നക്ഷത്രഫലം: ഞായറാഴ്ച, 2026 ഓഗസ്റ്റ് 09

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പൊതുജന മധ്യത്തിൽ ബഹുമാനവും കീർത്തിയും വർദ്ധിരിക്കും. കർമ്മരംഗത്ത് ധനാഗമവും സ്ഥാനമാനങ്ങളും ലഭിക്കും. സാമൂഹിക സേവനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഐശ്വര്യദായകമായ ദിനമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യ-വൈദ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഔദ്യോഗിക പാരിതോഷികങ്ങളും പുരസ്കാരങ്ങളും സിദ്ധിക്കും. വ്യാപാരികൾക്ക് ധനലാഭത്തിനും പുതിയ ശാഖകൾ തുടങ്ങാനും വഴി തെളിയും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഉദ്യോഗാർത്ഥികളുടെ പ്രയത്നം ഫലപ്രാപ്തിയിലെത്തും. ദീർഘകാല അഭിലാഷങ്ങൾ പൂർത്തിയാകും. പ്രഭുജനങ്ങളിൽ നിന്ന് മനോഹരമായ ഉപഹാരങ്ങളും ദാമ്പത്യസൗഖ്യവും പ്രാപിക്കാൻ യോഗമുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ധനസ്ഥാനത്ത് ജാഗ്രത വേണം. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ കടുംകൈ ഒഴിവാക്കുക. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് ഐശ്വര്യക്കേടുകൾ തടയാൻ ഉത്തമമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ആദിത്യഗ്രഹ ശക്തിയാൽ ഐശ്വര്യവും ജീവിതസമൃദ്ധിയും വർദ്ധിരിക്കും. ഗൃഹത്തിൽ ശുഭകാര്യങ്ങൾ നടക്കും. വസ്ത്രാഭരണാദി സമ്പത്തുകളും ലളിത ആഡംബരങ്ങളും കൈവശം വന്നുചേരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

തൊഴിൽ സ്ഥാനത്ത് പദവി ഉയർച്ചയും സ്ഥാനമാനങ്ങളും ദൃശ്യമാകും. കാര്യവിജയം മൂലം സൊസൈറ്റിയിൽ ആദരവ് വർദ്ധിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നേതൃയോഗം സിദ്ധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കാര്യങ്ങളിൽ ചെറുതായ മന്ദത നേരിടാമെങ്കിലും ക്ഷമയോടെയുള്ള പ്രാർത്ഥന ഗുണം ചെയ്യും. വിദേശത്ത് വസിക്കുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുങ്ങും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മനഃശാന്തിക്ക് പ്രാർത്ഥനകളും സാത്വിക ചിന്തകളും പാലിക്കുക. ആഹാര ശുചിത്വത്തിൽ ശ്രദ്ധിക്കുന്നത് ആരോഗ്യ സൌഖ്യമേകും. കുടുംബബന്ധങ്ങളിൽ സഹിഷ്ണുതയോടെയുള്ള ഇടപെടൽ നന്ന്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

പ്രണയബന്ധങ്ങൾ ദാമ്പത്യത്തിലേക്ക് വഴിമാറും. പണവും പദവിയും വർദ്ധിക്കും. തീർത്ഥാടന യോഗവും പൂർവ്വ പുണ്യത്താൽ സകല കാര്യങ്ങളിൽ നിർണ്ണായക നേതൃത്വവും സിദ്ധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഭൂമി-ഗൃഹ സംബന്ധമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. ശത്രുദോഷങ്ങൾ അകറ്റാൻ സാധിക്കും. സുപ്രധാന പ്രമാണങ്ങളും നിയമപരമായ രേഖകളും ലഭിക്കാൻ ഈശ്വരാധീനം കാണുന്നു.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സന്താനങ്ങളുടെ ആഗമനം കുടുംബത്തിൽ സന്തോഷം നിറയ്ക്കും. ആഹാര കാര്യങ്ങളിൽ സമചിത്തതയും ശുചിത്വവും പാലിക്കുന്നത് ഉദരസൌഖ്യത്തിന് അത്യന്താപേക്ഷിതമാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈശ്വര വിലാസത്താൽ വലിയ ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കും. അന്യബന്ധങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അതീവ സൂക്ഷ്മത പാലിക്കുന്നത് ധനനഷ്ടം തടയും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.