മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ അനാവശ്യമായ വാഗ്വാദങ്ങൾക്ക് ഇടവരാം. ശത്രുദോഷം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക. ശാന്തമായ പ്രതികരണങ്ങൾ പ്രതിസന്ധികളെ ലഘൂകരിക്കും.
കുടുംബത്തിൽ അനാവശ്യമായ വാഗ്വാദങ്ങൾക്ക് ഇടവരാം. ശത്രുദോഷം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക. ശാന്തമായ പ്രതികരണങ്ങൾ പ്രതിസന്ധികളെ ലഘൂകരിക്കും.
വസ്തുവകകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ തിരിച്ചടികൾക്ക് സാധ്യത. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഒഴിവാക്കാൻ രേഖാമൂലമുള്ള കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തുക..
കർമ്മരംഗത്ത് ഉന്നതസ്ഥാനമാനങ്ങളും കീർത്തിയും ലഭിക്കാൻ ഈശ്വരാധീനം കാണുന്നു. ദാമ്പത്യസൗഖ്യം, ആരോഗ്യവർദ്ധനവ്, മികച്ച ഭക്ഷണലാഭം എന്നിവയ്ക്ക് അനുകൂലമായ ഗ്രഹസ്ഥിതി.
നാനാ വഴികളിലൂടെ ധനാഗമം ഉണ്ടാകും. വാഹനലാഭത്തിനും ഇഷ്ടഭക്ഷണലബ്ധിക്കും യോഗം. ദാമ്പത്യജീവിതത്തിൽ അത്യധികം സന്തോഷവും ഐക്യവും അനുഭവവേദ്യമാകും.
ചിന്താക്കുഴപ്പങ്ങളും മനോവിഷമവും വർദ്ധിച്ചേക്കാം. കാര്യവിഘ്നങ്ങളും അലച്ചിലും ഒഴിവാക്കാൻ ആത്മവിശ്വാസത്തോടെ ഈശ്വരപ്രാർത്ഥനകളോടെ കർമ്മങ്ങളിൽ മുഴുകുക.
കർമ്മരംഗത്തെ ക്ലേശങ്ങൾ മാനസികാസ്വാസ്ഥ്യത്തിന് കാരണമാകാം. നാഡീരോഗങ്ങൾക്കും ശാരീരിക പീഡകൾക്കും സാധ്യതയുള്ളതിനാൽ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുക.
ധനലാഭത്തിനും ആഭരണലാഭത്തിനും ഉത്തമ സമയം. വിശിഷ്ട വ്യക്തികളുടെ സഹായം ലഭിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും പൂർണ്ണമായി നിലനിൽക്കും
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം. കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. വ്യവഹാരങ്ങളിൽ ജാഗ്രത അത്യന്താപേക്ഷിതമാണ്..
മംഗളകർമ്മങ്ങളിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കും. ദമ്പതികൾക്ക് ഒത്തുചേരാൻ സാധിക്കുന്ന രീതിയിൽ തൊഴിൽമാറ്റം ലഭിക്കാം. സർക്കാർ ആനുകൂല്യങ്ങൾക്ക് യോഗം.
ശാരീരികമായ ക്ഷീണവും അലസതയും കാര്യതടസ്സങ്ങൾ സൃഷ്ടിക്കാം. മാനസിക സമാധാനം നിലനിർത്താൻ പൂർണ്ണമായ വിശ്രമവും ധ്യാനവും ശീലമാക്കുക.
കുടുംബത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും കളിയാടും. പുത്തൻ വസ്ത്രാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം. ദാമ്പത്യത്തിൽ അതീവ സന്തോഷം അനുഭവിക്കാൻ യോഗം.
പഴയ രോഗങ്ങൾക്ക് ശമനം ലഭിക്കും. ധനാഗമനത്തിനും കുടുംബസൗഖ്യത്തിനും ഉത്തമ ഗ്രഹസ്ഥിതി. മികച്ച സുഹൃത്ബന്ധങ്ങൾ ഉടലെടുക്കാൻ സാദ്ധ്യത കാണുന്നു.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.