നക്ഷത്രഫലം: 2026 സെപ്റ്റംബർ 05, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ധൈര്യസ്ഥാനം ബലപ്പെട്ടിരിക്കുന്നതിനാൽ ഉദ്യമങ്ങൾ ആത്മവിശ്വാസത്തോടെയും വേഗതയോടെയും പൂർത്തിയാക്കും. സഹോദരജനങ്ങളുടെയും മിത്രാദികളുടെയും സമ്പർക്കം കരുത്തേകും. ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള ഹ്രസ്വദൂര യാത്രകൾ അത്യന്തം ലാഭകരമായി മാറും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ധനസ്ഥാനത്ത് ശുഭഗ്രഹ സ്വാധീനം നിലനിൽക്കുന്നതിനാൽ പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. വാക്സ്ഥാനത്തെ പക്വത ഗൃഹത്തിൽ സന്തോഷവും ഐക്യവും ഉറപ്പാക്കും. മുൻകൂട്ടി നിശ്ചയിച്ച സാമ്പത്തിക ഇടപാടുകൾ തടസ്സമില്ലാതെ നടപ്പിലാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

രാശിനാഥന്റെ അനുകൂലസ്ഥിതിയാൽ പ്രൊഫഷണൽ രംഗത്തും സമൂഹത്തിലും വലിയ ആദരവും പദവിയും വർദ്ധിക്കും. ദീർഘകാല അഭിലാഷങ്ങൾ ഭയരഹിതമായി നടപ്പിലാക്കാം. മനസ്സിന് അതിയായ സന്തോഷവും ആനന്ദവും നൽകുന്ന അനുഭൂതികൾ സിദ്ധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വ്യയസ്ഥാനം സജീവമായതിനാൽ അനാവശ്യ യാത്രാക്ലേശങ്ങളും ഉറക്കമിളപ്പും ഒഴിവാക്കുന്നത് ശാരീരിക സുഖത്തിന് ഉചിതമാണ്. പ്രധാനം എന്ന് കരുതുന്ന കാര്യങ്ങളിൽ ഗുരുജനങ്ങളുടെ ഉപദേശം സ്വീകരിക്കുക. പുണ്യസത്കർമ്മങ്ങളിൽ മനസ്സ് ഏർപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ലാഭസ്ഥാനം തിളങ്ങിനിൽക്കുന്ന ദിനമായതിനാൽ കഠിനാധ്വാനത്തിന് അനുയോജ്യമായ അർഹതപ്പെട്ട പ്രതിഫലവും അംഗീകാരവും സിദ്ധിക്കും. സന്മിത്രങ്ങളുടെ സഹായത്താൽ മഹാകാര്യങ്ങൾ സാധ്യമാകുകയും നൂതന തൊഴിൽ ബന്ധങ്ങൾ രൂപപ്പെടുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കർമ്മസ്ഥാനത്ത് ഉയർന്ന യോഗമുള്ളതിനാൽ ഔദ്യോഗിക മേഖലയിൽ മഹത്തായ പുരോഗതിയും സ്ഥാനമാനങ്ങളും തേടിയെത്തും. മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പരിപൂർണ്ണ പ്രശംസയും സഹകരണവും ലഭിക്കും. പ്രശസ്തി ഏറും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഭാഗ്യസ്ഥാനം ശക്തമായതിനാൽ ദൂരദേശ യാത്രകൾ പ്രയോജനപ്രദമാകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സന്ദേശങ്ങൾ സിദ്ധിക്കും. ഗുരുജനങ്ങളുടെ ആശീർവാദം ജീവിതത്തിൽ തണലാകും. നൂതന ബന്ധങ്ങൾ ഉദയം ചെയ്യും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്ന സുദിനമാണ്. വിചാരിച്ച മംഗളകരമായ കാര്യങ്ങൾ വേഗത്തിൽ സാധ്യമാകും. ദൂരദേശ യാത്രകൾ ഗുണകരമായി ഭവിക്കും. ഉന്നത കോഴ്സുകൾക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്തകൾ ലഭിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

അഷ്ടമരാശി സ്വാധീനം കാരണം പ്രവർത്തനങ്ങളിൽ ചെറുതടസ്സങ്ങളോ കാലതാമസമോ ദൃശ്യമാകാം. ധനകാര്യ ഇടപാടുകളിലും വാഹന സഞ്ചാരത്തിലും അതീവ ശ്രദ്ധ പുലർത്തുന്നത് ഗുണം ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സപ്തമസ്ഥാനം ബലപ്പെട്ടിരിക്കുന്നതിനാൽ പങ്കാളിത്ത വ്യാപാരാഭിവൃദ്ധിയും പുതിയ ലാഭകരമായ കരാറുകളും കൈവരും. ഉപഭോക്താക്കളുമായുള്ള ആശയവിനിമയം ഉയർന്ന ലാഭം തരും. പുതിയ സൗഹൃദങ്ങൾ ഭാവിശ്രേയസ്സിന് വഴിയൊരുക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പൂർവ്വപുണ്യസ്ഥാനം അറിവും സർഗ്ഗാത്മകതയും തരും. പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ സാധിക്കും. അപ്രതീക്ഷിത ധനാഗമം ഉണ്ടാകുമെങ്കിലും വ്യയത്തിൽ നിയന്ത്രണം വേണം. പ്രിയജനങ്ങളുടെ സമ്പർക്കം സന്തോഷമേകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

മാതൃസ്ഥാനത്തും ഗൃഹത്തിലും ശാന്തത നിലനിർത്താൻ കൂടുതൽ മുൻഗണന നൽകണം. കർമ്മരംഗത്ത് ക്ഷമയോടെയുള്ള സമീപനം ഉചിതമായിരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രത്യേക കരുതൽ നൽകും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.