മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബ സ്ഥാനത്ത് സൗഹാർദ്ദവും പ്രശാന്തതയും നിലനിൽക്കും. ലക്ഷ്യബോധത്തോടെയുള്ള പ്രയത്നങ്ങൾ കർമ്മസിദ്ധി നൽകും. പ്രവൃത്തികളിൽ സ്ഥിരോത്സാഹം പുലർത്തുന്നത് അഭീഷ്ട കാര്യസിദ്ധിക്ക് കാരണമായി ഭവിക്കും.
കുടുംബ സ്ഥാനത്ത് സൗഹാർദ്ദവും പ്രശാന്തതയും നിലനിൽക്കും. ലക്ഷ്യബോധത്തോടെയുള്ള പ്രയത്നങ്ങൾ കർമ്മസിദ്ധി നൽകും. പ്രവൃത്തികളിൽ സ്ഥിരോത്സാഹം പുലർത്തുന്നത് അഭീഷ്ട കാര്യസിദ്ധിക്ക് കാരണമായി ഭവിക്കും.
ധനകാര്യങ്ങളിൽ അച്ചടക്കം പുലർത്തുന്നത് ഐശ്വര്യദായകമാണ്. ചിത്തവികാരങ്ങളിൽ സമചിത്തത പാലിക്കുന്നത് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കും. കർമ്മരംഗത്ത് പുരോഗതി ദൃശ്യമാകും..
സൃഷ്ടിപരമായ ചിന്തകൾക്കും പുതിയ പദ്ധതികൾക്കും അനുകൂല ഗ്രഹസ്ഥിതിയാണ്. പ്രൊഫഷണൽ മേഖലയിൽ നല്ല ഉന്നതി ഉണ്ടാകും. പൂർവ്വ പുണ്യത്താലും പൂർവ്വ പ്രയത്നത്താലും ശുഭഫലങ്ങൾ തേടിയെത്തും.
നിശ്ചയദാർഢ്യത്തോടെയുള്ള കർമ്മങ്ങൾ കാര്യങ്ങൾക്ക് ചടുലത നൽകും. സഹിഷ്ണുതയും ക്ഷമയും സർവ്വകാര്യ വിജയമേകും. അപ്രതീക്ഷിത ധനാഗമത്തിനും ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
മനസ്സിന് പ്രചോദനം നൽകുന്ന പ്രവൃത്തികൾ ഉന്മേഷം നൽകും. ആസൂത്രിതമായ നീക്കങ്ങൾ കാര്യസാധ്യം വേഗത്തിലാക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് ധനഭദ്രത പാലിക്കുന്നത് ആശ്വാസമേകും.
കർമ്മരംഗത്ത് പുതിയ തന്ത്രങ്ങളും വിദ്യകളും പ്രയോജനപ്പെടുത്തും. വിഘ്നങ്ങളെ തരണം ചെയ്യാനുള്ള ആത്മബലം ഉണ്ടാകും. തൊഴിൽപരമായ വളർച്ചയ്ക്ക് അനുയോജ്യമായ വഴികൾ തെളിയും.
ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ വിജയിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ യോഗമുണ്ട്. ജനസമ്മതിയും പ്രശസ്തിയും വർദ്ധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക ഉയർച്ചയും കൈവരിക്കും.
രഹസ്യ ശത്രുക്കളുടെ ശല്യവും തടസ്സങ്ങളും വരാൻ ഇടയുള്ളതിനാൽ വിവേകം പാലിക്കുക. ബുദ്ധിപൂർവ്വമായ പെരുമാറ്റം ശത്രുദോഷങ്ങളെ ഇല്ലാതാക്കും. നിർണ്ണായക കാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും..
വൈകാരീകമായ തീരുമാനങ്ങൾ ഒഴിവാക്കുന്നത് അനാവശ്യ പ്രയാസങ്ങൾ അകറ്റും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതും സാത്വിക ജീവിതരീതി പിന്തുടരുന്നതും മാനസിക സൌഖ്യം നൽകും.
ചിന്തകൾക്ക് ആഴം കൂടുകയും ഗൂഢവിഷയങ്ങളിൽ താത്പര്യം അനുഭവപ്പെടുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മതയും കൃത്യതയും പാലിക്കുന്നത് ഭാവിക്കും ഐശ്വര്യമേകും.
ഔദ്യോഗിക സ്ഥാനത്ത് ഉന്നതിയും അധികാര ആധിപത്യവും സ്ഥാപിക്കാൻ സാധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. മേലധികാരികളിൽ നിന്നും പിതൃതുല്യരിൽ നിന്നും അനുഗ്രഹവും പിന്തുണയും ലഭിക്കും.
ധനസ്ഥാനത്ത് പുതിയ സ്രോതസ്സുകൾ തെളിയും. അപ്രതീക്ഷിത സാമ്പത്തിക വളർച്ച ഉണ്ടാകും. വൈകാരീക എടുത്തുചാട്ടങ്ങൾ ഒഴിവാക്കുക. വാഗ്സാതുരി ആവശ്യമായ പ്രൊഫഷനുകളിൽ ഉള്ളവർക്ക് പ്രശസ്തി സിദ്ധിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.