നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 സെപ്റ്റംബർ 01

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

നൂതന സംരംഭങ്ങൾക്ക് ശുഭകരമായ സമയമാണ്. സ്വന്തം തീരുമാനങ്ങൾ ധൈര്യസമേതം നടപ്പിലാക്കും. കർമ്മരംഗത്ത് ഉന്മേഷത്തോടെ പ്രവർത്തിക്കുകയും വഴിത്തിരിവാകുന്ന മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ധനകാര്യ വിഷയങ്ങളിൽ ആസൂത്രണം അത്യാവശ്യമാണ്. ദൂരദേശ യാത്രകളിൽ ജാഗ്രത പാലിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം ഉണ്ടാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ലാഭസ്ഥാനം ശക്തമായതിനാൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തടസ്സപ്പെട്ട പദ്ധതികൾ സന്മിത്രങ്ങളുടെ പിന്തുണയാൽ പുനരാരംഭിക്കും. സമൂഹത്തിൽ അഭിപ്രായങ്ങൾക്ക് ഉയർന്ന മാന്യത സിദ്ധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമ്മസ്ഥാനത്ത് വാക്ചാതുരിയും നിലപാടുകളും ശോഭിക്കും. വ്യാപാരാഭിവൃദ്ധിയും മേലധികാരികളിൽ നിന്ന് ആനുകൂല്യങ്ങളും സിദ്ധിക്കും. സാമ്പത്തിക സുരക്ഷിതത്വം ആത്മവിശ്വാസം കൂട്ടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഭാഗ്യസ്ഥാനത്ത് ശുഭഗ്രഹ സ്വാധീനം ഉള്ളതിനാൽ സർവ്വകാര്യസിദ്ധി കൈവരും. ഗുരുജനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രയോജനപ്പെടും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അത്യഭിവൃദ്ധി കാണുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിനമാണ്. പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും സൂക്ഷ്മത പാലിക്കുക. അനാവശ്യ തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കൂട്ടുകച്ചവടത്തിൽ ഉയർന്ന ലാഭം ഉണ്ടാകും. കളത്രസ്ഥാനം ശോഭനമായതിനാൽ ദാമ്പത്യസൗഖ്യം വർദ്ധിക്കും. പുതിയ ബിസിനസ്സ് ധാരണകൾ ശുഭകരമായി മാറും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ശത്രുജയവും മത്സരങ്ങളിൽ വിജയവും കൈവരിക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് വലിയ ആശ്വാസം കാണുന്നു. കർമ്മരംഗത്ത് വേഗതയും കാര്യക്ഷമതയും വർദ്ധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സർഗ്ഗാത്മക കാര്യങ്ങളിൽ മുന്നേറ്റമുണ്ടാകും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ വിജയിക്കും. അപ്രതീക്ഷിത ധനാഗമവും കുടുംബത്തിൽ സന്തുഷ്ടിയും അനുഭവപ്പെടും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഗൃഹാന്തരീക്ഷത്തിൽ ശാന്തത നിലനിർത്താൻ ശ്രദ്ധിക്കണം. ഗൃഹ-വാഹന കാര്യങ്ങളിൽ ചെറിയ ചെലവുകൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളുമായി സൗഹാർദ്ദം പുലർത്തുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സഹോദരസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ അവരുടെ പിന്തുണ ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് ധാരണയാകും. ഹ്രസ്വയാത്രകൾ കാര്യസാധ്യത്തിലേക്ക് നയിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ധനസ്ഥാനത്ത് പുതിയ സ്രോതസ്സുകൾ തെളിയും. വാഗ്‌ധോരണിയിലെ പക്വത തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കും. ധനനിക്ഷേപങ്ങൾക്ക് അനുകൂല മുഹൂർത്തമാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.