നക്ഷത്രഫലം: ഞായറാഴ്ച, 2026 ഓഗസ്റ്റ് 16

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ശരീരസൗഖ്യത്തിനായി കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ധനവിനിയോഗത്തിൽ നിയന്ത്രണം പാലിക്കുന്നത് ശുഭകരമായി ഭവിക്കും. കുടുംബത്തിൽ ഈശ്വരാധീനത്താൽ ശാന്തിയും സ്വസ്ഥതയും നിലനിൽക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പഞ്ചമഭാവത്തിലെ ഗ്രഹാനുകൂല്യത്താൽ പ്രണയബന്ധങ്ങളിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. ധനസ്ഥാനത്ത് വലിയ അഭിവൃദ്ധി അനുഭവപ്പെടും. പൂർവ്വ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം മനസ്സിന് തൃപ്തി നൽകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ചതുർത്ഥസ്ഥാന ബലത്താൽ ഗൃഹം, വാഹനം, ഭൂമി എന്നിവ സ്വന്തമാക്കാനുള്ള പരിശ്രമങ്ങൾ സഫലമാകും. തൊഴിലിടത്തിൽ സമാധാനവും മനസ്സിന് വൈകാരികമായ സ്ഥിരതയും ലഭിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൃതീയസ്ഥാനത്ത് ചന്ദ്രബലം നിൽക്കുന്നതിനാൽ സാഹിത്യം, മാധ്യമം, കല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നവീന അവസരങ്ങൾ കൈവരും. ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ധനസ്ഥാനത്ത് ഗ്രഹാനുഗ്രഹം ഉള്ളതിനാൽ പഴയ കുടിശ്ശികകൾ വന്നെത്തും. അന്നദാന സുഖവും സംതൃപ്തിയും ലഭിക്കും. ഉദ്യോഗത്തിൽ പദവി ഉയർച്ചയും സൽക്കീർത്തിയും പ്രതീക്ഷിക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ലഗ്നബലത്താൽ ശാരീരിക കാന്തിയും ആരോഗ്യവും വർദ്ധിക്കും. ആടയാഭരണാദികൾ ലഭിക്കാൻ യോഗമുണ്ട്. പങ്കാളിത്ത വ്യാപാരങ്ങളിൽ അഭീഷ്ടസിദ്ധിയും ദാമ്പത്യ ഐക്യവും ഉണ്ടാകും

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആത്മീയ കാര്യങ്ങളിലും ഈശ്വരസേവയിലും മനസ്സ് വ്യാപരിക്കും. യാത്രാക്ഷീണം ഒഴിവാക്കാൻ മതിയായ വിശ്രമം ആവശ്യമാണ്. വിദൂര ദേശങ്ങളിലുള്ള ബന്ധുജനങ്ങളിൽ നിന്നും ശുഭവാർത്തകൾ വന്നെത്തും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഏകാദശസ്ഥാനത്തെ ഗ്രഹസ്ഥിതിയാൽ പുതിയ ധനാഗമ മാർഗ്ഗങ്ങൾ തുറക്കപ്പെടും. സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ കൈവരും. ദാമ്പത്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും വാണിജ്യലാഭം വർദ്ധിക്കുകയും ചെയ്യും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദശമഭാവത്തിലെ ആദിത്യ സ്വാധീനത്താൽ പൊതുരംഗത്ത് ജനപ്രീതിയും ഭരണപരമായ അംഗീകാരങ്ങളും കൈവരും. ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സാമ്പത്തിക ഭദ്രത നിലനിൽക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഭാഗ്യസ്ഥാന അനുഗ്രഹത്താൽ പിതൃഗുണവും പൂർണ്ണ ഭാഗ്യാനുഭവങ്ങളും അനുഭവത്തിൽ വരും. സർവ്വ കാര്യങ്ങളിലും വിജയം കൈവരിക്കും. നീതിന്യായ വിഷയങ്ങളിൽ അനുകൂലമായ ഉത്തരവുകൾ ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അഷ്ടമസ്ഥാന ദൃഷ്ടിയാൽ വിവേകത്തോടെ പ്രവർത്തിക്കേണ്ട ദിനമാണിത്. ശാരീരിക സുഖത്തിന് മുൻഗണന നൽകുക. തർക്കങ്ങളിൽ നിന്നും അനാവശ്യ സംഭാഷണങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഗുണം ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സപ്തമസ്ഥാനത്തെ ശുഭയോഗത്താൽ നവീന വാണിജ്യ കരാറുകളിൽ ഏർപ്പെടും. സമൂഹത്തിൽ ഉയർന്ന ബഹുമാനം ലഭിക്കും. മംഗല്യഭാഗ്യവും കുടുംബത്തിൽ വലിയ ആനന്ദവും അനുഭവപ്പെടും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.