നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ഓഗസ്റ്റ് 10

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ദേവാലയ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുണ്യവും പ്രശസ്തിയും വർദ്ധിരിക്കും. പങ്കാളിത്ത വ്യാപാരികൾക്ക് സർവ്വകാര്യ വിജയവും അപ്രതീക്ഷിത ധനാഗമവും കാണുന്നു. ചിന്താശേഷിയും ആത്മബലവും വർദ്ധിക്കുന്ന സുദിനമാണ്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ സന്താന മംഗള യോഗം തെളിയും. ഷെയർ വിപണിയിൽ നിന്നും ധനലാഭമുണ്ടാകും. മത്സരപരീക്ഷകളിൽ വിജയം സിദ്ധിക്കും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകാനും സർവ്വ ആരോഗ്യ സൌഖ്യത്തിനും ഇടയാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്ത് സർവ്വതോന്മുഖമായ ഉന്നതി അനുഭവപ്പെടും. അനായാസ ധനാഗമത്തിനും കൃഷി-വ്യാപാരാദികളിൽ നിന്നും വരുമാന വർദ്ധനവിനും യോഗമുണ്ട്. ഗ്രഹാനുകൂല്യം പൂർണ്ണമായി തുണയ്ക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാക്സ്ഥാനത്ത് സഹിഷ്ണുത ശീലിക്കുക. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുന്നത് ധനനഷ്ടവും പ്രയാസങ്ങളും തടയും. സമചിത്തതയോടെയുള്ള കർമ്മങ്ങൾ വലിയ ആപത്തുകളിൽ നിന്ന് കാത്തുരക്ഷിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഗൃഹ-വാഹന ലാഭത്തിന് മികച്ച കാലമാണ്. ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ ലബ്ധി ഉണ്ടാകും. പുണ്യക്ഷേത്ര ദർശനത്തിനും കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും കൈവരാനും സന്ദർഭമൊരുങ്ങും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വ്യാപാരാഭിവൃദ്ധിയും പുതിയ കൂട്ടായ്മകളും ഉണ്ടാകും. ഭവനത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബത്തിൽ പ്രശാന്തതയും പൂർണ്ണ ആരോഗ്യ സൗഖ്യവും അനുഭവപ്പെടാൻ ഈശ്വരാധീനം തുണയ്ക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഔദ്യോഗിക കാര്യങ്ങളിൽ നിഷ്ഠയും രേഖകളിൽ സുതാര്യതയും പുലർത്തുക. സാമ്പത്തിക ഇടപാടുകളിൽ മുൻകരുതൽ പാലിക്കുന്നത് തടസ്സങ്ങൾ ഒഴിഞ്ഞ് സമാധാനം കൊണ്ടുവരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വിലപിടിപ്പുള്ള അസറ്റുകളും വസ്തുവകകളും ഭദ്രമായി കാത്തുസൂക്ഷിക്കുക. സുപ്രധാന കാര്യങ്ങളിൽ ധൃതിപിടിച്ച തീരുമാനങ്ങൾ ഒഴിവാക്കി മുതിർന്നവരുടെ ഉപദേശം തേടുന്നത് വിജയമേകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പദവി ഉയർച്ച ഉണ്ടാകും. നിക്ഷേപിച്ച പണം പലിശ സഹിതം തിരികെ ലഭിക്കും. ഗൃഹലാഭത്തിനും മിത്ര സഹായത്തിനും വഴി തെളിയും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സർക്കാർ തലത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പ്രീതി നേടും. ദൈവാനുഗ്രഹത്താൽ സകല അഭിലാഷങ്ങളും സഫലമാകുകയും ശാസ്ത്ര-വൈദ്യ രംഗത്തുള്ളവർ തിളങ്ങുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ നൽകുക. അയൽക്കാരുമായി മാന്യമായ ബന്ധം പുലർത്തുന്നതും ധനകാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും ഗുണം ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സംഭാഷണത്തിൽ സൌമ്യത പുലർത്തുന്നത് സത്കീർത്തി നിലനിർത്താൻ സഹായിക്കും. വിവേകപൂർവ്വമായ ദിനചര്യകളിലൂടെ ഉത്കണ്ഠകൾ അകറ്റി കർമ്മരംഗത്ത് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.