നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 സെപ്റ്റംബർ 08

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

സ്വന്തം താല്പര്യങ്ങൾക്കും കാമ്യങ്ങൾക്കും മുൻഗണന കൈവരുന്ന സുദിനമാണ്. ഗൃഹസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗൃഹ അറ്റകുറ്റപ്പണികൾക്കുമായി ധനവിനിയോഗം നടക്കും. മാതൃസൗഖ്യത്തിനും മാതാപിതാക്കളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകുന്നത് സമാധാനം ഭവിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തൃതീയസ്ഥാന ബലത്താൽ വാക്സാമർത്ഥ്യവും ആത്മവിശ്വാസവും പുതിയ തൊഴിൽ സാധ്യതകൾ പ്രധാനം ചെയ്യും. മാധ്യമ, സാഹിത്യ, വിപണന മേഖലകളിൽ ഉള്ളവർക്ക് അനുകൂല യോഗം കാണുന്നു. ഉദ്ദേശിച്ച ദൂരയാത്രകൾ സഫലമാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ധനസ്ഥാനത്ത് അനുകൂല യോഗങ്ങൾ ഉള്ളതിനാൽ സാമ്പത്തിക സ്രോതസ്സുകളിൽ വർദ്ധനവും ധനാഗമവും അനുഭവപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടപ്പിലാക്കാൻ ആലോചനകൾ നടക്കും. തടസ്സപ്പെട്ട ധനം ഭാഗികമായി തിരിച്ചുകിട്ടും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ജന്മരാശി ഉണർന്നുനിൽക്കുന്നതിനാൽ ശാരീരിക-മാനസിക ആശ്വാസവും സവിശേഷമായ ഉന്മേഷവും തിരിച്ചുകിട്ടും. തൊഴിൽമേഖലയിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാനും പ്ലാനുകൾ പൂർത്തിയാക്കാനും സാധിക്കും. മാന്യമായ സ്ഥാനമാനങ്ങൾ തേടിയെത്തും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വ്യയസ്ഥാന സ്വാധീനത്താൽ അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ധനകാര്യ പ്ലാനിംഗിൽ വിവേകം പാലിക്കുക. എന്നാൽ വിദേശ അല്ലെങ്കിൽ വിദൂരദേശ പ്രോജക്ടുകളിൽ നിന്നും ഭാവി സാമ്പത്തിക നേട്ടത്തിന്റെ സൂചനകൾ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഏകാദശഭാവം ശക്തമായതിനാൽ വിവിധ മാർഗ്ഗങ്ങളിൽ നിന്നും ലാഭവും കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലവും ലഭിക്കും. സഭകളിലും സംഘടനാ കൂട്ടായ്മകളിലും നേതൃപദവിയിലേക്ക് ഉയരും. മനസ്സിന് അതിയായ സന്തോഷം ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ദശമസ്ഥാന ബലത്താൽ ചുമതലകൾ ഭംഗിയായി പൂർത്തിയാക്കി മേലധികാരികളുടെ പ്രീതി നേടും. ഉദ്യോഗക്കയറ്റത്തിനും പ്രൊഫഷണൽ മാറ്റങ്ങൾക്കും അനുയോജ്യ സമയമാണ്. വിപണന തന്ത്രങ്ങൾ പരിഷ്കരിച്ച് വ്യാപാരാഭിവൃദ്ധി കൈവരിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നവമസ്ഥാന അനുകൂലതയാൽ ഭാഗ്യാനുഭവങ്ങളും വിഘ്നങ്ങളിൽ നിന്നുള്ള മോചനവും സാധ്യമാകും. ഉന്നതവിദ്യാഭ്യാസ ശ്രമങ്ങൾക്ക് തുടക്കം കുറിക്കും. പുണ്യതീർത്ഥാടനങ്ങൾക്കും ജീവകാരുണ്യ സൽകർമ്മങ്ങൾക്കും അവസരം ഒരുങ്ങും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

അഷ്ടമഭാവ സ്വാധീനം ഉള്ളതിനാൽ പ്രധാന കർത്തവ്യങ്ങളിൽ ധൃതി ഒഴിവാക്കി അതീവ ജാഗ്രത പുലർത്തണം. രേഖകളിലും സാമ്പത്തിക ഇടപാടുകളിലും സുതാര്യത പുലർത്തുക. വികാരങ്ങൾക്ക് അടിപ്പെടാതെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സപ്തമസ്ഥാന ബലത്താൽ വ്യക്തിബന്ധങ്ങളിലും പങ്കാളിത്ത ബിസിനസ്സിലും ഐക്യവും സൗഹാർദ്ദവും അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. സദസ്സുകളിൽ ബഹുമാനവും പ്രശംസയും ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഷഷ്ഠമസ്ഥാനം അനുകൂലമായതിനാൽ തൊഴിലിടത്തിലെ എതിർപ്പുകളെയും നിയമ തടസ്സങ്ങളെയും തന്ത്രപരമായി മറികടക്കും. ദിനചര്യകളിൽ ക്രമബദ്ധത പുലർത്തുന്നത് ആരോഗ്യസൗഖ്യം നൽകും. കർമ്മരംഗത്ത് ആധിപത്യം ഉറപ്പിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പഞ്ചമസ്ഥാന സ്വാധീനത്താൽ സന്താനങ്ങളുടെ പുരോഗതിയിലും സിദ്ധികളിലും അഭിമാനം തോന്നും. ആഗ്രഹിച്ച അക്കാദമിക് പഠനങ്ങൾക്ക് തുടക്കമിടും. മനസ്സന്തോഷത്തിനായി വിനോദങ്ങളിൽ ഏർപ്പെടും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.