നക്ഷത്രഫലം: 2026 സെപ്റ്റംബർ 04, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശങ്ങൾ വഴി അനുകൂല നിക്ഷേപ തന്ത്രങ്ങൾ ആവിഷ്കരിക്കും. വാക്കുകളിലെ മാന്യത വൻ സൗഹൃദബന്ധങ്ങൾ സമ്മാനിക്കും. തന്ന വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കാൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ശുക്രന്റെ അനുഗ്രഹത്താൽ നൂതന വസ്ത്രാഭരണാദികളും ആഡംബര വസ്തുക്കളും പ്രാപിക്കും. നേതൃസ്ഥാനങ്ങളിൽ തിളങ്ങും. ആത്മവിശ്വാസം നിറഞ്ഞ കർമ്മപരിപാടികൾ തൊഴിൽസ്ഥാനത്തും കുടുംബത്തിലും വലിയ പുരോഗതി ഏകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അനാവശ്യ മാനസിക ആശങ്കകളിൽ നിന്നും മോചനം നേടാൻ വിശ്രമം ഉപകരിക്കും. പ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ ഹിതം തേടുക. ധാർമ്മിക കാര്യങ്ങളിലും പുണ്യപ്രവൃത്തികളിലും ചിത്തം വ്യാപരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ചിരകാല അഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെടും. സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിൽ സജീവ പങ്കാളിത്തം വഹിക്കും. വാണിജ്യ രംഗത്ത് നൂതന കരാറുകൾ ഒപ്പുവെക്കാനും ലാഭവിഹിതം കൂട്ടാനും സാധിക്കും

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് പൂർണ്ണശേഷി പ്രകടമാക്കാനും യശസ്സ് വർദ്ധിപ്പിക്കാനും സാധിക്കും. മേലധികാരികളുടെ അനുകമ്പയാൽ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളും ആനുകൂല്യങ്ങളും സിദ്ധിക്കും. ഗൃഹത്തിൽ സന്തോഷവാർത്തകൾ പങ്കുവെക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഉന്നത സങ്കൽപ്പങ്ങളും നവീന കാഴ്ചപ്പാടുകളും സർവ്വരുടെയും പ്രശംസ നേടും. വിദൂരദേശ ബന്ധങ്ങൾ തൊഴിൽപരമായ ഉന്നതിക്ക് ഹേതുവാകും. തീർത്ഥാടന ദർശനത്തിനും സത്കർമ്മങ്ങൾക്കും അനുകൂല ദിനമാണ്. തടസ്സങ്ങൾ മാറും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ധനകാര്യ വിഷയങ്ങളിൽ അന്യരെ അമിതമായി വിശ്വസിക്കരുത്. സാത്വികമായ ആഹാരരീതികളിലൂടെ ആരോഗ്യപരിപാലനം നടത്തുക. കർമ്മമേഖലയിൽ സ്വന്തം ഉത്തരവാദിത്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വ്യാപാരമേഖലയിലെ പങ്കാളിത്ത ചർച്ചകൾ വിജയകരമായി പൂർത്തിയാക്കും. പബ്ലിക് റിലേഷൻസ് രംഗത്ത് വൻ സ്വീകാര്യത കൈവരും. വ്യക്തിബന്ധങ്ങളിലെ മുൻപുള്ള ഭിന്നതകൾ പരിഹരിക്കപ്പെടും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മത്സരപരീക്ഷകളിലും കഠിന ദൗത്യങ്ങളിലും കാര്യവിജയം നേടും. കൃത്യമായ ദിനചര്യ ഉൽപ്പാദനക്ഷമത കൂട്ടുമ്പോഴും മുൻകാല ശാരീരിക ബുദ്ധിമുട്ടുകൾക്ക് ശാശ്വത ആശ്വാസം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സർഗ്ഗാത്മക രംഗത്തും കലാ-സാഹിത്യ മണ്ഡലങ്ങളിലും ശോഭിക്കും. വിജ്ഞാന സമ്പാദനത്തിന് മനസ്സ് വ്യാകുലപ്പെടും. സന്താനങ്ങളുടെ നേട്ടങ്ങളിൽ മനസ്സിൽ അഭിമാനവും ആനന്ദവും നിറയും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഗൃഹനിർമ്മാണത്തിനും നവീകരണങ്ങൾക്കും തുടക്കം കുറിക്കും. കുടുംബപ്രശ്നങ്ങൾ നയപരമായി പരിഹരിക്കാൻ മുൻകൈയെടുക്കും. ആത്മവിശ്വാസത്തോടെ പുതിയ ചുമതലകൾ സഫലമായി ഏറ്റെടുക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാക്സാമർത്ഥ്യം വർദ്ധിക്കുകയും നിർദ്ദേശങ്ങൾക്ക് സഹപ്രവർത്തകരുടെ പൂർണ്ണ പൊരുത്തം ലഭിക്കുകയും ചെയ്യും. നൂതന സംരംഭ ചർച്ചകൾ തുടങ്ങാം. ഹ്രസ്വദൂര യാത്രകൾ പുതിയ തൊഴിൽ ബന്ധങ്ങൾ സമ്മാനിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.