നക്ഷത്രഫലം: ബുധനാഴ്ച, 2026 ഓഗസ്റ്റ് 26

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മസ്ഥാനത്ത് ബുധന്റെ അനുഗ്രഹത്താൽ പുതിയ അധികാര സ്ഥാനങ്ങളും സ്ഥാനമാനങ്ങളും സിദ്ധിക്കും. വാണിജ്യ വിപുലീകരണത്തിന് ഉചിതമായ സാഹചര്യമാണ്. ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ സർവ്വകാര്യ വിജയം പ്രധാനം ചെയ്യും.കർമ്മസ്ഥാനത്ത് ബുധന്റെ അനുഗ്രഹത്താൽ പുതിയ അധികാര സ്ഥാനങ്ങളും സ്ഥാനമാനങ്ങളും സിദ്ധിക്കും. വാണിജ്യ വിപുലീകരണത്തിന് ഉചിതമായ സാഹചര്യമാണ്. ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ സർവ്വകാര്യ വിജയം പ്രധാനം ചെയ്യും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഭാഗ്യസ്ഥാനം ശക്തമായി നിലകൊള്ളുന്നതിനാൽ വിചാരിച്ച കാര്യങ്ങൾ വേഗത്തിൽ നടപ്പിലാകും. ദൂരദേശ യാത്രകൾ ഐശ്വര്യം നൽകും. ഗൃഹത്തിൽ ശാന്തിയും കുടുംബാംഗങ്ങൾ തമ്മിൽ പരസ്പര ഐക്യവും അനുഭവപ്പെടും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാക്വാദങ്ങളും തർക്കങ്ങളും ഒഴിവാക്കുന്നത് ഗ്രഹദോഷങ്ങൾ അകറ്റും. നിയമപരമായ വ്യവഹാരങ്ങളിൽ അതീവ സൂക്ഷ്മത പാലിക്കുക. ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായ വിശ്രമവും ഭക്ഷണക്രമവും കാത്തുസൂക്ഷിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കളത്രസ്ഥാനം ശുഭകരമായതിനാൽ ദാമ്പത്യസൗഖ്യവും സന്തോഷവും അനുഭവപ്പെടും. നവസൗഹൃദങ്ങളാൽ ഭാവിയിലേക്ക് വലിയ ലാഭസാധ്യതകൾ തെളിയും. അപ്രതീക്ഷിത ധനാഗമത്താൽ സമൃദ്ധി ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ശത്രുദോഷങ്ങളും കടബാധ്യതകളും ഒഴിഞ്ഞ് സാമ്പത്തിക ഭദ്രത കൈവരും. ആരോഗ്യനില ഉണർവ്വ് നൽകും. സർക്കാർ സേവനങ്ങളിൽ അർഹമായ നിയമനം ലഭിക്കാൻ ആദിത്യ-ബുധ കൃപ തുണയ്ക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ബുദ്ധിസ്ഥാനത്ത് സർഗ്ഗാത്മക ചിന്തകൾ തെളിയും. ധനകാര്യ തീരുമാനങ്ങളിൽ മുൻകൂട്ടിയുള്ള ആലോചനകൾ വേണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കുന്നത് യാത്രകളിലെ തടസ്സങ്ങൾ ഒഴിവാക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഗൃഹസമാധാനത്തിനായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. ഔദ്യോഗിക കാര്യങ്ങളിൽ ക്ഷമയോടെയുള്ള സമീപനം സ്വീകരിക്കുക. ബന്ധുജന സമ്പർക്കത്താൽ മനസ്സിന് പ്രശാന്തത കൈവരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ധൈര്യസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ വാണിജ്യ യാത്രകൾ ലക്ഷ്യപ്രാപ്തി നൽകും. ധനപരമായ ക്രയവിക്രയങ്ങൾ ലാഭകരമാകും. ഗൃഹ-വാഹന ലബ്ധിക്കുള്ള യോഗം കാണുന്നു..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ധനസ്ഥാനത്ത് പുതിയ വരവുകൾ രൂപപ്പെടും. പുതിയ നിക്ഷേപങ്ങൾക്ക് ഗ്രഹാനുകൂല്യം ഉള്ള സുദിനമാണ്. ഭവനത്തിൽ മംഗളകരമായ അനുഭവങ്ങളും സന്തോഷവും നിറഞ്ഞുനിൽക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ലഗ്നബലം വർദ്ധിക്കുന്നതിനാൽ ദീർഘകാല തീരുമാനങ്ങൾ ധൈര്യമായി നടപ്പിലാക്കാം. ഗൃഹത്തിൽ ആനന്ദം നിലനിൽക്കും. സന്മിത്രങ്ങൾ വഴി പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കി വിശ്രമം കണ്ടെത്തുക. ശ്വാസകോശ, അലർജി സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത വേണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ലാഭസ്ഥാനത്ത് ഗ്രഹങ്ങൾ അനുകൂലമായതിനാൽ സന്മിത്രങ്ങളുടെ സഹായം ലഭിക്കും. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ ഉത്തമ ദിവസമാണ്. കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സന്ദർഭമൊരുങ്ങും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.