മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
മനോവ്യാകുലതകൾക്കും പരാശ്രയത്വത്തിനും സാധ്യത കാണുന്നു. ശനിദോഷത്താൽ വാത-ഉദര സംബന്ധമായ വ്യാധികൾ മൂർച്ഛിക്കാൻ ഇടയുള്ളതിനാൽ പഥ്യം അനിവാര്യം. വിവാഹാദി മംഗളകർമ്മങ്ങളിലും ആശയവിനിമയങ്ങളിലും കാര്യവിഘ്‌നങ്ങൾ നേരിടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാചാലത സർവ്വനാശത്തിന് കാരണമാകും. സന്താനക്ലേശം, അർത്ഥനാശം എന്നിവ അലട്ടും. കടബാധ്യതകൾ വഴി ജപ്തി നോട്ടീസുകൾ പോലുള്ള നിയമനടപടികൾക്ക് യോഗം. വാഹന അപകടങ്ങൾക്കും അസ്ഥിഭംഗത്തിനും (ഒടിവ്/ചതവ്) സാധ്യതയുള്ളതിനാൽ അതീവ സൂക്ഷ്മത വേണം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സർവ്വകാര്യ സിദ്ധിയും നൂതന വസ്ത്രാലങ്കാര ലബ്ധിയും ഫലം. പുണ്യതീർത്ഥാടനങ്ങൾക്ക് യോഗം കാണുന്നു. ഉത്തമരായ സഖാക്കളിൽ നിന്നും രാജകീയ തലങ്ങളിൽ നിന്നും (സർക്കാർ) നിർലോഭമായ സഹായസഹകരണങ്ങൾ ലഭ്യമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അസമയങ്ങളിലുള്ള യാത്രകൾ ജീവാപായത്തിന് കാരണമാകുമെന്നതിനാൽ രാത്രിസഞ്ചാരം പൂർണ്ണമായും വർജ്ജിക്കുക. കർമ്മരംഗത്ത് അലച്ചിലും യാത്രാക്ലേശവും വർദ്ധിക്കുന്ന സ്ഥാനചലനത്തിന് യോഗം. അർത്ഥവിനിമയങ്ങളിൽ തികഞ്ഞ സൂക്ഷ്മത പാലിക്കണം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
രാഷ്ട്രീയ-പൊതുപ്രവർത്തന രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അത്യുജ്ജ്വല കീർത്തിയും ബഹുമതികളും സിദ്ധിക്കും. കർമ്മമേഖലയിൽ അത്ഭുതകരമായ അഭിവൃദ്ധി സ്വന്തമാക്കും. ദീർഘകാല അഭിലാഷങ്ങൾ പൂർണ്ണമായി സഫലമാകുന്ന സുവർണ്ണ ദിനമാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വ്യവഹാരങ്ങളിൽ പരാജയഭീതിയും ശത്രുക്ഷോഭവും രൂക്ഷമാകും. ബന്ധുജനങ്ങളുമായുള്ള സമ്പർക്കത്തിൽ ചേർച്ചക്കുറവ് അനുഭവപ്പെടാം. ഉദരവ്യാധികൾ ശാരീരിക ക്ലേശങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ അനാവശ്യ ഭക്ഷണങ്ങൾ ഒഴിവാക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ആകസ്മികമായ ഭാഗ്യാനുഭവങ്ങളും ഉപഹാരങ്ങളും തേടിയെത്തും. സന്താനശ്രേയസ്സ് മാതാപിതാക്കൾക്ക് ചാരിതാർത്ഥ്യം നൽകും. സമൂഹത്തിൽ ഉന്നത പദവികളും സർവ്വത്ര യശസ്സും പൂർണ്ണമായി സിദ്ധിക്കുന്ന അത്യുത്തമ സമയമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അപ്രതീക്ഷിത ഭാഗ്യകടാക്ഷം ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കും. കർമ്മരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിൽ നിന്നും വലിയ അംഗീകാരങ്ങളും കീർത്തിയും ലഭിക്കും. മനഃശാന്തി പൂർണ്ണമായി അനുഭവത്തിൽ വരും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ദുർജ്ജന സംസർഗ്ഗം അപകീർത്തിക്കും അർത്ഥനാശത്തിനും വഴിവെക്കും. അന്യബന്ധങ്ങൾ പൂർണ്ണമായി വർജ്ജിച്ചില്ലെങ്കിൽ വലിയ മാനഹാനി നേരിടേണ്ടി വരും. കുടുംബാംഗങ്ങളുമായി വാഗ്വാദങ്ങൾക്ക് യോഗമുള്ളതിനാൽ നയതന്ത്രം ശീലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ശനി പ്രഭാവത്താൽ ഉദര-വാത-നീർദോഷ വ്യാധികൾ അലട്ടാൻ സാധ്യതയുണ്ട്. കടുത്ത യാത്രാക്ലേശത്തിനും വാഹന അപകടങ്ങൾക്കും യോഗമുള്ളതിനാൽ അനാവശ്യ യാത്രകൾ ഉപേക്ഷിക്കുകയും വാഹന ഉപയോഗത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുകയും ചെയ്യുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സർവ്വത്ര കർമ്മവിജയവും ശാരീരിക സൗഖ്യവും ഗൃഹത്തിൽ പൂർണ്ണ ഐശ്വര്യവും സിദ്ധിക്കും. ഗൃഹാന്തരീക്ഷത്തിൽ തികഞ്ഞ ശാന്തിയും സമാധാനവും കളിയാടും. ജീവിതസൗകര്യങ്ങൾ വർദ്ധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും അർത്ഥലാഭവും സിദ്ധിക്കും. ഈശ്വരാധീനവും ഭാഗ്യപുഷ്ടിയും പൂർണ്ണമായി അനുഭവപ്പെടും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കാനും ഗുരുജനങ്ങളുടെ നിർലോഭമായ അനുഗ്രഹം സമ്പാദിക്കാനും സാധിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.