നക്ഷത്രഫലം: ഞായറാഴ്ച, 2026 ഓഗസ്റ്റ് 23

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഗുരുകടാക്ഷത്താൽ സകല കാര്യങ്ങളിലും മനഃശാന്തിയും വ്യക്തതയും ഉണ്ടാകും. പിതൃതുല്യരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗ്യാനുഭവങ്ങൾക്ക് വഴിയൊരുക്കും. ദൂരദേശ യാത്രകൾ സഫലമാകാനും അഭീഷ്ടസിദ്ധി കൈവരാനും ആദിത്യബലം തുണയ്ക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാഹന-ധന കാര്യങ്ങളിൽ മുൻകരുതൽ പാലിക്കുന്നത് ഗ്രഹദോഷങ്ങൾ അകറ്റും. ശാന്തമായ മനോഭാവവും സാത്വിക ചിന്തകളും ഉത്കണ്ഠകൾ ഇല്ലാതാക്കും. കാര്യങ്ങളെ ആസൂത്രിതമായി സമീപിക്കുന്നത് കാര്യവിജയം പ്രധാനം ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കളത്രസ്ഥാനത്ത് സൗഖ്യവും ദാമ്പത്യ ഐക്യവും ദൃശ്യമാകും. നവസൗഹൃദങ്ങളാൽ ഭാവിയിലേക്ക് വലിയ ഭാഗ്യാനുകൂല്യങ്ങൾ രൂപപ്പെടും. പരസ്പര വിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങൾ സർവ്വകാര്യ പുരോഗതി നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ശത്രുദോഷങ്ങളും കടബാധ്യതകളും ഒഴിഞ്ഞ് കർമ്മരംഗത്ത് നവോന്മേഷം ഉണ്ടാകും. വിവേകപൂർവ്വമായ തന്ത്രങ്ങളാൽ എതിർപ്പുകളെ പരാജയപ്പെടുത്തും. ദീർഘകാല ധനക്ലേശങ്ങൾക്ക് ശമനം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ലഗ്നാധിപനായ സൂര്യന്റെ ബലത്താൽ അപ്രതീക്ഷിത ധനാഗമം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാവിജയവും പുരോഗതിയും ആനന്ദമേകും. കുടുംബസമേതം വിനോദങ്ങളിൽ ഏർപ്പെടാനും ഗൃഹൈശ്വര്യം വർദ്ധിപ്പിക്കാനും സാധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഗൃഹസ്ഥാനത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. കുടുംബാംഗങ്ങളുമായി സംഭാഷണത്തിൽ സംയമനം പാലിക്കുന്നത് സമാധാനം നൽകും. ബന്ധുജന സമ്പർക്കത്താൽ മനസ്സിന് പ്രശാന്തത കൈവരും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സഹോദരസ്ഥാനത്തുനിന്നും സന്മിത്രങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ ലഭ്യമാകും. പുതിയ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യാൻ ശുഭകരമായ ദിനമാണ്. ഉദ്യമങ്ങളിൽ വിജയവും സാമ്പത്തിക ഭദ്രതയും കൈവരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബത്തിൽ ശാന്തിയും സന്തോഷവും കളിയാടും. വാക്സ്ഥാനത്ത് സൗമ്യത പാലിക്കുന്നത് തർക്കങ്ങൾ ഇല്ലാതാക്കും. ശ്രേഷ്ഠരായ വ്യക്തികളുടെ സൗഹൃദം വഴി കാര്യവിജയവും പദവി ഉയർച്ചയും സിദ്ധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സമൂഹത്തിലും തൊഴിൽസ്ഥാനത്തും ആദരവും അംഗീകാരവും വർദ്ധിക്കും. ധർമ്മചിന്തയോടെയുള്ള തീരുമാനങ്ങൾ വിജയമേകും. വസ്ത്രാഭരണാദി സമ്പത്തുകൾ കൈവശം വന്നുചേരാൻ അനുകൂലമായ ഗ്രഹസ്ഥിതി കാണുന്നു.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വ്യയസ്ഥാനത്ത് അനാവശ്യ ആഡംബര ചെലവുകൾ വരാതെ സൂക്ഷിക്കുക. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് വലിയ പരാജയങ്ങളിൽ നിന്നും സംരക്ഷിക്കും. ധനകാര്യത്തിൽ വിവേകം പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ലാഭസ്ഥാനത്ത് ധനവൃദ്ധിയും സമൃദ്ധിയും അനുഭവപ്പെടും. ദീർഘകാല സൗഹൃദങ്ങൾ വഴി വലിയ നേട്ടങ്ങൾ വന്നുചേരും. പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും കർമ്മസിദ്ധി നേടാനും ഉത്തമ ദിനമാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കർമ്മസ്ഥാനത്ത് സ്ഥാനമാനങ്ങളും അധികാരലബ്ധിയും ശക്തമാകും. ഉന്നതാധികാരികളുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ലഭിക്കും. വാണിജ്യ വിപുലീകരണവും സമൂഹത്തിൽ കീർത്തിയും വർദ്ധിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.