മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ശാരീരികമായ അസ്വസ്ഥതകൾ ഇന്ന് അലട്ടിയേക്കാം. പഴയ രോഗങ്ങൾ വീണ്ടും കലശലാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. കൃത്യമായ വൈദ്യസഹായം തേടുന്നത് ഉചിതമായിരിക്കും.
ശാരീരികമായ അസ്വസ്ഥതകൾ ഇന്ന് അലട്ടിയേക്കാം. പഴയ രോഗങ്ങൾ വീണ്ടും കലശലാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. കൃത്യമായ വൈദ്യസഹായം തേടുന്നത് ഉചിതമായിരിക്കും.
ദിവസത്തിന്റെ തുടക്കത്തിൽ മനഃസന്തോഷവും പുതിയ അലങ്കാര വസ്തുക്കളുടെ ലാഭവും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം മനഃസ്വസ്ഥതയിൽ അല്പം കുറവ് വരാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക..
സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം കൃഷി സംബന്ധമായ പുതിയ അവസരങ്ങളും വന്നുചേരും. കലാകാരന്മാർക്കും കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇന്ന് മികച്ച ദിവസമാണ്. പുതിയ അവസരങ്ങളും പ്രശസ്തിയും തേടിയെത്തും.
ദിവസത്തിന്റെ തുടക്കത്തിൽ ശത്രുക്കളിൽ നിന്നുള്ള ശല്യം ഉണ്ടായേക്കാമെങ്കിലും അവയെല്ലാം വിജയകരമായി അതിജീവിക്കാൻ സാധിക്കും. വൈകുന്നേരത്തോടെ പ്രവർത്തനങ്ങളിൽ വലിയ ഉന്മേഷവും പുരോഗതിയും അനുഭവപ്പെടും.
മാനസികമായി അല്പം വെല്ലുവിളികൾ നിറഞ്ഞ ദിവസമാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത് മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം.
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയിൽ ധനനേട്ടവും രോഗശാന്തിയും ഉണ്ടാകുമെങ്കിലും ഉച്ചകഴിയുന്നതോടെ ആരോഗ്യക്കുറവും ചെറിയ തോതിൽ മനോവിഷമവും അനുഭവപ്പെടാൻ ഇടയുണ്ട്.
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. മദ്ധ്യാഹ്നം വരെ ചില മാനസിക വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെങ്കിലും അതിനുശേഷം മനഃശാന്തിയും ധനലാഭവും കൈവരും.
കോടതി വ്യവഹാരങ്ങളിൽ അന്തിമ വിധി അനുകൂലമായി വരാൻ സാധ്യതയുള്ള ദിവസമാണിന്ന്. നീതി ലഭിക്കുമെന്നത് വലിയ സന്തോഷം നൽകും. തൊഴിൽപരമായി വിജയം കൈവരിക്കാനും കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കാനും യോഗമുണ്ട്..
മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമാണിന്ന്. ഉച്ചവരെ സാമ്പത്തികവും മാനസികവുമായ ചില ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം. എന്നാൽ മദ്ധ്യാഹ്നം പിന്നിടുമ്പോൾ അപ്രതീക്ഷിതമായ ധനലാഭം കൈവരാൻ സാഹചര്യമൊരുങ്ങും.
ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കുകയും ചെയ്യും. എന്നാൽ വൈകുന്നേരത്തോടെ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിനോ അപമാനത്തിനോ സാധ്യത കാണുന്നു.
സർവ്വ സുഖാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരുന്ന മികച്ച ദിവസമാണിന്ന്. അപ്രതീക്ഷിതമായി ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവർ മുഖേന ഗുണാനുഭവങ്ങൾ ഉണ്ടാകാനും യോഗമുണ്ട്.
ദിവസത്തിന്റെ തുടക്കത്തിൽ ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എന്നാൽ മദ്ധ്യാഹ്നം കഴിയുമ്പോൾ നിയമപരമായ തർക്കങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.