നക്ഷത്രഫലം: 2026 ഓഗസ്റ്റ് 01, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനും കലാകാരന്മാർക്ക് പ്രയത്നങ്ങൾക്ക് അംഗീകാരങ്ങൾ സിദ്ധിക്കാനും ഈശ്വരാധീനമുണ്ട്. നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതിനൊപ്പം ശാരീരികമായ ദുരിതങ്ങൾ മാറി പൂർണ്ണ ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടുന്ന ഉത്തമ സമയമാണിത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈശ്വരാനുഗ്രഹം പൂർണ്ണമായി ഉള്ളതിനാൽ സാമ്പത്തിക പുരോഗതിയും കർമ്മരംഗത്ത് വിജയവും സുനിശ്ചിതമാണ്. ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കുകയും ദാമ്പത്യജീവിതത്തിൽ അതിയായ ഐക്യവും സന്തോഷവും സമാധാനവും എപ്പോഴും നിലനിൽക്കുകയും ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ധനപരമായ ക്ലേശങ്ങൾക്ക് സാധ്യതയുള്ളതിനാൽ കാര്യങ്ങൾ വിവേകത്തോടെ നേരിടുക. ഗൃഹത്തിൽ കലഹങ്ങൾ വരാതിരിക്കാൻ സംസാരത്തിൽ മിതത്വം പാലിക്കേണ്ടതാണ്. ശിരോരോഗങ്ങൾ പോലുള്ള ശാരീരിക അസ്വസ്ഥതകളെ എപ്പോഴും കരുതിയിരിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

അപമാനത്തിനും കാര്യതടസ്സങ്ങൾക്കും യോഗമുള്ളതിനാൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. മാനസിക ക്ലേശങ്ങളും ഉറക്കക്കുറവും ഗൃഹത്തിലെ അന്തരീക്ഷം അസ്വസ്ഥമാക്കാതിരിക്കാൻ ഈശ്വരപ്രാർത്ഥനയോടൊപ്പം പൂർണ്ണമായ വിശ്രമവും ശീലമാക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും ശത്രുദോഷങ്ങൾ പൂർണ്ണമായി ഒഴിഞ്ഞുപോവുകയും ചെയ്യും. കർമ്മരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കാനും അപ്രതീക്ഷിത ധനലാഭത്തിനും യോഗമുണ്ട്. സന്തോഷകരമായ വാർത്തകൾ ഗൃഹത്തിൽ വലിയ ഐശ്വര്യം നിറയ്ക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ലോട്ടറി പോലുള്ള കാര്യങ്ങളിൽ അപ്രതീക്ഷിത ധനലാഭത്തിന് യോഗമുള്ള സമയമാണ്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും വിജയവും സിദ്ധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും മികച്ച മനസ്സമാധാനം ലഭിക്കാനും ഈശ്വരാധീനമുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അനാവശ്യ ഭയവും ഉറക്കക്കുറവും മാനസിക ക്ലേശങ്ങൾക്ക് കാരണമാകും. മാതാപിതാക്കൾക്കും സന്താനങ്ങൾക്കും രോഗദുരിതങ്ങൾ വരാനും ആശുപത്രിവാസത്തിനും യോഗമുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ അതിയായ ശ്രദ്ധയും കരുതലും അനിവാര്യമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഹൃദയം, നേത്രം എന്നിവയുമായി ബന്ധപ്പെട്ട് ശാരീരിക ദുരിതങ്ങൾ വരാനിടയുണ്ട്. സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യക്തിബന്ധങ്ങളിൽ എപ്പോഴും തികഞ്ഞ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് പ്രശസ്തിയും സാമ്പത്തിക നേട്ടങ്ങളും സിദ്ധിക്കും. വിശിഷ്ടമായ ഭക്ഷണവും ഉപഹാരങ്ങളും ലഭിക്കാൻ യോഗമുണ്ട്. ഉത്തമനായ പങ്കാളിയെ ലഭിക്കാനും പ്രേമബന്ധങ്ങൾ സഫലമാകാനും വളരെ അനുകൂല സമയമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കാര്യതടസ്സങ്ങൾ മാനസികമായ പിരിമുറുക്കങ്ങൾക്ക് കാരണമായേക്കാം. ഗൃഹത്തിൽ അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കാൻ സംസാരത്തിൽ നിയന്ത്രണം വേണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് പുതിയ ദുരിതങ്ങൾക്ക് വഴിവെക്കും

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കാൻ ഈശ്വരാധീനമുണ്ട്. കാലതാമസം നേരിട്ടിരുന്ന വായ്പകൾ ലഭിക്കാനും അപ്രതീക്ഷിത ധനലാഭത്തിനും യോഗമുണ്ട്. ഗൃഹത്തിലേക്ക് പുതിയ അലങ്കാരവസ്തുക്കൾ സമ്പാദിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സാമ്പത്തിക ഇടപാടുകളിൽ ചതിവുകൾ പറ്റാൻ യോഗമുള്ളതിനാൽ അതീവ ജാഗ്രത വേണം. ശത്രുദോഷങ്ങളും നിയമപരമായ തിരിച്ചടികളും പൂർണ്ണമായും ഒഴിവാക്കാൻ സംസാരത്തിലും കർമ്മങ്ങളിലും അതീവ ശ്രദ്ധ പാലിക്കുക.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.