നക്ഷത്രഫലം: ബുധനാഴ്ച, 2026 ജൂലൈ 15

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ദുർജ്ജന സംസർഗ്ഗം സർവ്വനാശത്തിനും അപകീർത്തിക്കും വഴിവെക്കും. സാമ്പത്തിക നഷ്ടങ്ങൾക്കും ശാരീരിക വ്യാധികൾക്കും യോഗമുള്ളതിനാൽ സമ്പർക്കങ്ങളിൽ തികഞ്ഞ അകലം പാലിക്കുകയും ആരോഗ്യ പരിപാലനത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യുക

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് അനുകൂലമായ ഗ്രഹസ്ഥിതിയാണ്. കർമ്മരംഗത്ത് അത്യുജ്ജ്വല വിജയം സ്വന്തമാക്കാം. സമൂഹത്തിൽ യശസ്സും അംഗീകാരവും വർദ്ധിക്കും. ധനാഗമനവും അനുരാഗ സാഫല്യവും പൂർണ്ണമായി സിദ്ധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കർമ്മവിഘ്‌നങ്ങൾ രൂക്ഷമാകും. ബുധദോഷത്താൽ മനോവ്യാകുലതകളും മാനസിക സമ്മർദ്ദവും അലട്ടും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് യോഗം കാണുന്നു. ജീവിതപങ്കാളിയുമായും ഉറ്റവരുമായും വാഗ്വാദങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബത്തിൽ പൂർണ്ണമായ ഐശ്വര്യവും അഭിവൃദ്ധിയും പ്രകടമാകും. ബന്ധുജനങ്ങളുമായുള്ള പഴയകാല പിണക്കങ്ങൾ അവസാനിച്ച് ഗൃഹത്തിൽ രമ്യതയും ഐക്യവും നിലനിൽക്കും. പരിപൂർണ്ണമായ ശാന്തിയും സമാധാനവും അനുഭവത്തിൽ വരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

മനോധൈര്യം ചോരുകയും ശാരീരിക-മാനസിക ക്ലേശങ്ങൾ അലട്ടുകയും ചെയ്യും. ഉറ്റമിത്രങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യത്തിലും പ്രവൃത്തികളിലും കൂടുതൽ ശ്രദ്ധ അനിവാര്യമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വിദ്യാകാരകനായ ബുധന്റെ കടാക്ഷത്താൽ കർമ്മതടസ്സങ്ങൾ നീങ്ങി ഉന്നത ഉദ്യോഗപ്രാപ്തി സിദ്ധിക്കും. ബന്ധുജന സഹായം ലഭ്യമാകും. നൂതന വസ്ത്രാലങ്കാരങ്ങളും ആഭരണങ്ങളും ലഭിക്കും. അനുരാഗ വിഷയങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങൾ പ്രകടമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഗൃഹത്തിൽ അത്യന്തം അനുകൂലമായ ഐശ്വര്യവും സന്തോഷവും നിറയും. ബന്ധുജനങ്ങളിൽ നിന്നും ഉത്തമ ഫലങ്ങൾ വന്നുചേരും. വസ്ത്രാഭരണ ലബ്ധി ഫലം. ദാമ്പത്യസൗഖ്യം, ശയനസൗഖ്യം, ഭോജനസൗഖ്യം എന്നിവ പൂർണ്ണമായി സിദ്ധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മാനസിക വ്യഥകൾക്ക് കാരണമാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സാധ്യത കാണുന്നു. ധനക്ഷയവും അലച്ചിലും ഫലം. ശത്രുഭയവും മേലധികാരികളിൽ നിന്നുള്ള അപ്രീതിയും കർമ്മരംഗത്ത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വ്യവഹാരങ്ങളിലും പ്രമാണങ്ങളിലും ഒപ്പുവെക്കുമ്പോൾ തികഞ്ഞ സൂക്ഷ്മത അനിവാര്യമാണ്. അനാവശ്യ ഉത്കണ്ഠകൾ നാഡീവ്യൂഹത്തെ അസ്വസ്ഥമാക്കും. ഭക്ഷ്യവിഷബാധ പോലുള്ള ഉദരവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ പഥ്യം പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഉയർന്ന ഉദ്യോഗം ലഭിക്കാൻ പൂർണ്ണ യോഗം കാണുന്നു. തടസ്സപ്പെട്ടു കിടന്നിരുന്ന കർമ്മങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ഗൃഹാന്തരീക്ഷത്തിൽ പരിപൂർണ്ണ സമാധാനവും സ്വസ്ഥതയും നിലനിൽക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പുണ്യതീർത്ഥാടനങ്ങൾക്ക് അവസരമൊരുങ്ങും. ഉത്തമരായ സഖാക്കളുടെ സഹായത്താൽ കർമ്മവിജയവും സാമ്പത്തിക ഉന്നമനവും സ്വന്തമാക്കാം. നൂതന വാഹനയോഗവും ദാമ്പത്യത്തിൽ തികഞ്ഞ ഐക്യവും പൂർണ്ണമായി സിദ്ധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാണിജ്യ-വ്യാപാര രംഗങ്ങളിൽ മാന്ദ്യം പ്രകടമാകും; ഔദ്യോഗിക ചർച്ചകൾ പരാജയപ്പെടാൻ സാധ്യതയുള്ളതിനാൽ അവ മാറ്റിവെക്കുക. ഗൃഹത്തിൽ അസ്വാരസ്യങ്ങൾക്കും അസന്തുഷ്ടിക്കും യോഗമുള്ളതിനാൽ നയതന്ത്രം ശീലിക്കേണ്ടതാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.