നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ജൂലൈ 16

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വ്യവഹാരങ്ങളിൽ പ്രതികൂല വിധിക്ക് സാധ്യതയുള്ളതിനാൽ കോടതി കാര്യങ്ങളിൽ നിന്നും പ്രമാണങ്ങളിൽ ഒപ്പുവെക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക. യാത്രാക്ലേശവും കാര്യവിഘ്‌നങ്ങളും ഫലം. അഗ്നിയിൽ നിന്നുള്ള അപായസാധ്യതകൾ നിലനിൽക്കുന്നതിനാൽ പാചകത്തിലും മറ്റും അതീവ സൂക്ഷ്മത അനിവാര്യമാണ്. ദുർജ്ജന സംസർഗ്ഗം ഒഴിവാക്കണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വിദ്യാകാരകനായ ഗുരുവിന്റെ കടാക്ഷത്താൽ സാങ്കേതിക വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സിദ്ധിക്കും. ഗൃഹത്തിൽ ദാമ്പത്യസൗഖ്യവും ഐശ്വര്യവും കളിയാടും. നൂതന സുവർണ്ണാഭരണങ്ങളും അലങ്കാര വസ്തുക്കളും അധീനതയിൽ വന്നുചേരും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബന്ധുജനങ്ങളുമായി വാഗ്വാദങ്ങൾക്കും കലഹങ്ങൾക്കും യോഗമുള്ളതിനാൽ മൗനം ഭജിക്കുക. ശിരോരോഗം, ത്വക്ക് രോഗങ്ങൾ, ശാരീരിക പീഡകൾ എന്നിവ അലട്ടാൻ സാധ്യത കാണുന്നു. ഉറ്റവരെ സംബന്ധിച്ചുള്ള വ്യാകുലതകൾ മാനസിക സമാധാനം നശിപ്പിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദാമ്പത്യത്തിൽ തികഞ്ഞ അനുരാഗവും വിശ്വാസവും പ്രകടമാകും. ഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് നേതൃസ്ഥാനം വഹിക്കാൻ നിയോഗം വന്നുചേരും. കർമ്മരംഗത്ത് പദവികളിൽ ഉയർച്ചയും സജ്ജന സമ്പർക്കവും സിദ്ധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

രോഗാദി ദുരിതങ്ങൾക്ക് തികഞ്ഞ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ഉദരവ്യാധികൾക്കും ജ്വര-ശ്വാസകോശ രോഗങ്ങൾക്കും യോഗം കാണുന്നു. അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നുള്ള ദേഹോപദ്രവങ്ങൾ ഒഴിവാക്കാൻ കർശനമായ സൂക്ഷ്മത പാലിക്കേണ്ടതാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഗുരുപ്രഭാവത്താൽ സർവ്വകാര്യ സിദ്ധിയും ഉന്നത പദവികളും ഫലം. വാണിജ്യ രംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. കർമ്മവിജയവും അർത്ഥലാഭവും വൈദേശിക വാസത്തിനുള്ള അനുകൂല അനുമതികളും അതിവേഗം ലഭ്യമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സർവ്വത്ര അത്യുജ്ജ്വല വിജയം സ്വന്തമാക്കാൻ സാധിക്കും. രാജകീയ ബഹുമതികളും കീർത്തിയും തേടിയെത്തും. വ്യാധികൾ അകന്ന് ആരോഗ്യദൃഢത കൈവരും. ധനാഗമനവും ഗൃഹസൗഖ്യവും പൂർണ്ണമായി അനുഭവത്തിൽ വരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വ്യവഹാരങ്ങളിൽ പരാജയഭീതി നിലനിൽക്കുന്നതിനാൽ സമവായങ്ങൾക്ക് ശ്രമിക്കുക. മിത്രങ്ങളിൽ നിന്നും ഉറ്റവരിൽ നിന്നും വഞ്ചനയോ തിക്താനുഭവങ്ങളോ നേരിടേണ്ടി വരും. ശാരീരിക ക്ലേശങ്ങളും കർമ്മരംഗത്തെ വിഘ്‌നങ്ങളും മാനസിക നിലയെ തളർത്താം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഔദ്യോഗിക യാത്രകളും സംഭാഷണങ്ങളും നിഷ്ഫലമാകാൻ സാധ്യത കാണുന്നു. വാണിജ്യ രംഗത്ത് സാമ്പത്തിക മാന്ദ്യം പ്രകടമാകും. ലക്ഷ്യപ്രാപ്തിക്കായി കർമ്മരംഗത്ത് അത്യദ്ധ്വാനം വേണ്ടി വരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കളത്രസൗഖ്യവും പരസ്പര വിശ്വാസവും പൂർണ്ണമായി സിദ്ധിക്കും. വൈദേശിക യാത്രകൾക്കുള്ള യാത്രാനുമതികളും രേഖകളും യഥാസമയം ലഭ്യമാകും. ഭരണകൂട ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് അനുകൂലമായ ഗ്രഹസ്ഥിതിയാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വിലപിടിപ്പുള്ള ഉപഹാരങ്ങളും ആഭരണങ്ങളും ലഭിക്കാൻ യോഗം. പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും കർമ്മങ്ങളിൽ പൂർണ്ണ വിജയം സിദ്ധിക്കും. പഴയകാല സഖാക്കളുമായുള്ള സമാഗമം മനസ്സിന് ആനന്ദം പകരും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വ്യാഴദോഷത്താൽ ധർമ്മച്യുതിക്കും ദുശ്ശീലങ്ങൾക്കും അടിമപ്പെടാൻ സാധ്യതയുള്ളതിനാൽ ലഹരി ഉപയോഗങ്ങൾ കർശനമായി വർജ്ജിക്കുക. സംശയരോഗം ഗൃഹഛിദ്രത്തിന് വഴിവെക്കും. കർമ്മപരാജയം, ധനനഷ്ടം, മാനസിക വ്യഥകൾ എന്നിവ അലട്ടാൻ സാധ്യതയുണ്ട്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.