നുചേരും. ബന്ധങ്ങൾ അത്യന്തം ദൃഢമാകും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബന്ധുജനങ്ങളുമായി വാഗ്വാദങ്ങൾക്കും ഗൃഹഛിദ്രത്തിനും സാധ്യത കാണുന്നു. ഭോജനസൗഖ്യം കുറയുകയും ഉദരവ്യാധികൾ അലട്ടുകയും ചെയ്യുമെന്നതിനാൽ ബാഹ്യഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
നൂതന ഗൃഹപ്രവേശത്തിന് തികച്ചും അനുകൂലമായ ഗ്രഹസ്ഥിതിയാണ്. വൈദേശിക വാസത്തിന് ശ്രമിക്കുന്നവർക്ക് രാജകീയ അനുമതികൾ യഥാസമയം സിദ്ധിക്കും. കർമ്മരംഗത്ത് ഉന്നത പദവികൾ അലങ്കരിക്കാൻ യോഗമുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കർമ്മവിജയം, അർത്ഥലാഭം, സജ്ജന സമാഗമം എന്നിവയാൽ ഗൃഹത്തിൽ ആനന്ദം കളിയാടും. വാണിജ്യ രംഗത്ത് നവീന സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. ദാമ്പത്യത്തിൽ തികഞ്ഞ വിശ്വാസവും അനുരാഗവും വർദ്ധിക്കുകയും ഭരണകൂട ആനുകൂല്യങ്ങൾ എളുപ്പത്തിൽ സിദ്ധിക്കുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കർമ്മരംഗത്ത് കടുത്ത ക്ലേശങ്ങളും അദ്ധ്വാനഭാരവും അലട്ടുമെങ്കിലും പ്രതിഫലം നിരാശാജനകമായിരിക്കും. വിദ്യാവിഘ്‌നങ്ങൾക്കും ശാരീരിക പീഡകൾക്കും യോഗമുള്ളതിനാൽ ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സന്താനങ്ങളുടെ പ്രവൃത്തികൾ മനഃക്ലേശത്തിന് വഴിയൊരുക്കും. ഉറ്റവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ശത്രുക്ഷോഭത്തിനും വ്യവഹാര പരാജയത്തിനും യോഗമുള്ളതിനാൽ വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
നൂതന വാഹനയോഗവും കാര്യവിജയവും പൂർണ്ണമായി സിദ്ധിക്കും. കർമ്മരംഗത്തെ അഭിവൃദ്ധിയും സാമ്പത്തിക ഉന്നമനവും ദാമ്പത്യസൗഖ്യവും ഫലം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാനും സജ്ജന സമ്പർക്കത്തിനും അവസരമുണ്ടാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രാജകീയ ആനുകൂല്യങ്ങൾ പൂർണ്ണമായും സിദ്ധിക്കുമെന്നതിനാൽ ഔദ്യോഗിക കർമ്മങ്ങൾ വേഗത്തിലാക്കുക. ഏറ്റെടുത്ത പ്രവൃത്തികളിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കാം. ഭാഗ്യാനുഭവങ്ങളും ഗുരുജനങ്ങളുടെ കടാക്ഷവും ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വ്യവസ്ഥകൾ പാലിക്കുന്നതിനായി അത്യദ്ധ്വാനം ചെയ്യേണ്ടി വരും. കാര്യവിഘ്‌നങ്ങൾ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ വ്യക്തതയില്ലാത്ത ഊഹക്കച്ചവടങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കർമ്മക്ലേശങ്ങളും ആഡംബര ഭ്രമം വഴിയുള്ള ധനനഷ്ടവും അലട്ടും. ശാരീരിക വ്യാധികൾക്ക് സാധ്യതയുണ്ട്. വഴിവിട്ട അന്യബന്ധങ്ങളും ദുഷ്പ്രവൃത്തികളും സർവ്വനാശത്തിനും അപകീർത്തിക്കും കാരണമാകുമെന്നതിനാൽ തികഞ്ഞ സദാചാരം പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്കും സാമ്പത്തിക അഭിവൃദ്ധിക്കും യോഗം കാണുന്നു. സൽസ്വഭാവികളായ മിത്രങ്ങളെ ലഭിക്കുന്നത് വഴി ജീവിതത്തിൽ നൂതന ബന്ധങ്ങൾ തളിർക്കും. ശത്രുസംഹാരം വഴി പൂർണ്ണ സമാധാനം ലഭിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.