മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഭ്രാതൃസഹായം പൂർണ്ണമായും അനുഭവത്തിൽ വരും. ദേവാലയ ദർശനത്തിനും ഉത്‌സവാഘോഷങ്ങളിൽ പങ്കുചേരാനും യോഗം കാണുന്നു. സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാകുകയും വ്യവഹാരങ്ങളിൽ തികഞ്ഞ അനുകൂല വിധി സമ്പാദിക്കുകയും ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
നിസ്സാര കാര്യങ്ങൾക്ക് പോലും അത്യദ്ധ്വാനം വേണ്ടിവരുന്നതിനാൽ കർമ്മരംഗത്ത് ക്ഷമ അനിവാര്യമാണ്. വൈദേശിക വാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ രാജകീയ അനുമതികൾ സിദ്ധിക്കും. അനാരോഗ്യം അവഗണിക്കാതെ കൃത്യമായ വൈദ്യസഹായം തേടേണ്ടതാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പഴയകാല സഖാക്കളുമായുള്ള സമാഗമം മനസ്സിന് ആനന്ദം പകരും. മാനസിക സുഖം, മിഷ്ടാന്ന ഭോജനം എന്നിവ ഫലം. നവീന വസ്ത്രാദികളും സുവർണ്ണാഭരണങ്ങളും ഗൃഹത്തിൽ വന്നുചേരാൻ അനുകൂലമായ ഗ്രഹസ്ഥിതിയാണ്
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഗൃഹത്തിൽ വസ്തുതർക്കങ്ങൾക്ക് യോഗമുള്ളതിനാൽ സംസാരത്തിൽ തികഞ്ഞ സംയമനം പാലിക്കുക. വ്യവഹാരങ്ങളിൽ വഞ്ചിക്കപ്പെടാതെ നോക്കണം. ചന്ദ്രന്റെ പ്രതികൂല സ്വാധീനം ഉദരവ്യാധികൾക്കും ദഹനക്കുറവിനും കാരണമാകുമെന്നതിനാൽ ലഘുഭക്ഷണം മാത്രം ശീലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
മാനസിക വ്യഥകളിൽ നിന്നും ക്ലേശങ്ങളിൽ നിന്നും സമ്പൂർണ്ണ മോചനം ലഭിക്കും. വിനോദയാത്രകൾക്കും ഉല്ലാസങ്ങൾക്കും അവസരമൊരുങ്ങും. കർമ്മരംഗത്തെ മികച്ച പ്രകടനത്തിന് അംഗീകാരങ്ങളും ഉപഹാരങ്ങളും തേടിയെത്താൻ സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സർവ്വകാര്യ വിജയവും അപ്രതീക്ഷിത ഉപഹാര ലബ്ധിയും ഫലം. സന്താനങ്ങളുടെ ശ്രേയസ്സ് മാതാപിതാക്കൾക്ക് ചാരിതാർത്ഥ്യം നൽകും. സമൂഹത്തിൽ യശസ്സും ഉന്നത പദവികളും അലങ്കരിക്കാനും വ്യവഹാരങ്ങളിൽ ശത്രുക്ഷയം വരുത്താനും സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഗൃഹഛിദ്രം ഉണ്ടാകാതെ നയതന്ത്രം ശീലിക്കുക. ദുർജ്ജന സംസർഗ്ഗവും അന്യബന്ധങ്ങളും അപകീർത്തിക്കും അർത്ഥനാശത്തിനും വഴിവെക്കും. ഉഷ്ണവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ശാരീരിക താപനില നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബാംഗങ്ങളുമായി ചെറിയ വാഗ്വാദങ്ങൾക്ക് സാധ്യത കാണുന്നു. ഭക്തി വർദ്ധിക്കുന്നത് മാനസിക ക്ലേശങ്ങൾക്ക് ശമനം നൽകും. ധനാഗമനത്തേക്കാൾ വ്യയം വർദ്ധിക്കുന്ന സമയമാണ്. പുണ്യതീർത്ഥാടനങ്ങൾക്ക് യോഗമുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ബന്ധുജന സമാഗമം മനസ്സിന് കുളിർമയേകും. നിദ്രാസൗഖ്യവും സമാധാനവും പൂർണ്ണമായി സിദ്ധിക്കും. അനുരാഗ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉദയം ചെയ്യും. ദേവാലയ ദർശനത്തിനും പുണ്യസ്ഥല സന്ദർശനത്തിനും അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കർമ്മരംഗത്ത് അത്യുജ്ജ്വല വിജയം കരസ്ഥമാക്കാൻ സാധിക്കും. സമൂഹത്തിൽ കീർത്തിയും ജനസമ്മതിയും വർദ്ധിക്കും. നൂതന ആഭരണ-വസ്ത്രാദികൾ സ്വന്തമാക്കും. ഭരണകൂടത്തിൽ നിന്നും തികച്ചും അനുകൂലമായ തീരുമാനങ്ങളും ധനലാഭവും പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത വിഘ്‌നങ്ങൾക്കും നഷ്ടങ്ങൾക്കും യോഗമുള്ളതിനാൽ ജാഗ്രത വേണം. കർമ്മക്ലേശങ്ങളും മാനസിക വ്യഥകളും അലട്ടാൻ സാധ്യത കാണുന്നു.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കോപ നിയന്ത്രണം സാധ്യമായില്ലെങ്കിൽ വലിയ മാനഹാനിക്കും ശത്രുതയ്ക്കും അത് വഴിവെക്കും. യാത്രാക്ലേശങ്ങൾക്കും ധനനഷ്ടത്തിനും സാധ്യതയുള്ളതിനാൽ യാത്രകൾ വെട്ടിച്ചുരുക്കുക. ദേഹോപദ്രവങ്ങൾക്കും മുറിവുകൾക്കും യോഗമുള്ളതിനാൽ അതീവ സൂക്ഷ്മത അനിവാര്യമാണ്.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.