നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ജൂലൈ 14

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ബന്ധുജനങ്ങളിൽ നിന്നും സമ്പൂർണ്ണ പിന്തുണയും കുടുംബത്തിൽ ഉത്തമ ഐശ്വര്യവും സിദ്ധിക്കും. സുവർണ്ണാഭരണങ്ങളും നൂതന അലങ്കാര വസ്തുക്കളും അധീനതയിൽ വന്നുചേരും. കളത്രസൗഖ്യവും ദാമ്പത്യത്തിൽ തികഞ്ഞ ഐക്യവും ഫലം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വൈദേശിക വാസത്തിനും ഉദ്യോഗപ്രാപ്തിക്കും ഗ്രഹങ്ങൾ അനുകൂലമാണ്. സർവ്വകാര്യങ്ങളിലും അപ്രതീക്ഷിത വിഘ്‌നങ്ങളും മാനസിക ക്ലേശങ്ങളും അലട്ടുമെങ്കിലും, കുജന്റെ സ്വാധീനം നൽകുന്ന മനോധൈര്യം വഴി സർവ്വ പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദീർഘകാലത്തെ കഠിന പ്രയത്നത്തിന് ഫലമായി ഉദ്യോഗലബ്ധി ഉണ്ടാകും. വ്യാധികൾ അകന്ന് ആരോഗ്യദൃഢത കൈവരും. അപ്രതീക്ഷിത സൗഭാഗ്യങ്ങളും ഗൃഹത്തിൽ മംഗളകർമ്മങ്ങളും വഴി മനസ്സിന് അതിയായ ആനന്ദം ലഭിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സജ്ജന സമ്പർക്കത്തിൽ തികഞ്ഞ സുതാര്യത അനിവാര്യമാണ്. ദുർജ്ജന സംസർഗ്ഗവും അനാവശ്യ കൂട്ടുകെട്ടുകളും അപകീർത്തിക്കും അർത്ഥനാശത്തിനും വഴിവെക്കും. ഉദരവ്യാധികൾക്കും കുടൽ സംബന്ധമായ അസ്വസ്ഥതകൾക്കും സാധ്യതയുള്ളതിനാൽ പഥ്യം പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

നൂതന വസ്ത്രാഭരണ ലബ്ധിയും ബന്ധുസമാഗമവും ഫലം. മനോസുഖവും ശാരീരിക ഉന്മേഷവും വർദ്ധിക്കും. ഭൂമികാരകനായ ചൊവ്വയുടെ അനുകൂലാവസ്ഥ കാരണം ഭൂമി സംബന്ധമായ വ്യവഹാരങ്ങളിലും കർമ്മരംഗത്തും അത്യുജ്ജ്വല വിജയം കരസ്ഥമാക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

രോഗാദി ദുരിതങ്ങളിൽ നിന്നും ശമനം ലഭിക്കും. ശത്രുസംഹാരം വഴി ഗൃഹാന്തരീക്ഷത്തിൽ പരിപൂർണ്ണ സമാധാനം നിലനിർത്താൻ സാധിക്കും. കർമ്മരംഗത്തെ അത്യുത്തമ വിജയം സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കാർഷിക മേഖലകളിൽ ധനനഷ്ടത്തിന് യോഗമുള്ളതിനാൽ പുതിയ സംരംഭങ്ങൾ ഒഴിവാക്കുക. ധനവിനിമയങ്ങളിൽ വഞ്ചിക്കപ്പെടാതെ നോക്കണം. കർമ്മക്ലേശങ്ങളും നേത്രരോഗം, ശിരോരോഗം തുടങ്ങിയവയും അലട്ടാൻ സാധ്യത കാണുന്നു.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കർമ്മരംഗത്ത് വിഘ്‌നങ്ങളും തടസ്സങ്ങളും രൂക്ഷമാകും. മംഗല്യ കാര്യങ്ങളിൽ കാലതാമസം നേരിടും. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീവിതപങ്കാളിയിൽ നിന്നും അകന്ന് ദൂരദേശത്ത് വസിക്കേണ്ട സാഹചര്യം സംജാതമാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഗൃഹത്തിൽ ഐക്യവും സമാധാനവും കളിയാടും. വാണിജ്യ-വ്യാപാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടവും സാമ്പത്തിക ലാഭവും സിദ്ധിക്കും. ഗൃഹത്തിൽ ശുഭകരമായ മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അവസരമുണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ദീർഘകാല രോഗങ്ങളിൽ നിന്നും മുക്തിയും ആരോഗ്യവർദ്ധനവും ഫലം. മനഃശാന്തി പൂർണ്ണമായി സിദ്ധിക്കും. സർവ്വകാര്യ വിജയം, രാജകീയ ബഹുമതികൾ, ആകസ്മിക ഉപഹാര ലബ്ധി എന്നിവയ്ക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്ത് കടുത്ത പ്രയാസങ്ങളും ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടി വരും. വിവാഹാദി കർമ്മങ്ങളിൽ വിഘ്‌നങ്ങൾ നേരിടും. ഉദ്യോഗാർത്ഥികൾക്ക് ദൂരദേശ വാസത്തിനും അലച്ചിലിനും സാധ്യത കാണുന്നു.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ദാമ്പത്യ കലഹങ്ങൾ ഒഴിവാക്കാൻ സംസാരത്തിൽ വിട്ടുവീഴ്ചകൾ അനിവാര്യമാണ്. ഗൃഹഛിദ്രവും സാമ്പത്തിക ക്ലേശങ്ങളും അലട്ടും. യാത്രാക്ലേശം വഴിയുള്ള ദേഹക്ഷീണത്തിനും ഉദരവ്യാധികൾക്കും യോഗമുള്ളതിനാൽ വിശ്രമം ശീലിക്കുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.