മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ദാമ്പത്യത്തിൽ സമ്പൂർണ്ണ ഐക്യവും കളത്രസൗഖ്യവും പ്രകടമാകും. ഗൃഹത്തിൽ സന്തോഷം നിറയുകയും വിവാഹാദി മംഗളകർമ്മങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന അത്യുത്തമ ദിനമാണ്.
ദാമ്പത്യത്തിൽ സമ്പൂർണ്ണ ഐക്യവും കളത്രസൗഖ്യവും പ്രകടമാകും. ഗൃഹത്തിൽ സന്തോഷം നിറയുകയും വിവാഹാദി മംഗളകർമ്മങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന അത്യുത്തമ ദിനമാണ്.
ശത്രുസംഹാരം വഴി പൂർണ്ണ സമാധാനം സിദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ തികഞ്ഞ അനുരാഗവും വിശ്വാസവും അനുഭവപ്പെടും. ഏർപ്പെടുന്ന കർമ്മങ്ങളെല്ലാം വലിയ ലാഭത്തിൽ കലാശിക്കുന്ന പൂർണ്ണ ഈശ്വരാധീനമുള്ള സമയമാണ്..
മനോവ്യാകുലതകൾ വർദ്ധിക്കുകയും നിദ്രാഭംഗം അലട്ടുകയും ചെയ്യും. ഉദര-വാത-നീർദോഷ വ്യാധികൾ ശരീരത്തെ പീഡിപ്പിക്കാൻ ഇടയുണ്ട്. യാത്രാക്ലേശം, വാഹനങ്ങളിൽ നിന്നുള്ള അപായസാധ്യതകൾ എന്നിവ നിലനിൽക്കുന്നതിനാൽ രാത്രിസഞ്ചാരം വർജ്ജിക്കുക.
മനസ്സിന് ഖേദം നൽകുന്ന വാർത്തകൾ ശ്രവിക്കാൻ യോഗം. ഗുരുദോഷത്താൽ വിദ്യാവിഘ്‌നങ്ങൾ നേരിടാം. വാത-കഫ-അലർജി സംബന്ധമായ അസുഖങ്ങൾ മൂർച്ഛിക്കും. കളത്രവുമായി അഭിപ്രായ ഭിന്നതകൾക്കും ഐക്യക്കുറവിനും തികഞ്ഞ സാധ്യത.
ഗൃഹത്തിൽ പരിപൂർണ്ണ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടും. ഗുരുജനങ്ങളുടെയും പിതൃസ്ഥാനീയരുടെയും നിർലോഭമായ പ്രീതിയും അനുഗ്രഹവും സിദ്ധിക്കും. ആരോഗ്യദൃഢത, നൂതന വാഹനയോഗം, സർവ്വത്ര പ്രശസ്തി എന്നിവ ഫലം.
രാജകീയ (സർക്കാർ) കാര്യങ്ങളിൽ അപ്രതീക്ഷിത ദോഷാനുഭവങ്ങളും വിഘ്‌നങ്ങളും നേരിടും. കളത്രവുമായും സന്താനങ്ങളുമായും കലഹങ്ങൾക്ക് യോഗമുള്ളതിനാൽ നയതന്ത്രം ശീലിക്കുക. അപരിചിതരുമായുള്ള സമ്പർക്കം അർത്ഥനാശത്തിന് കാരണമാകും.
ഗൃഹാന്തരീക്ഷത്തിൽ തികഞ്ഞ ശാന്തിയും ആനന്ദവും നിലനിൽക്കും. അത്യുജ്ജ്വലമായ കർമ്മവിജയവും വാണിജ്യ-വ്യാപാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടവും ഫലം. മംഗളകർമ്മങ്ങളിൽ പങ്കുചേരാനും വ്യാധികൾ അകന്ന് ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
ഗൃഹത്തിൽ ബന്ധുജനങ്ങളുമായുള്ള വാഗ്വാദങ്ങൾ സമാധാനം കെടുത്തും. മംഗല്യ കാര്യങ്ങളിൽ വിഘ്‌നങ്ങളോ അപ്രതീക്ഷിത മാറ്റങ്ങളോ സംഭവിച്ചേക്കാം. വ്യവഹാര പരാജയം, അർത്ഥനാശം, കർമ്മരംഗത്തെ അലസത എന്നിവ മാനസിക ക്ലേശങ്ങൾക്ക് വഴിയൊരുക്കും..
കർമ്മരംഗത്ത് മേലധികാരികളുടെ സമ്പൂർണ്ണ പ്രീതിയും ആദരവും സിദ്ധിക്കും. ഗൃഹത്തിൽ അതിയായ സന്തോഷം നൽകുന്ന മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ അവസരമൊരുങ്ങുന്ന ശുഭദിനമാണ്.
സ്ത്രീജനങ്ങളുമായുള്ള സൗഹൃദം വഴി തികഞ്ഞ ഗുണാനുഭവങ്ങൾ ലഭ്യമാകും. മനസ്സിന് ആനന്ദം നൽകുന്ന മംഗള വാർത്തകൾ ശ്രവിക്കാൻ യോഗം. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ കർമ്മവിജയം, അർത്ഥലാഭം, വ്യവഹാര വിജയം എന്നിവ സ്വന്തമാക്കാം.
അപകീർത്തിക്കും കനത്ത അർത്ഥനാശത്തിനും യോഗമുള്ളതിനാൽ സർവ്വകാര്യങ്ങളിലും അതീവ ജാഗ്രത അനിവാര്യം. ദുർജ്ജന സംസർഗ്ഗം വഴി അധാർമ്മികവും വിനാശകരവുമായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിതരാകുമെന്നതിനാൽ വിവേകം കൈവിടരുത്.
ബന്ധുജനങ്ങളുമായി അകാരണമായ അകൽച്ചയോ ഗൃഹഛിദ്രമോ ഉണ്ടാവാൻ സാധ്യത. ശാരീരിക ക്ലേശങ്ങളും രോഗാദി ദുരിതങ്ങളും അലട്ടും. മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കർമ്മരംഗത്തെ പ്രതികൂലമായി ബാധിക്കാം.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.