നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ഓഗസ്റ്റ് 11

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബസംഭാഷണങ്ങളിൽ നിയന്ത്രണം പാലിക്കുന്നത് മനഃശാന്തി സംരക്ഷിക്കും. ആരോഗ്യ സംരക്ഷണത്തിലും ദിനചര്യകളിലും പൂർണ്ണ ശ്രദ്ധ നൽകുക. സഞ്ചാരങ്ങളിൽ ജാഗ്രത പാലിക്കുന്നതും ഈശ്വരപ്രാർത്ഥനകൾ നടത്തുന്നതും അനാവശ്യ തടസ്സങ്ങളെ അകറ്റാൻ ഉപകരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഗൃഹത്തിലെ മംഗള കാര്യങ്ങൾക്കായി ധനവിനിയോഗം നടത്തുവാൻ യോഗം കാണുന്നു. കർമ്മരംഗത്തും സമൂഹത്തിലും മാന്യവ്യക്തികളിൽ നിന്നും പ്രശംസയും ബഹുമാനവും കൈവരിക്കും. ആത്മബലവും പുതിയ പദ്ധതികളിലേക്ക് കടക്കാനുള്ള ഉന്മേഷവും പ്രകടമാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വിദ്യാസ്ഥാനത്ത് ഗ്രഹാനുകൂല്യം ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വലിയ വിജയം കൈവരും. ഉദ്യോഗക്കയറ്റവും സന്താനങ്ങൾ വഴി ധനാഗമനവും ഉണ്ടാകും. കൃഷിയിലും വ്യാപാരാദികാര്യങ്ങളിലും അനുയോജ്യമായ ലാഭം പ്രതീക്ഷിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൊഴിൽ പരിശ്രമങ്ങൾക്ക് അർഹമായ ഫലം കൈവരും. നിയമജ്ഞർക്കും തർക്കപരിഹാരങ്ങളിൽ ഏർപ്പെടുന്നവർക്കും അനുകൂലമായ വിധികൾ സംജാതമാകും. ഔദ്യോഗിക കാര്യങ്ങൾക്കായി യാത്രകൾ ചെയ്യേണ്ട സാഹചര്യം രൂപപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ശാരീരിക സൌഖ്യത്തിന് കൂടുതൽ വിശ്രമം അനിവാര്യമാണ്. ദൈവാനുകൂല്യത്താൽ തടസ്സങ്ങളെ അതിജീവിച്ച് മുന്നേറും. വിവിധിഷ്ട ധനാഗമ മാർഗ്ഗങ്ങൾ തുറക്കപ്പെടുമെങ്കിലും കൃത്യസമയത്ത് പണം കൈവശം എത്തുന്നതിൽ ചെറിയ കാലതാമസം നേരിട്ടേക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പൊതുജനസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജനസമ്മതി വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയവും സർക്കാർ തലത്തിലുള്ള തൊഴിൽ ലാഭവും കൈവരും. ബന്ധുജനങ്ങളിൽ നിന്ന് പ്രതീക്ഷിച്ച സഹായസഹകരണങ്ങൾ ലഭ്യമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ബുദ്ധിശക്തിയാൽ ഗുപ്തശത്രുക്കളുടെ തടസ്സങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. ഉപരിപഠനത്തിനും തൊഴിൽപരമായ ഉയർച്ചയ്ക്കും മികച്ച സമയമാണ്. യന്ത്ര സാമഗ്രികളും ഇരുമ്പ് വ്യവസായവുമായി ബന്ധപ്പെട്ടവർക്കും വൻ നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വ്യാപാരാദികാര്യങ്ങളിൽ നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തുക. പങ്കാളിത്ത കച്ചവടത്തിൽ വ്യക്തമായ ധാരണകൾ രൂപീകരിക്കേണ്ടതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ സുഖവിവരങ്ങളിൽ പ്രത്യേക ശ്രദ്ധയും ശുശ്രൂഷയും നൽകുന്നത് ഗുണം ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ധനവസ്തുക്കളുടെ പരിപാലനത്തിൽ ജാഗ്രത ആവശ്യമാണ്. പഠനകാര്യങ്ങളിൽ അലസത ഒഴിവാക്കി ഏകാഗ്രത പുലർത്തുക. കർമ്മമേഖലയിലെ അധിക ഉത്തരവാദിത്തങ്ങളെ ചിട്ടയായ പ്രവർത്തനത്തിലൂടെ മറികടക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ബന്ധുജനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച സ്ഥലംമാറ്റമോ പദവി മാറ്റമോ കൈവരും. പുതിയ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും യാത്രകൾ വഴി സന്തോഷം കൈവരുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വ്യാപാരികൾക്കും വാർത്താവിനിമയ രംഗത്തുള്ളവർക്കും ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് തീരുമാനമാകും. ഭരണകൂടത്തിൽ നിന്നും ലഭിക്കേണ്ട സഹായധനങ്ങളും അനുമതികളും വേഗത്തിൽ ലഭ്യമാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

നിയമപരമായ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തുക. കൂട്ടുകച്ചവടത്തിൽ സംഭാഷണങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുന്നത് സമാധാനം തരും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.