നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ജൂലൈ 30

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കോടതി വ്യവഹാരങ്ങളിൽ ഈശ്വരാധീനം അനുകൂലമായി ഭവിക്കും. ദീർഘകാലമായുള്ള സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരം ലഭിക്കും. ഗൃഹത്തിൽ സമാധാനവും ദാമ്പത്യത്തിൽ അതീവ സന്തോഷവും നിലനിൽക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കർമ്മരംഗത്തും സർക്കാർ കാര്യങ്ങളിലും അതിയായ ജാഗ്രത ആവശ്യമാണ്. അപമാനങ്ങൾക്കും ഉദരരോഗങ്ങൾ പോലുള്ള ശാരീരിക ദുരിതങ്ങൾക്കും സാധ്യതയുണ്ട്. കാര്യതടസ്സങ്ങൾ അനുഭവപ്പെടാൻ യോഗമുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കീർത്തിക്കും സ്ഥാനമാനങ്ങൾക്കും ഭംഗം വരാൻ സാധ്യതയുള്ള സമയമാണ്. വാഹനങ്ങളിൽ നിന്നുള്ള അപകടങ്ങളെ കരുതിയിരിക്കണം. ഉദരരോഗങ്ങളും കുടുംബത്തിലെ അസ്വസ്ഥതകളും മാനസിക ദുഃഖത്തിന് കാരണമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ബന്ധുജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ യോഗമുണ്ട്. നല്ല സുഹൃത്തുക്കളെ ലഭിക്കുകയും ഗൃഹത്തിൽ വിശിഷ്ടമായ ഭക്ഷണാനുഭവങ്ങളും ദാമ്പത്യ ഐക്യവും പൂർണ്ണമായി അനുഭവപ്പെടുകയും ചെയ്യും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാൻ ഈശ്വരാധീനമുണ്ട്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും സുഹൃത്തുക്കളോടൊപ്പം അതിയായ സന്തോഷം അനുഭവിക്കാനും അവസരമുണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കർമ്മരംഗത്ത് ശ്രദ്ധയും ആസൂത്രണവും ഇല്ലെങ്കിൽ ധനനഷ്ടത്തിനും പരാജയത്തിനും സാധ്യതയുണ്ട്. ജീവിത പങ്കാളിക്കോ മക്കൾക്കോ രോഗദുരിതങ്ങൾ വരാനിടയുള്ളതിനാൽ പ്രത്യേക കരുതൽ ആവശ്യമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

രോഗദുരിതങ്ങൾ മൂലം ശരീരസുഖം കുറയാൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കുന്നത് ധനക്ലേശത്തിന് കാരണമാകും. വ്യക്തിബന്ധങ്ങളിൽ അതിയായ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

രോഗപീഡകളിൽ നിന്ന് സമ്പൂർണ്ണ മോചനം ലഭിക്കും. ഗൃഹത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനങ്ങളും ആഭരണങ്ങളും സമ്പാദിക്കാനും ഉത്തമമായ സൗഹൃദങ്ങൾ ലഭിക്കാനും യോഗമുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കർമ്മരംഗത്ത് സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. നിയമപരമായ കാര്യങ്ങളിൽ കർശനമായ ശ്രദ്ധ ആവശ്യമാണ്. ശാരീരികമായ ദുരിതങ്ങൾക്കും സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ബന്ധുജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും പ്രീതി സമ്പാദിക്കാൻ കഴിയും. വിവാഹാദി മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകാനും തൊഴിൽപരമായ വലിയ വിജയവും സാമ്പത്തിക ലാഭവും കരസ്ഥമാക്കാനും യോഗമുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ശാരീരിക ക്ഷീണവും ഉദരരോഗങ്ങളും ദുരിതങ്ങൾക്ക് കാരണമാകും. സമയദോഷം ഉള്ളതിനാൽ എല്ലാ കർമ്മങ്ങളിലും ശ്രദ്ധ ആവശ്യമാണ്, അല്ലാത്തപക്ഷം വലിയ തിരിച്ചടികളും അപമാനവും നേരിടേണ്ടി വരും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്ന സമയമാണ്. നറുക്കെടുപ്പുകളിലും മറ്റും അപ്രതീക്ഷിത ധനലാഭത്തിന് യോഗമുണ്ട്. കർമ്മരംഗത്ത് ഉന്നത സ്ഥാനങ്ങൾ ലഭിക്കാനും സുഹൃത്തുക്കളെ കണ്ടുമുട്ടാനും സാധിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.