നക്ഷത്രഫലം: വ്യാഴാഴ്ച, 2026 സെപ്റ്റംബർ 03

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ധനസ്ഥാനത്ത് ശുഭഗ്രഹ സ്വാധീനം നിലനിൽക്കുന്നതിനാൽ ധനാഗമനവും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഗൃഹത്തിൽ മംഗളകരമായ ഒത്തുചേരലുകൾ നടക്കും. തടസ്സപ്പെട്ടു കിടന്ന പഴയ ധനകാര്യ വിഷയങ്ങൾ സുഗമമായി പരിഹരിക്കാൻ സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ശരീരസൗഖ്യവും ആത്മീയ പ്രഭയും അനുഭവപ്പെടുന്ന സുദിനമാണ്. സഭകളിലും ഔദ്യോഗിക മണ്ഡലങ്ങളിലും യശസ്സും അംഗീകാരവും വർദ്ധിക്കും. പ്രധാനം എന്ന് കരുതുന്ന തീരുമാനങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തോടെ നടപ്പിലാക്കാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വ്യയസ്ഥാനം സജീവമായതിനാൽ അനാവശ്യ ചെലവുകൾ വരാൻ ഇടയുണ്ട്; ധനകാര്യത്തിൽ ജാഗ്രത പുലർത്തുക. അനാവശ്യ യാത്രാക്ലേശങ്ങൾ ഒഴിവാക്കി വിശ്രമം കൊള്ളുന്നത് ശരീരസൗഖ്യം തരും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ലാഭസ്ഥാനത്ത് അനുകൂല ഗ്രഹസ്ഥിതി ഉള്ളതിനാൽ ദീർഘകാല ലക്ഷ്യങ്ങൾ സഫലമാകും. ബന്ധുജനങ്ങളുടെയും സന്മിത്രങ്ങളുടെയും സഹായത്താൽ മഹാകാര്യങ്ങൾ സാധിതമാകും. സമൂഹത്തിൽ ജനസമ്മതിയും പ്രശസ്തിയും ഇരട്ടിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മസ്ഥാനത്ത് ഉയർന്ന പുരോഗതി കാണുന്നു. പുതിയ ചുമതലകൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വാണിജ്യ മേഖലയിലുള്ളവർക്ക് ബിസിനസ്സ് വിപുലീകരണത്തിന് അവസരമൊരുങ്ങും. കുടുംബത്തിൽ സമാധാനവും അഭിവൃദ്ധിയും നിലനിൽക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഭാഗ്യസ്ഥാനം തിളങ്ങിനിൽക്കുന്നതിനാൽ മാനസികാഭീഷ്ടങ്ങൾ വേഗത്തിൽ നടപ്പിലാകും. ദൂരദേശ യാത്രകൾ കൊണ്ട് കാര്യസിദ്ധി ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിന് ശ്രമിക്കുന്നവർക്കും ശുഭസന്ദേശങ്ങൾ ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അഷ്ടമരാശി സ്വാധീനം കാരണം പ്രവർത്തനങ്ങളിൽ ചെറുതടസ്സങ്ങൾ ദൃശ്യമാകാം. ധനകാര്യത്തിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത പാലിക്കുക. കർമ്മരംഗത്ത് ശാന്തതയും ക്ഷമയും കൈവിടരുത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സപ്തമസ്ഥാനം ബലപ്പെട്ടിരിക്കുന്നതിനാൽ ദാമ്പത്യസൗഖ്യം വർദ്ധിക്കും. പങ്കാളിത്ത വ്യാപാരാഭിവൃദ്ധിയും പുതിയ ലാഭകരമായ കരാറുകളും സിദ്ധിക്കും. പുതിയ സൗഹൃദങ്ങൾ ഭാവിശ്രേയസ്സിന് വഴിയൊരുക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ശത്രുജയവും പ്രതിസന്ധികളെ തകർക്കാനുള്ള വിവേകവും കൈവരിക്കും. നൂതന തൊഴിൽ അന്വേഷണങ്ങൾ സഫലമാകും. ഋണബാധ്യതകൾ തീർക്കാനും സാമ്പത്തിക നില ഭദ്രമാക്കാനും സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

പൂർവ്വപുണ്യസ്ഥാനം അറിവും സന്തോഷവും തരും; സന്താനങ്ങളുടെ വളർച്ചയിൽ സന്തോഷിക്കും. ധനാഗമത്തിന് വഴിയൊരുങ്ങുമെങ്കിലും ചെലവുകളിൽ കരുതൽ വേണം. പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവഴിക്കുന്നത് ശാന്തി നൽകും

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

മാതൃസ്ഥാനത്തും ഗൃഹത്തിലും ശാന്തത നിലനിർത്താൻ ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ ക്ഷമയോടെയുള്ള സമീപനം ഉചിതമായിരിക്കും. ബന്ധുക്കളുമായി നല്ല ആശയവിനിമയം സൂക്ഷിക്കുന്നത് ഐക്യം തരും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വിക്രമസ്ഥാനം ശക്തമായതിനാൽ ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കും. സഹോദരങ്ങളിൽ നിന്നും മിത്രങ്ങളിൽ നിന്നും അത്യധികം പിന്തുണ ലഭിക്കും. വാക്‌സാമർത്ഥ്യത്തിലൂടെ കാര്യസാധ്യം കൈവരിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.