മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ബന്ധുജനങ്ങളുമായി കലഹങ്ങൾക്കും ഗൃഹഛിദ്രത്തിനും സാധ്യത കാണുന്നു. ദുർജ്ജന സംസർഗ്ഗവും അവിഹിത ബന്ധങ്ങളും വൻ അപകീർത്തിക്കും അർത്ഥനാശത്തിനും വഴിവെക്കും. ഉഷ്ണ വ്യാധികളും ശാരീരിക ക്ലേശങ്ങളും അലട്ടും. സന്താനാരിഷ്ടതകൾക്ക് യോഗമുള്ളതിനാൽ ഈശ്വരപ്രാർത്ഥന അനിവാര്യം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും രാജകീയ പദവികളും സിദ്ധിക്കും. ഭരണകൂടത്തിൽ നിന്നും നിർലോഭമായ ആനുകൂല്യങ്ങളും സർവ്വത്ര കീർത്തിയും ഫലം. ഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗം വന്നുചേരുന്ന അത്യുത്തമ ദിനമാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ശനീശ്വര പ്രഭാവത്താൽ പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അത്യുജ്ജ്വല ജനപ്രീതിയും ബഹുമതികളും സിദ്ധിക്കും. കലാകാരന്മാർക്ക് നൂതന പദവികൾ ലഭ്യമാകും. ഉന്നതരുമായുള്ള സമാഗമം ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഗൃഹത്തിലും കർമ്മരംഗത്തും കടുത്ത അസ്വസ്ഥതകൾ അലട്ടും. രോഗാദി ദുരിതങ്ങളും ശാരീരിക പീഡകളും അനുഭവേദ്യമാകും. വ്യവഹാരങ്ങളിൽ പരാജയഭീതിയും ശത്രുക്ഷോഭവും രൂക്ഷമാകുന്നതിനാൽ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഭരണകൂട ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് സമ്മർദ്ദം വർദ്ധിക്കും. ബന്ധുജനങ്ങളുമായുള്ള വാഗ്വാദങ്ങളും ദാമ്പത്യത്തിലെ ഐക്യക്കുറവും ഗൃഹസമാധാനം കെടുത്തും. ഉദരവ്യാധികൾ ശാരീരിക ക്ലേശങ്ങൾക്ക് കാരണമാകുമെന്നതിനാൽ പഥ്യം അനിവാര്യം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
രാജകീയ (സർക്കാർ) കർമ്മങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ തൊഴിൽ സിദ്ധിക്കും. ദമ്പതികൾക്കിടയിലെ പൂർവ്വകാല കലഹങ്ങൾ അവസാനിക്കും. ഭാഗ്യപരീക്ഷണങ്ങളിലൂടെ ആകസ്മികമായ ധനാഗമനത്തിന് തികഞ്ഞ യോഗം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഉറ്റമിത്രങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും ചതിക്കും ദോഷാനുഭവങ്ങൾക്കും സാധ്യത. ശനിദോഷത്താൽ രക്ത-ത്വക്ക് വ്യാധികൾ മൂർച്ഛിക്കാൻ ഇടയുണ്ട്. വ്യവഹാര പരാജയവും ധനക്ഷയവും വരാതിരിക്കാൻ ദൃഢനിശ്ചയത്തോടെ കർമ്മങ്ങൾ അനുഷ്ഠിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഈശ്വരാധീനം വർദ്ധിക്കുകയും വാക്സിദ്ധി അനുഭവപ്പെടുകയും ചെയ്യും. രാഷ്ട്രീയ-പൊതുപ്രവർത്തന രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അത്യുജ്ജ്വല പ്രശസ്തിയും അധികാരവും ലഭിക്കും. ശത്രുസംഹാരം വഴി പൂർണ്ണ സമാധാനം സിദ്ധിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കടുത്ത വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായ ഈശ്വരരക്ഷ സിദ്ധിക്കും. ഹൃദയ-നേത്ര വ്യാധികൾക്ക് വൈദ്യസഹായം അനിവാര്യം. ക്രോധം നിയന്ത്രിച്ചില്ലെങ്കിൽ വൻ ദ്രവ്യനാശത്തിനും സർവ്വനാശത്തിനും അപകീർത്തിക്കും അത് വഴിവെക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
രാശിനാഥനായ ശനിയുടെ കടാക്ഷത്താൽ ബന്ധുജനങ്ങളുമായുള്ള പിണക്കങ്ങൾ അവസാനിച്ച് രമ്യതയിലെത്തും. കർമ്മരംഗത്ത് സ്ഥാനക്കയറ്റത്തോടുകൂടിയ സ്ഥാനചലനത്തിന് (Transfer) യോഗം. വിദ്യാർത്ഥികൾക്ക് വിദ്യാവിജയവും ബുദ്ധിവികാസവും ഫലം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
നഷ്ടപ്പെട്ടുവെന്ന് കരുതിയ അർത്ഥം തിരികെ ലഭിക്കും. നൂതന ധനാഗമന മാർഗ്ഗങ്ങൾ തെളിയും. ബന്ധുജനങ്ങളുമായും സഖാക്കളുമായും സ്നേഹം പങ്കിടാനും ഗൃഹത്തിൽ ആനന്ദം അനുഭവിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ശിരോരോഗം, ത്വക്ക് വ്യാധികൾ എന്നിവ ശരീരത്തെ പീഡിപ്പിക്കാൻ ഇടയുണ്ട്. വ്യവഹാരങ്ങളിൽ കനത്ത പരാജയവും ശത്രുഭയവും അലട്ടും. പരോപകാരപ്രദമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പോലും തിക്താനുഭവങ്ങൾ നേരിടേണ്ടി വരും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.