മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കർമ്മരംഗത്ത് പ്രായോഗിക ചിന്തകൾ പുലർത്തുന്നത് ഗ്രഹാനുകൂല്യം നൽകും. ആരോഗ്യത്തിൽ ചെറുതായ മന്ദത അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധയും കരുതലും പ്രാർത്ഥനയും അത്യന്താപേക്ഷിതമാകുന്നു.
കർമ്മരംഗത്ത് പ്രായോഗിക ചിന്തകൾ പുലർത്തുന്നത് ഗ്രഹാനുകൂല്യം നൽകും. ആരോഗ്യത്തിൽ ചെറുതായ മന്ദത അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധയും കരുതലും പ്രാർത്ഥനയും അത്യന്താപേക്ഷിതമാകുന്നു.
ചന്ദ്രബലവും ബന്ധുകാരകരുടെ അനുഗ്രഹവും ഉള്ള ദിവസമാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ലഭ്യമാകും. അപ്രതീക്ഷിത ധനാഗമത്തിനും ഗ്രഹാനുകൂല്യത്തിനും യോഗം കാണുന്നു..
പുതിയ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കും. പ്രൊഫഷണൽ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാഗ്യവർദ്ധനവിന് കാരണമാകും. ഭവനത്തിൽ അലങ്കാര വസ്തുക്കളുടെ ലാഭം ഉണ്ടാകും.
മാനസിക ഏകാഗ്രത പുലർത്തേണ്ട സമയമാണ്. ഔദ്യോഗിക കാര്യങ്ങളിൽ തടസ്സങ്ങൾ വരാതെ സൂക്ഷിക്കുക. ഗണപതി ഭജനവും ഈശ്വരാധീന വർദ്ധനയ്ക്കുള്ള കർമ്മങ്ങളും ദോഷപരിഹാരമായി ചെയ്യുക.
വാക്സ്ഥാനത്ത് കരുതൽ ആവശ്യമാണ്. ബന്ധുമിത്രാദികളുമായി തർക്കങ്ങൾ ഒഴിവാക്കുന്നത് കുടുംബൈശ്വര്യത്തിനും സമാധാനത്തിനും വഴിതുറക്കും. സാത്വിക ചിന്തകൾ നിലനിർത്തുന്നത് ഗുണകരമാണ്.
വിദ്യാ-കലാ സ്ഥാനങ്ങളിൽ തിളങ്ങാൻ അനുകൂലമായ ഭാവമാണ്. പുതിയ കരാറുകളിലും സന്ധികളിലും ഏർപ്പെടും. പ്രശസ്തിയും അംഗീകാരവും തേടിയെത്താൻ ഈശ്വരാധീനം തുണയ്ക്കും.
ദൈനംദിന കർമ്മങ്ങളിലെ വിഘ്നങ്ങൾ ഒഴിഞ്ഞ് കാര്യവിജയം ഉണ്ടാകും. ബിസിനസ്സിൽ ധനസഹായം ലഭ്യമാകും. ദാമ്പത്യ ബന്ധത്തിൽ അന്യോന്യമുള്ള സ്നേഹവും ഐക്യവും വർദ്ധിക്കും.
കുടുംബസ്ഥാനത്തിന് പ്രാധാന്യം നൽകേണ്ട ദിവസമാണ്. യാത്രകൾക്കും വസ്തു-ഗൃഹ സംബന്ധമായ അനുകൂല തീരുമാനങ്ങൾക്കും ഗ്രഹസ്ഥിതി തുണയ്ക്കും. ശുഭകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം..
വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ കാണുന്നതിനാൽ നിയന്ത്രണം വേണം. മുൻകൂട്ടിയുള്ള പദ്ധതികൾ തടസ്സങ്ങൾ ഒഴിവാക്കും. ലക്ഷ്മീദേവീ ഭജനം സാമ്പത്തിക ഭദ്രത പ്രധാനം ചെയ്യും.
ധൈര്യസ്ഥാനവും മനഃശക്തിയും വർദ്ധിക്കുന്ന സമയമാണ്. ദീർഘയാത്രകൾക്കും പുതിയ വ്യവസായ തുടക്കങ്ങൾക്കും സമയം അനുകൂലമാണ്. മനസ്സിൽ ശാന്തിയും സന്തോഷവും അനുഭവപ്പെടും.
ധനസ്ഥാനത്ത് പുതിയ സ്രോതസ്സുകൾ തെളിയും. വൈകാരീകമായ തീരുമാനങ്ങൾ സാമ്പത്തിക നഷ്ടമുണ്ടാക്കാതെ സൂക്ഷിക്കണം. ശാന്തമായ മനസ്സോടെ കാര്യങ്ങളെ സമീപിക്കുന്നത് വിജയമേകും
ലഗ്നബലവും ആത്മവിശ്വാസവും വർദ്ധിക്കും. ദീർഘകാല രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. സർവ്വകാര്യ വിജയവും ഉപഹാരലാഭവും ദാമ്പത്യ സൌഖ്യവും ഈ ദിവസത്തിന്റെ സവിശേഷതയാണ്.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.