നക്ഷത്രഫലം: ചൊവ്വാഴ്ച, 2026 ജൂലൈ 28

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഗൃഹത്തിൽ കലഹങ്ങൾക്ക് സാദ്ധ്യത കാണുന്നു. ഉഷ്ണ സംബന്ധമായ വ്യാധികൾ പിടിപെടാതിരിക്കാൻ ശരീരപരിപാലനം അത്യാവശ്യമാണ്. സന്താനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ചെറിയ മനോവിഷമങ്ങൾ ഭവിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

അഗ്നി, ആയുധങ്ങൾ എന്നിവയിൽ നിന്നും പരിക്കേൽക്കാൻ സാദ്ധ്യതയുള്ളതിനാൽ തികഞ്ഞ ശ്രദ്ധ വേണം. അഹങ്കാരം ഉപേക്ഷിച്ച് വിനയത്തോടെയുള്ള കർമ്മങ്ങൾ പ്രതികൂല സാഹചര്യങ്ങളെ ഇല്ലാതാക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കലാകാരന്മാർക്ക് പുരസ്കാരലബ്ധിക്കും കീർത്തിക്കും ഈശ്വരാനുഗ്രഹം കാണുന്നു. വിദേശയാത്രകൾക്കും നൂതന കർമ്മമേഖലകൾക്കും അനുകൂല ഗ്രഹസ്ഥിതി. മാറ്റങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദീർഘകാല വ്യാധികളിൽ നിന്നും പൂർണ്ണമായ മോചനം ലഭിക്കും. ധനാഗമനത്തിനും സ്വർണ്ണാഭരണലബ്ധിക്കും ഭാഗ്യാനുഭവങ്ങൾക്കും യോഗം. സമൂഹത്തിൽ സൽകീർത്തിയും പ്രതാപവും വർദ്ധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

അപകീർത്തിക്ക് കാരണമാകുന്ന കൂട്ടുകെട്ടുകളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറുക. ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ഈശ്വരപ്രാർത്ഥനകളോടെ മുന്നോട്ട് പോവുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ധനനഷ്ടങ്ങൾക്കും വ്യയവർദ്ധനവിനും ഗ്രഹപ്പിഴ കാണുന്നു. രോഗദുരിതങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ശത്രുദോഷങ്ങളെ പൂർണ്ണമായി അതിജീവിക്കാൻ സാധിക്കും. ധനലാഭത്തിനും മംഗളകർമ്മങ്ങൾക്കും അനുകൂലമായ സമയം. കർമ്മരംഗത്ത് മികച്ച വിജയവും സാമൂഹിക അംഗീകാരവും ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സാമ്പത്തിക ഇടപാടുകളിൽ വഞ്ചന നേരിടാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ദഹനസംബന്ധമായ ഉദരരോഗങ്ങൾക്ക് സാദ്ധ്യത. കർമ്മരംഗത്ത് തടസ്സങ്ങൾ ഭവിക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

മംഗളകർമ്മങ്ങളിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കും. ആരോഗ്യനില ഉത്തമമായിരിക്കും. ദാമ്പത്യസൗഖ്യം, ഇഷ്ടഭക്ഷണലബ്ധി, നൂതന വാഹനയോഗം എന്നിവയ്ക്ക് തികച്ചും അനുകൂല ഗ്രഹസ്ഥിതി.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ശാരീരിക പീഡകൾക്കും അലസതയ്ക്കും സാദ്ധ്യത കാണുന്നു. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഒഴിവാക്കാൻ നയപരമായി നീങ്ങുക. വ്യാപാരമേഖലയിൽ ചെറിയ തടസ്സങ്ങൾ ഭവിക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പ്രഗത്ഭരായ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സുവർണ്ണാവസരം ഒരുങ്ങും. അനുകൂലമായ അനുഭവങ്ങൾ ജീവിതത്തിൽ ശ്രേയസ്സ് കൊണ്ടുവരും. ഭാവി ശോഭനമാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്കും ഐശ്വര്യത്തിനും യോഗം. പ്രിയപ്പെട്ടവരിൽ നിന്നും സ്നേഹവും ആദരവും ലഭിക്കും. നൂതന അലങ്കാരവസ്തുക്കൾ സ്വന്തമാക്കാനും മനഃശാന്തിക്കും ഈശ്വരാനുഗ്രഹം.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.